HOME
DETAILS

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

  
Web Desk
June 11 2025 | 04:06 AM

brazil has qualified to fifa world cup 2026

സാവോ പോളോ: ലാറ്റിനമേരിക്കൻ ഫുട്ബോൾ കരുത്തുമായി 2026 ലോകകപ്പിന് യോഗ്യത നേടി ബ്രസീൽ. പരാഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ബ്രസീൽ ടീമിന്റെ ലോകകപ്പ് പ്രവേശനം. ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി വലകുലുക്കിയത്. വീഴ്ചകളിൽ നിന്ന് ബ്രസീലിന് കരുത്ത് പകരാൻ എത്തിയ പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ബ്രസീൽ നേടുന്ന ആദ്യ ജയമാണിത്.

ഏറെ നാളുകൾക്ക് ശേഷം, കൊറിന്ത്യൻസ് അരീന മൈതാനത്ത് ബ്രസീൽ ടീമിന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. ഗോളുകൾ എണ്ണം കൊണ്ട് കുറഞ്ഞെങ്കിലും പ്രതാപ കാലത്തെ ബ്രസീൽ ടീമിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള കളിയാണ് ബ്രസീലിന്റെ പുത്തൻ തലമുറ പുറത്തെടുത്തത്. മത്സരത്തിൽ 73 ശതമാനവും പന്ത് ബ്രസീലിന്റെ കൈവശമായിരുന്നു. പരാഗ്വ പലപ്പോഴും ബോളിന് വേണ്ടി മിനുട്ടുകളോളം ബ്രസീലിന്റെ പിന്നാലെ ഓടുന്ന കാഴ്ചയ്ക്കും കൊറിന്ത്യൻസ് അരീന വേദിയായി. 

44ാം മിനിറ്റിലാണ് കളിയിലെ വിജയ ഗോൾ പിറന്നത്. മതേവൂസിന്റെ അസിസ്റ്റിൽ വിനീഷ്യസ് ജൂനിയറാണ് ഗോൾ നേടിയത്. പെനാൽട്ടി ബോക്‌സിൽ റഫീന്യയ്ക്ക് നഷ്ടമായ ബോൾ പിടിച്ചെടുത്ത് വലതുവിങ്ങിലൂടെ കുതിച്ച് കയറിയ മതേവൂസ് കുന്യ, വിനീഷ്യസിന് നീട്ടിനൽകി. മുന്നിൽ തുറന്നുകിടന്ന വലയിലേക്ക് ആ ബോളിനെ ഒന്ന് വഴി തിരിച്ച് വിടേണ്ട പണി കൃത്യമായി വിനീഷ്യസ് ജൂനിയർ നിർവഹിച്ചതോടെ കളിയിലെ കാനറിപ്പടയുടെ ഏക ഗോൾ പിറന്നു. 

ഗോളവസരങ്ങൾ പലതും തുറന്നു കിട്ടിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ ബ്രസീലിന് കഴിഞ്ഞില്ല. കാനറികൾ 11 ഷോട്ടുകൾ പോസ്റ്റിന് നേരെ കളിയിലുടനീളം ഉതിർത്തു. അതിൽ നാലെണ്ണം ഗോളാകാൻ സാധ്യതയേറിയ ഓൺ ടാർജറ്റ് ഷോട്ടുകളായിരുന്നു.

 

Brazil has qualified for the 2026 FIFA World Cup, showcasing the strength of Latin American football. The team secured their spot by defeating Paraguay with a solitary goal. Brazilian superstar Vinícius Júnior was the one who found the net. This victory marks Brazil's first win under their new coach, Carlo Ancelotti, who was brought in to revive the team's strength after recent setbacks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും

International
  •  2 days ago
No Image

ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ

International
  •  2 days ago
No Image

ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല

National
  •  2 days ago
No Image

സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന്‍ പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Kerala
  •  2 days ago
No Image

ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ

uae
  •  2 days ago
No Image

കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്‌സിഡി

International
  •  2 days ago
No Image

ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Kerala
  •  2 days ago
No Image

ഇനിമുതല്‍ ലാപ്‌ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം

uae
  •  2 days ago
No Image

15-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡിപ്പിച്ചു; 25-കാരന് 50 വർഷം കഠിന തടവ്

Kerala
  •  2 days ago