
ഫുജൈറ വെള്ളപ്പൊക്കത്തിന് മൂന്ന് വർഷം; ഓർമകളിൽ ഇപ്പോഴും ദുരന്തത്തിന്റെ നടുക്കം

ഫുജൈറ: മൂന്ന് വർഷങ്ങൾക്ക് മുമ്പ്, 27 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയെ തുടർന്ന് ഫുജൈറയിൽ ഉണ്ടായ അഭൂതപൂർവമായ വെള്ളപ്പൊക്കം ഇന്നും താമസക്കാരുടെ മനസ്സിനെ പിടിച്ചുലക്കുന്നുണ്ട്. തുടയോളം വെള്ളത്തിലൂടെ നിവാസികൾ നടന്ന ആ ദിനങ്ങൾ, ദുരന്തത്തിന്റെ ദുരിതപൂർണമായ ഓർമകൾ ഇന്നും ബാക്കിയാക്കുന്നു.
രണ്ട് ദിവസത്തെ തുടർച്ചയായ മഴയിൽ ഫുജൈറ തുറമുഖ സ്റ്റേഷനിൽ 255.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, ഇത് യുഎഇയിൽ ജൂലൈ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തോതായിരുന്നു. മസാഫിയിൽ 209.7 മില്ലിമീറ്ററും ഫുജൈറ വിമാനത്താവളത്തിൽ 187.9 മില്ലിമീറ്ററും മഴ ലഭിച്ചു. വെള്ളപ്പൊക്കം അടിസ്ഥാന സൗകര്യങ്ങളിൽ വൻനാശം വിതച്ചു. ഒട്ടേറെ താമസക്കാർ ഹോട്ടലുകളിലേക്ക് മാറിയെങ്കിലും, ആവശ്യകത വർധിച്ചതോടെ ഹോട്ടൽ നിരക്കുകൾ കുത്തനെ ഉയർന്നു.
ദുരന്തത്തിന്റെ തുടർദിനങ്ങളിൽ, വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ കാറുകൾ മറിഞ്ഞുവീഴുന്ന ദൃശ്യങ്ങൾ ഞെട്ടലുണ്ടാക്കി. റിക്കവറി ടീമുകൾ വാഹനങ്ങൾ നീക്കംചെയ്യാൻ ശ്രമിക്കുന്ന കാഴ്ചകൾ പലരും വീഡിയോയിൽ പകർത്തിയിരുന്നു.
വെള്ളപ്പൊക്കത്തിൽ ഏഴ് ഏഷ്യൻ വംശജർ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഫെഡറൽ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറലായ ബ്രിഗേഡിയർ ജനറൽ ഡോ. അലി സലേം അൽ തുനൈജി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
"എമിറേറ്റുകളിലെ വെള്ളപ്പൊക്കത്തിൽ ആറ് ഏഷ്യൻ പൗരന്മാരെ മരിച്ചനിലയിൽ കണ്ടെത്തി. ഇരകളുടെ കുടുംബങ്ങളോട് ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നു." അദ്ദേഹം അന്ന് പറഞ്ഞുവെച്ചതിങ്ങനെയാണ്. ദുരന്തത്തെ നേരിടാൻ രാഷ്ട്രനേതാക്കൾ ഒന്നിച്ചുനിന്നു. സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ വടക്കൻ എമിറേറ്റുകളിൽനിന്ന് ഏകദേശം 900 പേരെ രക്ഷപ്പെടുത്തി. ഫുജൈറയിലും ഷാർജയിലും 3,897-ലധികം ആളുകളെയാണ് താൽക്കാലിക ഷെൽട്ടറുകളിൽ പാർപ്പിച്ചത്.
Three years after the devastating floods in Fujairah, residents continue to recall the traumatic impact and lasting damage. The disaster remains fresh in memory, highlighting the region’s vulnerability to extreme weather.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2026 ലെ ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി; ഇന്നലെ വരെ ലഭിച്ചത് ഇരുപതിനായിരത്തിലേറെ അപേക്ഷകൾ
Saudi-arabia
• 2 days ago
അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചു; യുവതിയുടെ ഭര്‍ത്താവിനെ നാട്ടില്‍ എത്തിക്കാന്‍ ചവറ പൊലിസ്
uae
• 2 days ago
പാലക്കാട് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു
Kerala
• 2 days ago
തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'
National
• 2 days ago
മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Kerala
• 2 days ago
ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്
Kerala
• 2 days ago
ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്
National
• 2 days ago
ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം
International
• 2 days ago
അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
Cricket
• 2 days ago
മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍
National
• 2 days ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• 2 days ago
2008 മലേഗാവ് സ്ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• 2 days ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• 2 days ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ
Cricket
• 2 days ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• 2 days ago
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം
International
• 2 days ago
കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും
Kuwait
• 2 days ago
ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ
Kerala
• 2 days ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്
Kerala
• 2 days ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• 2 days ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• 2 days ago