
വിദ്യാർഥി പ്രതിഷേധം; കണ്ണൂർ സർവകലാശാലയിൽ നിരീക്ഷണ സമിതിയില്ല; വിസിയുടെ വിവാദ ഉത്തരവ് പിൻവലിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലും, കോളജുകളിലും നടക്കുന്ന വിവിധ പരിപാടികൾ പരിശോധിക്കുന്നതിനായി നിയമിച്ച നിരീക്ഷണ സമിതി പിൻവലിച്ചു. സർവകലാശാല പരിപാടികളിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണ സമിതിയുണ്ടാക്കി വെെസ് ചാൻസിലർ പുറത്തിറക്കിയ ഉത്തരവാണ് പിൻവലിച്ചത്. വിദ്യാർഥികളിൽ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്.
വിസിയുടെ നടപടി ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതിനിടെ സർവകലാശാല ഭരണകാര്യാലയത്തിൽ സിൻഡിക്കേറ്റ് യോഗം നടക്കുന്ന സമയത്ത് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി. ശാഖയല്ല, സർവകലാശാലയാണ് എന്ന ബാനറുമായി എത്തിയ പ്രവർത്തകർ ഭരണ കാര്യാലയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. വിവാദ ഉത്തരവിനെതിരെ സിൻഡിക്കേറ്റിലെ ഭൂരിപക്ഷം അംഗങ്ങളും എതിർത്തു.
ഇതോടെ, ഉത്തരവ് പിൻവലിക്കുന്നതായി വൈസ് ചാൻസലർ യോഗത്തെ അറിയിക്കുകയായിരുന്നു. സർവകലാശാലയിലെ പരിപാടികളുടെ ഉള്ളടക്കം നിരീക്ഷിക്കാനായി വൈസ് ചാൻസലർ ഡോ. കെ.കെ. സാജുവിന്റെ നിർദേശപ്രകാരമായിരുന്നു രജിസ്ട്രാർ ഏഴംഗ സമിതി രൂപവത്കരിച്ചു ഉത്തരവിറക്കിയത്. സർവകലാശാലയിലെ പരിപാടികൾക്ക് മൂക്കുകയറിടുന്നതാണ് ഉത്തരവെന്നാണ് ആരോപണം. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായി വിമർശിക്കുന്ന ചിലർ സർവകലാശാലയിലെ ചില പരിപാടികളിൽ അടുത്തിടെ പങ്കെടുത്തിരുന്നു. ഇതിനെതിരെ ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് നിരീക്ഷണ സമിതിയെ നിയമിക്കാൻ വിസി ഉത്തരവിട്ടത്.
Student Protest: No Monitoring Committee at Kannur University; Controversial order by the Vice-Chancellor withdrawn
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ
National
• 15 hours ago
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍
Kerala
• 15 hours ago
ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം
International
• 15 hours ago
മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
Saudi-arabia
• 15 hours ago
ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ
Tech
• 15 hours ago
അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 16 hours ago
ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി
Kerala
• 16 hours ago
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്
Kerala
• 17 hours ago
Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം
uae
• 17 hours ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു
Kerala
• 17 hours ago
Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം
latest
• 18 hours ago
അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും
latest
• 18 hours ago
കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ
National
• 18 hours ago
പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍ ഷര്മിഷ്ഠയ്ക്കെതിരേ പരാതി നല്കിയ യുവാവിനെതിരേ കേസ്
National
• 19 hours ago
ഇലോണ്‍ മസ്കിന്റെ കമ്പനികള്‍ക്ക് നല്കിയ കരാറുകളും സബ്സിഡികളും നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്കും
International
• 19 hours ago
ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• a day ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• a day ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• a day ago
ഇന്ത്യൻ ട്രാവൽ വ്ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'
latest
• 19 hours ago
ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് ട്രംപ് ഇടപെട്ടതിനാൽ; വെളിപ്പെടുത്തലുമായി റഷ്യ
International
• 19 hours ago
സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര് കൊല്ലപ്പെട്ടു
International
• 19 hours ago