HOME
DETAILS

സംസം വെള്ളം വില്‍ക്കുന്നതില്‍ നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി

  
June 03 2025 | 08:06 AM

Sharjah City Municipality has urged shopkeepers to stop selling Zamzam water

ഷാര്‍ജ: ഷാര്‍ജയിലെ കടയുടമകള്‍ക്ക് സംസം വെള്ളം വില്‍ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി. ചൊവ്വാഴ്ചയാണ് മുനിസിപ്പാലിറ്റി കടയുടമകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 

നഗരത്തിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും സംസം വെള്ളം വ്യാപാരം ചെയ്യുന്നതില്‍ നിന്നും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും കര്‍ശനമായി വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.

പ്രാദേശിക വിപണികളില്‍ നിന്ന് സംസം വെള്ളം വാങ്ങുന്നത് ഒഴിവാക്കണമെന്ന് അതോറിറ്റി നഗരത്തിലെ എല്ലാ താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

ഷാര്‍ജയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വെച്ച് സാധാരണ വെള്ളം കുപ്പിയിലാക്കി സംസം വെള്ളമാണെന്ന അവകാശവാദവുമായി വില്‍പ്പന നടത്തിയ ഒരാളെ അറസ്റ്റു ചെയതതിനു പിന്നാലെയാണ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്.

ഒരു കെട്ടിടത്തില്‍ നിന്നും കുപ്പിവെള്ളം കയറ്റിപ്പോകുന്ന വാഹനങ്ങള്‍ അധികൃതരുടെ നിരീക്ഷിണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിനിടെ, ഇവിടെ നിന്നും ആളുകളെ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ വെച്ച് കുപ്പികളില്‍ വെള്ളം നിറച്ച് സോഷ്യല്‍ മീഡിയ വഴി സംസം വെള്ളമെന്ന തരത്തിലാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. സംസം വെള്ളം എന്ന് ലേബല്‍ ചെയ്ത കാര്‍ട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും അധികൃതര്‍ പിടിച്ചെടുത്തു. ഉയര്‍ന്ന വിലയ്ക്കാണ് ഇവര്‍ വെള്ളം വിറ്റിരുന്നത്. ഷാര്‍ജ മുനിസിപ്പാലിറ്റി പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Sharjah City Municipality has urged shopkeepers to stop selling Zamzam water, emphasizing its sacred significance and the importance of following UAE regulations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ   

National
  •  5 hours ago
No Image

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍

Kerala
  •  6 hours ago
No Image

ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം

International
  •  6 hours ago
No Image

മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Saudi-arabia
  •  6 hours ago
No Image

ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ

Tech
  •  6 hours ago
No Image

അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  7 hours ago
No Image

ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി

Kerala
  •  7 hours ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്

Kerala
  •  7 hours ago
No Image

Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം

uae
  •  8 hours ago
No Image

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു

Kerala
  •  8 hours ago