HOME
DETAILS

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

  
December 02, 2025 | 5:37 PM

stray dog menace state control room opened complaints can be reported

തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ് അറിയിച്ചു. 0471 2773100 എന്ന ടോൾ ഫ്രീ നമ്പറിൽ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാവുന്നതാണ്. കൺട്രോൾ റൂം എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കും.

വർക്കല ബീച്ചിൽ വിദേശ വനിതയ്ക്ക് കടിയേറ്റു

സംസ്ഥാനത്ത് തെരുവുനായ ശല്യം വർധിക്കുന്നതിനിടെ, ഇന്ന് വർക്കല ബീച്ചിൽ ഇറ്റാലിയൻ സ്വദേശിനിയായ ഫ്ലാബിയക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ പാപനാശം തീരത്ത് വിശ്രമിക്കുന്നതിനിടെയാണ് രണ്ട് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇവരുടെ ഇടതുകാൽ മുട്ടിന് മുകളിലാണ് കടിയേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബീച്ചിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടും നഗരസഭ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണങ്ങൾ നിലനിൽക്കേയാണ് വിദേശ വനിതയ്ക്ക് കടിയേറ്റ സംഭവം. ആഴ്ചകൾക്ക് മുമ്പ് കോവളം ബീച്ചിലെത്തിയ റഷ്യൻ സ്വദേശിനി പൗളിനയെയും തെരുവുനായ കടിച്ചിരുന്നു. വിദേശ സഞ്ചാരികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് നാണക്കേടുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

പരാതികൾ അറിയിക്കാൻ

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കേണ്ട ടോൾ ഫ്രീ നമ്പർ: 0471 2773100

പ്രവർത്തന സമയം: എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.

 

 

The state government has opened a control room to address the growing menace of stray dogs. Complaints related to stray dog issues can be reported to the control room, which operates daily from 10 AM to 5 PM. This action comes after recent incidents, including a foreign tourist being bitten by a stray dog in Varkala. The contact number for complaints is 0471 2773100.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  5 minutes ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  14 minutes ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  21 minutes ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  28 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  30 minutes ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  an hour ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  an hour ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  an hour ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  an hour ago