HOME
DETAILS

ഇറാനെ ആക്രമിച്ച് ഇസ്‌റാഈല്‍; തെഹ്‌റാനില്‍ സ്‌ഫോടനങ്ങള്‍; പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി | Israel launches Attack on Iran

  
Web Desk
June 13 2025 | 01:06 AM

Israel launches major strike on Iran

തെഹ്‌റാന്‍: യുഎസുമായി ആണവചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ യാതൊരു പ്രകോപനവുമില്ലാതെ ഇറാനെ ആക്രമിച്ച് ഇസ്‌റാഈല്‍. ഇറാന്റെ പലഭാഗത്തും വ്യോമാക്രമണങ്ങള്‍ നടന്നു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡസന്‍ കണക്കിന് ജെറ്റുകള്‍ ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് സയണിസ്റ്റ് സൈന്യത്തിന്റെ അവകാശവാദം.

ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകള്‍, സൈനിക ശേഷികള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു. ദൗത്യം പൂര്‍ത്തിയാകുന്നതുവരെ ഈ പ്രവര്‍ത്തനം തുടരും- നെതന്യാഹു ഭീഷണിമുഴക്കി.

ആക്രമണത്തിന് പിന്നാലെ തെഹ്‌റാനിലെ പ്രധാന വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ഇസ്രായേല്‍ ആക്രമണങ്ങള്‍ വിമാനത്താവളത്തെ നേരിട്ട് ബാധിച്ചിട്ടില്ല എന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ചെയ്തു. 

അതേസമയം, ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് യുഎസ് അറിയിച്ചു. ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല, മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. ഈ നടപടി അതിന്റെ സ്വയം പ്രതിരോധത്തിന് ആവശ്യമാണെന്ന് ഇസ്രായേല്‍ ഞങ്ങളെ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന അഭ്യൂഹം നേരത്തെ ശക്തമായിരുന്നു. ആക്രമണമുണ്ടാകുമെന്ന ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയിലുള്ള നയന്തന്ത്ര പ്രതിനിധികളെ യുഎസ് ഭാഗികമായി പിന്‍വലിച്ചിരുന്നു. ഇറാഖിലെ എംബസിയില്‍ നിന്നും പശ്ചിമേഷ്യലുടനീളമുള്ള മറ്റ് സ്ഥലങ്ങളില്‍ നിന്നും യു.എസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് തിരിച്ചുവരാന്‍ യു.എസ് വിദേശകാര്യ വകുപ്പ്് അനുമതി നല്‍കി. 

ബഗ്ദാദിലെ യു.എസ് എംബസിയില്‍ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരോടും തിരിച്ചുവരാന്‍ ഉത്തരവിട്ടതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സമീപ മാസങ്ങളില്‍ അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്‌റാഈല്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചേക്കുമെന്ന് നേരത്തെ യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ പ്രതികാര നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പിലാണ് അമേരിക്കന്‍ നടപടി.

ഇറാനിലെ ആണവ പദ്ധതിയെച്ചൊല്ലി ഇസ്‌റാഈലുമായി സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ മേഖലയിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് നേരത്തെ ഇറാന്‍ പ്രതിരോധ മന്ത്രി അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണം നേരിടാന്‍ തങ്ങള്‍ തയാറാണെന്ന് ഇറാന്‍ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി.

Israel says it has launched strikes on Iran's 'nuclear programme' as blasts heard across country

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവന്റെ പ്രകടനങ്ങളെക്കുറിച്ച് എല്ലാ തലമുറയിലെ ആളുകളും സംസാരിക്കും: ഗംഭീർ

Cricket
  •  2 days ago
No Image

ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: 15 സ്ഥലങ്ങൾ തിരിച്ചറിഞ്ഞു, സ്ഥലങ്ങളിൽ ആന്റി-നക്സൽ ഫോഴ്സിനെ (എഎൻഎഫ്) വിന്യസിച്ചു

National
  •  2 days ago
No Image

വിവാഹതട്ടിപ്പ്: നാലാം ദിവസം ഭർതൃവീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയ നവവധു പിടിയിൽ

Kerala
  •  2 days ago
No Image

വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

Kerala
  •  2 days ago
No Image

തൃശ്ശൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപിയുടെ 'ക്രിസ്മസ്-ഈസ്റ്റർ' സ്നേഹം വ്യാജം; രൂക്ഷവിമർശനവുമായി കോൺ​ഗ്രസ്

National
  •  2 days ago
No Image

സഊദി അറേബ്യ: സന്ദർശക വിസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ 30 ദിവസത്തെ അധിക സമയം; പിഴ അടച്ച് പുറപ്പെടാൻ നിർദേശം

Saudi-arabia
  •  3 days ago
No Image

ട്രാക്ടർ വിവാദം: എഡിജിപി എം.ആർ. അജിത്കുമാറിന് പൊലിസിൽ നിന്ന് എക്സൈസ് കമ്മിഷണറായി നിയമനം

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ; ഗർഭാശയഗള കാൻസർ പ്രതിരോധത്തിന് നിർണായക ചുവടുവയ്പ്പ്

Kerala
  •  3 days ago
No Image

ഉപയോഗിച്ച പാചക എണ്ണ ഇനി ബയോഡീസലാക്കി മാറ്റും; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബൈ

uae
  •  3 days ago