A Chinese national has been arrested in the U.S. on charges of smuggling a dangerous biological agent into the country, according to FBI chief Kash Patel. The individual arrested has been identified as Yunqing Jian. The FBI chief stated that the accused has confessed to the crime. Patel also claimed that the individual has links to the Chinese Communist Party and had received funding from the Chinese government for research related to the biological agent.
HOME
DETAILS

MAL
അപകടകരമായ ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ പിടികൂടി എഫ്ബിഐ
June 04 2025 | 04:06 AM

വാഷിങ്ടൻ: അമേരിക്കയിലേക്ക് അപകടകരമായ ജൈവ രോഗകാരിയെ കടത്തിയെന്നാരോപിച്ച് ഒരു ചൈനീസ് പൗരനെ യുഎസിൽ അറസ്റ്റ് ചെയ്തതായി എഫ്ബിഐ മേധാവി കാഷ് പട്ടേൽ അവകാശപ്പെട്ടു. യുൻകിംഗ് ജിയാൻ എന്ന ചൈനീസ് പൗരയാണ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി എഫ്ബിഐ മേധാവി എക്‌സിൽ പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭവം കാണിക്കുന്ന വ്യക്തിയാണ് പിടിയിലായതെന്നും ഈ രോഗകാരിയെക്കുറിച്ചുള്ള ഗവേഷണത്തിനും മറ്റും ചൈനീസ് സർക്കാരിൽ നിന്ന് ധനസഹായം ലഭിച്ചതായും കാഷ് പട്ടേൽ പറഞ്ഞു.
ഫ്യൂസേറിയം ഗ്രാമിനാരം (Fusarium graminearum) എന്ന അപകടകരമായ ഒരു ഫംഗസ് ആണ് പ്രതി കടത്താൻ ശ്രമിച്ചത്. യുൻകിംഗ് ജിയാൻ എന്ന വ്യക്തി, താൻ ജോലി ചെയ്യുന്ന മിഷിഗൺ സർവകലാശാലയിൽ ഗവേഷണം നടത്തുന്നതിനായി യുഎസിലേക്ക് ഫംഗസിനെ കടത്തിയെന്നാണ് ആരോപണം. ഗോതമ്പ്, ബാർലി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ഒരു രോഗമായ ഹെഡ് ബ്ലൈറ്റ് എന്ന രോഗത്തിന് ഈ ഫംഗസ് കാരണമാകും. ഇത് മനുഷ്യരിലും കന്നുകാലികളിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഓരോ വർഷവും ലോകമെമ്പാടും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് ഇത് കാരണമാകുന്നു.
യുൻകിംഗ് ജിയാന്റെ കാമുകൻ സുൻയോങ് ലിയുവിന്റെ പേരും പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾ ചൈനയിലെ ഒരു സർവകലാശാലയിൽ ജോലി ചെയ്തുവരികയാണ്. ലിയു ആദ്യം കള്ളം പറഞ്ഞു, പിന്നീട് ഡിട്രോയിറ്റ് മെട്രോപൊളിറ്റൻ വിമാനത്താവളം വഴി അമേരിക്കയിലേക്ക് ഫ്യൂസേറിയം ഗ്രാമിനാരം കടത്തിയെന്ന് സമ്മതിച്ചതായി എഫ്ബിഐ അറിയിച്ചു.
ഗൂഢാലോചന, യുഎസിലേക്ക് സാധനങ്ങൾ കടത്തൽ, തെറ്റായ പ്രസ്താവനകൾ, വിസ തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ജിയാനും ലിയുവിനും എതിരെ ചുമത്തിയിരിക്കുന്നത്. എഫ്ബിഐയും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്. അമേരിക്കൻ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറാനും യുഎസിലെ ഭക്ഷ്യവിതരണം ലക്ഷ്യമിടുന്നതിനും പ്രവർത്തകരെയും ഗവേഷകരെയും വിന്യസിക്കാൻ രാപ്പകൽ പ്രവർത്തനം ചൈനയുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട് എന്നും കാഷ് പട്ടേൽ അറിയിച്ചു. യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ആരോപണങ്ങൾ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് 35 വർഷം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് 24 പവൻ മോഷ്ടിച്ച 65 കാരൻ അറസ്റ്റിൽ
Kerala
• 16 hours ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്‍കി ഒമാന്‍ സുല്‍ത്താന്‍
oman
• 17 hours ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• 17 hours ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• 17 hours ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• 17 hours ago
ബലിപെരുന്നാൾ അവധി മാറ്റിയ നടപടി പുനപരിശോധിക്കണം; സർക്കാറിന് കത്തയച്ച് സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala
• 18 hours ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
Saudi-arabia
• 18 hours ago
സിംഗപ്പൂര്‍-അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയ 22കാരന് 7 വര്‍ഷത്തെ തടവും 67 ലക്ഷം രൂപ പിഴയും
uae
• 18 hours ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു
uae
• 18 hours ago
തൃണമൂല്‍ എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ മുൻ ബിജെഡി എംപി
National
• 19 hours ago
വിദ്യാർഥി പ്രതിഷേധം; കണ്ണൂർ സർവകലാശാലയിൽ നിരീക്ഷണ സമിതിയില്ല; വിസിയുടെ വിവാദ ഉത്തരവ് പിൻവലിച്ചു
Kerala
• 20 hours ago
തേങ്ങ മുതൽ ശരീരത്തിന് ഹാനികരമായ കാത്സ്യം കാർബെെഡ് വരെ; കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടയ്നറുകളിലെ ചരക്ക് വിവരങ്ങൾ പുറത്ത്
Kerala
• 20 hours ago
'ബിജെപി രാഷ്ട്രീയം കളിക്കുന്നു'; ബെംഗളുരു ദുരന്തത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍
National
• 20 hours ago
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് പേരും പ്ലസ് വൺ പ്രവേശനം നേടി; വൻപ്രതിഷേധവുമായി കെഎസ്യു, എംഎസ്എഫ് സംഘടനകൾ
Kerala
• 20 hours ago
ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നൊരുക്കിയ സംഭവം: ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച്
Kerala
• a day ago
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം കുവൈത്തില്‍ 83 ശതമാനം നിയമലംഘനങ്ങളും കുറഞ്ഞതായി റിപ്പോര്‍ട്ട്
Kuwait
• a day ago
നിസ്വ കെഎംസിസി എക്സലന്റ് അവാർഡ് 2025 വിതരണം ചെയ്തു
oman
• a day ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ ഏഴ് മരണം
National
• a day ago
അവധിക്കാലത്ത് പണം സമ്പാദിക്കാം; യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം; നിബന്ധനകള്‍ ഇങ്ങനെ
uae
• 21 hours ago
ബലിപെരുന്നാള്‍; വെള്ളിയാഴ്ച്ചയിലെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala
• 21 hours ago
രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കരുത്; കാവിക്കൊടിയ്ക്ക് പുഷ്പാർച്ചന ചെയ്യണമെന്ന രാജ്ഭവന്റെ നിർദേശം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 21 hours ago