HOME
DETAILS

വാടക വാഹനവുമായി അപകടകരമായ അഭ്യാസങ്ങൾ: അറസ്റ്റിലായ ടൂറിസ്റ്റിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്സ്, വാഹനം കണ്ടുകെട്ടി

  
December 06, 2025 | 1:58 AM

Dubai tourist goes drifting on Sheikh Zayed Road with BMW arrested

ദുബൈ: ശൈഖ് സായിദ് റോഡിൽ വാടകയ്‌ക്കെടുത്ത വാഹനവുമായി അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ വിനോദ സഞ്ചാരിയെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. ഇത് അയാളുടെ ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്നതായിരുന്നുവെന്ന് ദുബൈ പൊലിസ് അറിയിച്ചു.

എമിറേറ്റിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നിൽ അശ്രദ്ധമായാണ് വിനോദ സഞ്ചാരി അഭ്യാസ പ്രകടനം നടത്തിയത്. പട്രോളിംഗ് യൂണിറ്റുകളെ ഉടനടി പ്രതികരിക്കാൻ ഇതിടയാക്കി. ഇത്തരം പെരുമാറ്റം ഗുരുതര ഗതാഗത ലംഘനമാണെന്നും, ഇത് അനുവദിക്കില്ലെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.

 

പൊതു സുരക്ഷ ഉറപ്പാക്കുന്നത് മുൻ‌ഗണനയായി തുടരുന്നുവെന്ന് ആവർത്തിച്ച പൊലിസ്, താമസക്കാരും സന്ദർശകരുമായ വാഹനമോടിക്കുന്ന മുഴുവൻ പേരും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും, ജീവൻ അപകടപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്നും അഭ്യർഥിച്ചു.

സ്വന്തം ജീവനോ, മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കുന്ന രീതിയിൽ വാഹനം ഓടിച്ചാലുള്ള ശിക്ഷകൾ കഠിനമാണ്. അതിൽ 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, വാഹനം കണ്ടുകെട്ടൽ എന്നിവ ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ വാടക വാഹനം 60 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും.

ഗുരുതര ലംഘനങ്ങളോട് വിട്ടുവീഴ്ചയില്ല

വളവുകളിൽ ഡ്രിഫ്റ്റിംഗ് ഉൾപ്പെടെയുള്ള സ്റ്റണ്ട് ഡ്രൈവിംഗ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും, ഗുരുതര പരുക്കുകൾക്കും, മരണങ്ങൾക്കും വരെ കാരണമായേക്കാവുന്ന കഠിനമായ കൂട്ടിയിടികൾക്കും; പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾക്കും കാരണമാകുമെന്ന് ദുബൈ പൊലിസ് ജനറൽ ഡിപാർട്മെന്റ് ഓഫ് ട്രാഫിക് ഡയരക്ടർ ജുമാ സാലം ബിൻ സുവൈദാൻ പറഞ്ഞു.

എല്ലാ റോഡ് ഉപയോക്താക്കളെയും സംരക്ഷിക്കുന്നതിനായി ഗുരുതര ഗതാഗത നിയമ ലംഘനങ്ങളോട് പൊലിസ് ഉദ്യോഗസ്ഥർ ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ഇത്തരം പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നവരിൽ 80 ശതമാനം പേരും മരണങ്ങളിലേക്കോ, ഗുരുതര പരുക്കുകളിലേക്കോ നയിക്കുന്ന വൻ അപകടങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പ് വഴിയുള്ള 'പൊലിസ് ഐ' സേവനത്തിലൂടെയോ, 901 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ 'വീ ആൾ ആർ പൊലിസ്' സേവനവുമായി ബന്ധപ്പെട്ടോ ദുബൈ പൊലിസിനെ പിന്തുണയ്ക്കാൻ അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Summary : Dubai tourist goes drifting on Sheikh Zayed Road with BMW, arrested

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  2 hours ago
No Image

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ

Kerala
  •  2 hours ago
No Image

UAE Traffic Alert : അബൂദബിയിൽ വിവിധ റോഡുകൾ ചൊവ്വാഴ്ച മുതൽ അടച്ചിടുന്നു

uae
  •  2 hours ago
No Image

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; സമസ്ത മദ്റസകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി

Kerala
  •  3 hours ago
No Image

കൊല്ലത്ത് ദേശീയപാത തകര്‍ന്ന സംഭവം; കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന് 

Kerala
  •  3 hours ago
No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  10 hours ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  10 hours ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  11 hours ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  6 hours ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  11 hours ago