HOME
DETAILS

മുസ്‌ലിം വ്യക്തിനിയമം; മറുപടിക്ക് കേന്ദ്രസര്‍ക്കാരിനു നാലാഴ്ചകൂടി അനുവദിച്ചു

  
backup
September 05 2016 | 18:09 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%ae


ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനു നാലാഴ്ച സമയം അനുവദിച്ചു. കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് മറുപടിക്കായി കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ചീഫ് ജസ്റ്റിസ് നാലാഴ്ച അനുവദിക്കുകയായിരുന്നു. മുസ്്‌ലിം വ്യക്തിനിയമം സംബന്ധിച്ചു ഒന്നിലധികം ഹരജികളിലാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിലപാട് അറിയിക്കാനുള്ളത്. സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ മുസ്‌ലിം വ്യക്തിനിയമങ്ങള്‍ മാറ്റിയെഴുതാനാകില്ലെന്നും എല്ലാ പൗരന്‍മാര്‍ക്കും തുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തിന്റെ ലംഘനമെന്നു ചൂണ്ടിക്കാട്ടി വ്യക്തിനിയമങ്ങളെ കോടതിയില്‍ ചോദ്യംചെയ്യാനാവില്ലെന്നും മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് കഴിഞ്ഞയാഴ്ച മറുപടി സത്യവാങ്മൂലം നല്‍കുകുണ്ടായി. ഇതിനു പിന്നാലെയാണു മറുപടിക്കായി കൂടുതല്‍ സമയം കേന്ദ്രസര്‍ക്കാര്‍ കോടതിയിലാവശ്യപ്പെട്ടത്.
അതേസമയം, മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ കോടതി ഇടപെടുന്നതിനെതിരേ ഹൈദരാബാദ് ആസ്ഥാനമായ മുസ്‌ലിം മഹിളാ റിസര്‍ച്ച് കേന്ദ്ര, സുപ്രിം കോടതിയെ സമീപിച്ചു. സ്ത്രീകളുടെ അവകാശങ്ങളും വിവാഹവും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളും എല്ലാമതവിഭാഗങ്ങള്‍ക്കിടയിലും വ്യത്യസ്തമാണെന്നും ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം കോടതി രൂപീകരിച്ചതല്ലെന്നും ഭരണഘടനാ അംഗീകരിച്ചതാണെന്നും ഹരജിയില്‍ പറയുന്നു. മുസ്്‌ലിം സ്ത്രീകളുടെ സാമൂഹികവസ്ഥ ചൂണ്ടിക്കാട്ടി കോടതിക്ക് വ്യക്തിനിയമങ്ങളില്‍ ഇടപെടാനാകില്ല. ഇസ്്‌ലാമില്‍ അനുവദനീയമാണെങ്കിലും ഏറ്റവും അരോചകമായ കാര്യമായാണ് വിവഹമോചനം വിലിരുത്തുന്നത്. ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കോടതിയിലേക്കു വലിച്ചിഴക്കുന്നതിനു പകരം അതതു സമുദായ നേതൃത്വങ്ങള്‍ പറഞ്ഞുതീര്‍ക്കുകയാണ് നല്ലതെന്നും മഹിളാ റിസര്‍ച്ച് കേന്ദ്ര അധ്യക്ഷ തഹ്്‌നിയത്ത് അഥറും ഡയറക്ടര്‍ ഡോ. അസ്മ സുഹ്‌റയും പറഞ്ഞു. മുസ്്‌ലിം വ്യക്തിനിയമം സംബന്ധിച്ച് സുപ്രിം കോടതി മുന്‍പാകെ നിലവില്‍ ഒരുകൂട്ടം ഹരജികളാണ് ഉള്ളത്. അവയ്‌ക്കൊപ്പമാകും ഈ ഹരജിയും പരിഗണിക്കക.
നേരത്തെ രാജ്യത്തെ സ്ത്രീകളുടെ ജീവിതസാഹചര്യം വിലയിരുത്താനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സിമിതി, മുസ്്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഏകപക്ഷീയമായ വിവാഹമോചനവും ബഹുഭാര്യത്വവും മുത്വലാഖ് സമ്പ്രദായവും നിരോധിക്കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago