എസ്.കെ.എസ്.എസ്.എഫ് കോസ്റ്റല്‍ കെയര്‍ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം: അന്തിമരൂപമായി
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കോസ്റ്റല്‍ കെയര്‍ പദ്ധതിയുടെ ഉദ്ഘാടന പരിപാടിക്ക് അന്തിമരൂപമായി. സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് ഏഴിന് കോഴിക്കോട് തോപ്പയില്‍ ഗ്രൗണ്ടില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
1എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. എം.കെ രാഘവന്‍ എം.പി ലോഗോ പ്രകാശനം നിര്‍വഹിക്കും. സമസ്ത കേരള ഇസ്്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി അവാര്‍ഡ് ദാനം നിര്‍വഹിക്കും.
ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.സി മായിന്‍ ഹാജി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, കുവൈത്ത് കേരള ഇസ്്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് എന്നിവര്‍ പ്രസംഗിക്കും. റഹ്്മതുല്ലാ ഖാസിമി മുത്തേടം ഉദ്‌ബോധന പ്രഭാഷണം നടത്തും.
പരിപാടിയുടെ മുന്നോടിയായി ബുധനാഴ്ച കോഴിക്കോട് ബീച്ചില്‍ ബൈക്ക് റാലിയും വ്യാഴാഴ്ച വൈകിട്ട് നാലിന് വിഖായ വളണ്ടിയര്‍മാരുടെ വിളംബര റാലിയും നടക്കും.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 2017 സെപ്റ്റംബര്‍ വരെ നടക്കുന്ന പദ്ധതി നിര്‍വഹണ കാലയളവില്‍ വിദ്യാഭ്യാസം, സാമൂഹ്യ ബോധവല്‍ക്കരണം, ജീവകാരുണ്യം തുടങ്ങിയ മേഖലകളില്‍ പത്ത് ഇന പദ്ധതികളാണ് നടപ്പാക്കുക.
ഓരോ കേന്ദ്രങ്ങളും പ്രത്യേക സമിതികളും സംസ്ഥാന തലത്തില്‍ വിദഗ്ധ സമിതികളും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."