HOME
DETAILS

ട്രംപ് നുണയനാണെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ? പ്രധാനമന്ത്രിയുടെ ഇമേജിനേക്കാൾ വലുതാണ് രാഷ്ട്രം: വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

  
Web Desk
July 29 2025 | 13:07 PM

rahul gandhi directly challenged pm modi has the courage to label donald trump as a liar

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പ്രിയങ്ക ഗാന്ധിയ്ക്ക് പിന്നാലെ ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രസംഗിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നുണയനാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

ഓപ്പറേഷൻ സിന്ദൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത് ട്രംപ് ആയിരുന്നു. ഇക്കാര്യം 29 തവണയാണ് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത്. എന്നാൽ ഇന്ത്യ ഇത് നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ സത്യം എന്താണെന്ന് പ്രധാനമന്ത്രി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു  ധൈര്യമുണ്ടെങ്കിൽ ട്രംപ് പറയുന്നത് നുണയാണെന്ന് മോദി പറയണം. ഇന്ദിരാഗാന്ധിയുടെ ധൈര്യമുണ്ടെങ്കിൽ അദ്ദേഹം അത് പറയട്ടെ. മോദി സംസാരിക്കുമ്പോൾ അദ്ദേഹമത് വ്യക്തമാക്കണമെന്നും രാഹുൽ ​ഗാന്ധി പാർലമെന്റിൽ ആഞ്ഞടിച്ചു.

ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ആക്രമത്തിൽ ഒരു വിമാനം പോലും നഷ്ടമായില്ലെന്ന് മോദി പറയട്ടെ എന്നും രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അസം മുനീറിന് ട്രംപ് വിരുന്ന് നൽകി. നമ്മുടെ പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞോ. വളരെ അപകടകരമായ രീതിയിലാണ് നമ്മൾ കടന്നു പോകുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

ഇന്ദിരാ ഗാന്ധിയെ പോലെ ധൈര്യമുള്ള പ്രധാനമന്ത്രിയെയാണ് ഇന്ത്യക്ക് ആവശ്യം. രാജ്യത്തെ ഒരിക്കലും യുദ്ധക്കളമാക്കി മാറ്റരുത്. പ്രധാനമന്ത്രിയുടെ ഇമേജിനേക്കാൾ വലുതാണ് നമ്മുടെ രാഷ്ട്രമെന്ന് മോദി മനസിലാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, രാജ്യത്തെ പൗരൻമാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമന്തിക്കില്ലേ എന്ന് പ്രിയങ്കാ ഗാന്ധി പാർലമെന്റിൽ ചോദിച്ചു. പർവതങ്ങളിലും സംരക്ഷിക്കുന്ന എല്ലാ സൈനികരെയും ഞാൻ അഭിവാദ്യം ചെയ്യാൻ ആഗ്രഹിക്കുന്നു. രാജ്യത്തിനുവേണ്ടി എപ്പോഴും ജീവൻ ത്യജിക്കാൻ തയ്യാറുള്ളവർ- അവർ പറഞ്ഞു. 

'ഇന്നലെ പ്രതിരോധ മന്ത്രി ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു, പക്ഷേ ഒരു കാര്യം വിട്ടുപോയി. 2025 ഏപ്രിൽ 22 ന് 26 പൗരന്മാർ പരസ്യമായി കൊല്ലപ്പെട്ടപ്പോൾ, ഈ ആക്രമണം എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു?

പഹൽഗാം ആക്രമണത്തിൽ വീരമൃത്യു വരിച്ച ശുഭം ദ്വിവേദിയുടെ ഭാര്യ പറഞ്ഞു-'എന്റെ ലോകം എന്റെ കൺമുന്നിൽ അവസാനിക്കുന്നത് ഞാൻ കണ്ടു, അവിടെ ഒരു സുരക്ഷാ ജീവനക്കാരൻ പോലും ഉണ്ടായിരുന്നില്ല. സർക്കാർ ഞങ്ങളെ അവിടെ അനാഥരാക്കി എന്ന് എനിക്ക് പറയാൻ കഴിയും.'

രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്ക് ആരാണ് ഉത്തരവാദിയെന്ന് ഞാൻ ചോദിക്കട്ടെ?  ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലേ? ഈ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയല്ലേ? ? ഈ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയല്ലേ? ? ഈ രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഏജൻസിയല്ലേ?- പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. 

 

In the wake of the Pahalgam terror attack and discussions on Operation Sindoor, Opposition leader Rahul Gandhi launched a scathing attack on the ruling party, following Priyanka Gandhi's remarks. Addressing the Lok Sabha, Rahul Gandhi directly challenged Prime Minister Narendra Modi, questioning if the PM had the courage to label US President Donald Trump as a liar. His statement came as a sharp critique during the ongoing parliamentary session.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി

Kerala
  •  a day ago
No Image

പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ

Kerala
  •  a day ago
No Image

ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ

Kerala
  •  a day ago
No Image

സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍

Kerala
  •  a day ago
No Image

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും

Kerala
  •  a day ago
No Image

ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും

uae
  •  a day ago
No Image

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

uae
  •  a day ago
No Image

കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

National
  •  a day ago