HOME
DETAILS

തൊഴിൽ വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ചു; ഓരോ വർക്ക് പെർമിറ്റിനും 150 ദിനാർ ഫീസ് | Kuwait Work Permit

  
June 08, 2025 | 4:59 AM

Kuwait ends fee exemptions on work visa transfers imposes KD150 fees

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിസ ട്രാൻസ്ഫറുകളിൽ ദീർഘകാലമായി നിലനിന്നിരുന്ന ഫീസ് ഇളവുകൾ റദ്ദാക്കി. ഒപ്പം വിവിധ മേഖലകളിൽ അനുവദിക്കുന്ന ഓരോ വാർക്ക് പെർമിറ്റിനും 150 കുവൈത്ത് ദീനാർ (45,000 രൂപ) ചാർജ് ഏർപ്പെടുത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ച മന്ത്രിതല പ്രമേയത്തിൽ ആണ്, ചില മേഖലകളിലെ അധിക പെർമിറ്റ് ഫീസ് ഒഴിവാക്കാൻ അനുവദിച്ചിരുന്ന കഴിഞ്ഞ വർഷത്തെ ചട്ടങ്ങളിലെ ആർട്ടിക്കിൾ 2 റദ്ദാക്കിയതായി അറിയിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ആരോഗ്യ മന്ത്രാലയം ലൈസൻസ് ചെയ്ത ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ സർവകലാശാലകൾ, സ്‌കൂളുകൾ, ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ അംഗീകാരമുള്ള വിദേശ നിക്ഷേപകർ, സ്‌പോർട്‌സ് ക്ലബ്ബുകളും ഫെഡറേഷനുകളും, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, ലേബർ യൂണിയനുകൾ, ചാരിറ്റികൾ, എൻഡോവ്‌മെന്റുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്കും സംഘടനകൾക്കും ബാധകമാണ്. ലൈസൻസുള്ള കാർഷിക പ്രവർത്തനങ്ങൾ, വ്യാവസായിക സൗകര്യങ്ങൾ, വാണിജ്യ, നിക്ഷേപ സ്വത്തുക്കൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 

 ഇളവ് റദ്ദാക്കിയതോടെ ഈ വിഭാഗങ്ങളിലെ എല്ലാ ഓരോ വർക്ക് പെർമിറ്റുകൾക്കും 150 ദീനാർ അധിക ഫീസ് ഈടാക്കും. പുതിയ നീക്കം നിർദ്ദിഷ്ട മേഖലകൾക്കുള്ള മുൻഗണനാ പരിഗണന ഇല്ലാതാക്കുന്നു.  

 

പുതിയ മാറ്റങ്ങൾ കുവൈത്തിലെ തൊഴിൽ വിപണിയിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ഫീസ് വർദ്ധനവ് പ്രവാസികൾ ജോലി ചെയ്യുന്ന കമ്പനികളുടെ പ്രവർത്തനച്ചെലവിനെ ബാധിക്കും. ഇത് വിദേശ തൊഴിലാളികളുടെ നിയമനത്തിൽ പുതിയ മാറ്റങ്ങൾ വരുത്താനും സാദ്ധ്യതയുണ്ട്. തൊഴിലാളികളെ കൊണ്ടുവരുന്നതിന് ആവശ്യമുള്ള സർക്കാർ ഫീസ് വർദ്ധിക്കുന്നത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും

വലിയ സാമ്പത്തിക ഭാരമാകും. കുവൈത്തിലെ പ്രവാസി സമൂഹത്തിൽ വലിയ വിഭാഗമായ ഇന്ത്യക്കാരെ ആകും ഇത് കൂടുതൽ ബാധിക്കുക.

Kuwait ends fee exemptions on work visa transfers; imposes KD150 fees

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സൗദി അറേബ്യ 90 മില്യണ്‍ ഡോളര്‍ കൈമാറി

International
  •  10 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് ഗ്രാമിന് 507.50 ദിർഹം

uae
  •  10 days ago
No Image

കുതിച്ച് ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി; പ്രോപ്പർട്ടികളുടെ വിലയിൽ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് ഇരട്ടിയിലധികം വർധന

uae
  •  10 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഷാർജ-ദുബൈ റൂട്ടിൽ വൻ ഗതാഗത സ്തംഭനം; വേഗപരിധി കുറയ്ക്കാൻ നിർദേശം

uae
  •  10 days ago
No Image

'അപഹാസ്യമായ പ്രസ്താവന': ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന്  വ്യോമാനുമതി വൈകിച്ചെന്ന ആരോപണം തള്ളി ഇന്ത്യ

National
  •  10 days ago
No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  10 days ago
No Image

കുവൈത്തില്‍ മുട്ട കിട്ടാനില്ല; ഉള്ളതിന് തീപ്പിടിച്ച വിലയും; അടിയന്തര നീക്കവുമായി സര്‍ക്കാര്‍

Kuwait
  •  10 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  10 days ago
No Image

അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ

qatar
  •  10 days ago
No Image

നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമല്ല: ഉമർ ഖാലിദ് കേസിൽ വാദത്തിനിടെ സിബൽ

National
  •  10 days ago