HOME
DETAILS

ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു

  
June 09 2025 | 12:06 PM

Cristiano Ronaldo creates history again sets world record

ജർമനി: യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്.

പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്.  ഈ കിരീടനേട്ടത്തോടെ ഫുട്ബോളിൽ ഇന്റർനാഷണൽ ട്രോഫി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായും റൊണാൾഡോ മാറി. തന്റെ നാല്പതാം വയസിലാണ് റൊണാൾഡോ പറങ്കിപ്പടക്കൊപ്പം കിരീടം ചൂടിയത്. 

മത്സരത്തിന്റെ 21ാം മിനിറ്റിൽ മാർട്ടിൻ സുബി മെൻഡിയുടെ ഗോളിൽ സ്‌പെയിൻ ലീഡെടുത്തു. എന്നാൽ അഞ്ച് മിനിറ്റ് തികയും മുൻപേ 25ാം മിനിറ്റിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 45ാം മിനിറ്റിൽ മൈക്കൽ ഒയാർസബാലിലൂടെ സ്‌പെയിൻ വീണ്ടും മുന്നിലെത്തി. 

എന്നാൽ, സ്‌പെയിനിന്റെ കിരീട മോഹങ്ങൾക്ക് അന്തകനായി റൊണാൾഡോയുടെ ഗോൾ പിറക്കുകയായിരുന്നു. 61ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ സമനില ഗോൾ. പിന്നീട് മത്സരം എക്‌സ്ട്രാടൈമിലേയ്ക്ക് നീങ്ങുകയായിരുന്നു. അധിക സമയത്തിലും മത്സരം സമനിലയിൽ തുടർന്നു. 

പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ പോർച്ചുഗലിനായി കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. എന്നാൽ മറുവശത്ത്, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ പെനൽറ്റി പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റ തടഞ്ഞത് മത്സരം പോർച്ചുഗലിന് അനുകൂലമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ് 

National
  •  13 days ago
No Image

പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

National
  •  13 days ago
No Image

നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി

Kerala
  •  13 days ago
No Image

പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്

Kerala
  •  13 days ago
No Image

നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

Saudi-arabia
  •  13 days ago
No Image

പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ

latest
  •  13 days ago
No Image

ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  13 days ago
No Image

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍

Kerala
  •  13 days ago
No Image

യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

bahrain
  •  13 days ago
No Image

വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ

Kerala
  •  13 days ago