HOME
DETAILS

ഹാജിമാരെ സേവിക്കാൻ 'വിഖായ' സജീവം

  
June 04 2025 | 05:06 AM

Vikhaya active to serve pilgrims

മക്ക: വിശുദ്ധ ഹജ്ജിനെത്തിയ ഹാജിമാരെ സേവിക്കാൻ വിഖായ സജീവം. ഹാജി മാർക്ക് താങ്ങും തണലുമായി മക്കയിൽ സമസ്തയുടെ പടയണി സുസ്സജ്ജരായി പ്രവർത്തന ഗോദയിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ഹാജിമാർക്ക് ഏറെ കൗതുകവും സൃഷ്ടിക്കുന്നതാണ് ഇന്ത്യൻ ഹാജിമാർക്കായി ഇവർ നടത്തുന്ന സേവനങ്ങൾ. ലക്ഷോപ ലക്ഷം ആളുകൾക്കിടയിൽ ഇന്ത്യൻ ഹാജിമാർക്കു മാത്രം അതും വിശിഷ്യാ മലയാളി ഹാജിമാർക്ക് ലഭിക്കുന്ന ഒരു പ്രത്യേക കാരുണ്യ സേവനം കൂടിയാണ് പുണ്യ ഭൂമിയിലെ ഹജ്ജ് സേവക സംഘങ്ങൾ ചെയ്യുന്നത്. 

ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നെത്തി ഭാഷയും പ്രകൃതിയും നാടും ഒന്നും മനസ്സിലാക്കാൻ കഴിയാതെ ഉഴലുന്നവർക്കും ഇബ്‌റാഹീം നബിയുടെ വിളിയാളം കേട്ട് വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ എത്തിയ ഇവരിൽ പ്രായമായവർക്കും നടക്കാൻ കഴിയാത്തവർക്കും ക്ഷീണിതർക്കും എന്ന് വേണ്ട ആർക്കു വേണമെങ്കിലും ഏതു സമയത്തും തുണയായി മാറുന്നത് ഇവിടെ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വളണ്ടിയർക്കും ഉത്സാഹവും ആത്മാഭിമാനവും നൽകുന്നതാണ്. സഊദിയിലെ സമസ്ത പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) സഊദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ വിഖായ മക്കയിലും മദീനയിലും, ജിദ്ദയിലും ഇന്ത്യൻ ഹാജിമാർ വന്നിറങ്ങിയത് സജീവമാണ്. 

ഹാജിമാരുടെ സാധനങ്ങളും മറ്റും ചുമന്നു വാഹനങ്ങളിൽ കയറ്റി ഇവരെ താമസ സ്ഥലത്തു കൊണ്ടെത്തിക്കുകയും അവിടെ നിന്നും മസ്‌ജിദുൽ ഹറാമിലേക്കും തിരിച്ചുമുള്ള യാത്രകളിൽ സഹായിയായി പ്രവർത്തിക്കുകയും ചെയ്യുന്ന വളണ്ടിയർ സംഘങ്ങൾ ഇവരുടെ ജീവിതം തന്നെ ഇവിടെ ഹാജിമാർക്കായി സമർപ്പിക്കുകയാണ് ചെയ്യുന്നത്. 24 മണിക്കൂറും സജ്ജരായ മോണിംഗ്, ആഫ്റ്റർനൂൺ, ഈവനിംഗ്, നൈറ്റ് ബാച്ചുകളിലായി വിഖായ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മെഡിക്കൽ വിങ്ങിൽ മക്കയിലെ മലയാളി ഡോക്ടർമാരും നേഴ്സുമാരും സേവന നിരതരാണ്. 

ഈ വർഷത്തെ വിഖായ സമിതിയുടെ മുഖ്യ രക്ഷധികാരി ഇസ്സുദ്ദീൻ ആലുങ്കൽ അവാലി, ചെയർമൻ സക്കീർ കോഴിചെന, ചീഫ് കോഡിനേറ്റർ ഫരീദ് ഐക്കരപ്പടി, കൺവീനർ നിസാർ ചുള്ളിയോട്, ക്യാപ്റ്റൻ മരക്കാർ പാങ്ങ്, ഫൈനാൻസ് കൺട്രോളർ നൗഫൽ തേഞ്ഞിപ്പലം, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടും നാഷണൽ വിഖായ ചെയർമാനുമായ ഉസ്മാൻ ദാരിമി കരുളായി, ജനറൽ സെക്രട്ടറി സിറാജ് പേരാമ്പ്ര, ഹറമൈൻ സോൺ പ്രസിഡൻറ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, സമിതി അംഗങ്ങളായ മുനീർ ഫൈസി മാമ്പുഴ, മുബശിർ ബാവ അരീക്കോട് , യൂസുഫ് ഒളവട്ടൂർ, മുഹമ്മദ് ജാസിം, അബ്ദുൽ അസീസ് കൊളപ്പുറം, മെഹബൂബ് വാഴക്കാട്, മുഹമ്മദ് കാടാമ്പുഴ, ഫിറോസ് ഖാൻ ആലത്തൂർ, ഷമീർ കുന്നുമ്മൽ, ബഷീർ മുതുപറമ്പ്, ഷരീഫ് കാപ്പിൽ, മുഹമ്മദ് അലി യമാനി, ഫാറൂഖ് മലയമ്മ, അയ്യൂബ് എടരിക്കോട്, സിദ്ദിഖ് വളമംഗലം, സാദിഖ് അൽ ബറാക്ക, ഡോ: ജുനൈദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മക്കയിൽ സേവനങ്ങൾ പുരോഗമിക്കുന്നത്. 

അതേസമയം, നിലവിൽ നുസുക് കാർഡ് ഇല്ലാത്തവർക്ക് മക്ക ഒഴികെയുള്ള പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശനം ഇല്ലാത്തത് വിഖായ ഉൾപ്പെടെയുള്ള പ്രവർത്തകരെ നിരാശരാക്കുന്നുണ്ട്. നുസുക് കാർഡ് അധികൃതർ നേരിട്ട് നൽകുന്നുമില്ല. അവസാന ഘട്ടത്തിലും നുസുക് കാർഡ് ലഭിക്കാനും ഹജ്ജ് സേവകരെ മിന ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഔദ്യഗികമായി അയക്കാനും ഉള്ള ശ്രമത്തിലാണ് പല സംഘടനകളുടെയും നേതൃത്വങ്ങൾ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  11 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  12 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  12 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  12 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  13 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  13 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  13 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  13 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  14 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  14 hours ago