HOME
DETAILS

വാർഷിക വരുമാനം 'പൂജ്യവും മൂന്ന് രൂപയും': പ്രതിഷേധത്തിനൊടുവിൽ 40,000 രൂപയുമായി പുതിയ സർട്ടിഫിക്കറ്റ്

  
Web Desk
July 28 2025 | 13:07 PM

Annual Income Zero and Three Rupees New Certificate Issued with 40000 After Protests

 

ഭോപ്പാൽ: വാർഷിക വരുമാനം വെറും 3 രൂപയും പൂജ്യവും ആണെന്ന് കാണിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെ' സൃഷ്ടിച്ചതിന് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഭരണത്തെ കോൺഗ്രസ് രൂക്ഷമായി പരിഹസിച്ച് രം​ഗത്തെത്തി. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ കർഷകൻ സന്ദീപ് എന്നയാൾക്കാണ് പൂജ്യം രൂപയാണെന്ന് കാണിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് ഉദ്യോ​ഗസ്ഥർ നൽകിയത്. തഹസിൽദാറുടെ ഓഫീസ് നൽകിയ സർട്ടിഫിക്കറ്റിലെ പിഴവ് 'ക്ലറിക്കൽ തെറ്റ്' ആണെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും, വിവാദം ശക്തമായതോടെ വരുമാനം 40,000 രൂപയാക്കി പുതിയ സർട്ടിഫിക്കറ്റ് നൽകി.

നയാഗാവ് സ്വദേശിയായ രാം സ്വരൂപ്, കോത്തി തഹസിൽ ഓഫീസിൽ വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. 2025 ജൂലൈ 22-ന് ലഭിച്ച സർട്ടിഫിക്കറ്റിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം 3 രൂപയാണെന്നും, ഇത് പ്രതിമാസം 25 പൈസയായും രേഖപ്പെടുത്തി. തഹസിൽദാർ സൗരഭ് ദ്വിവേദിയുടെ ഒപ്പോടുകൂടിയ ഈ രേഖ, അപേക്ഷകൻ നൽകിയ സ്വയം സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയാണെന്ന് അധികൃതർ വാദിച്ചു. എന്നാൽ, സോഷ്യൽ മീഡിയയിൽ സർട്ടിഫിക്കറ്റ് പ്രചരിച്ചതോടെ, ഭരണകൂടത്തിന്റെ അനാസ്ഥയും നിസ്സംഗതയും ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായി. തുടർന്ന്, തഹസിൽദാർ സൗരഭ് ദ്വിവേദി പിഴവ് സമ്മതിച്ച്, ഓൺലൈൻ അപേക്ഷാ സംവിധാനത്തിലെ 'ക്ലറിക്കൽ പിശകാണ്' ഇതിന് കാരണമെന്ന് വ്യക്തമാക്കി തിരുത്തിയ വിശദാംശങ്ങളോടെ പുതിയ രേഖ നൽകി. ഈ സംഭവം സർക്കാർ രേഖകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിനൊപ്പം, ഭരണപരമായ അനാസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. "ഇത്തരം പിഴവുകൾ ദരിദ്രരുടെ അവകാശങ്ങൾ തടസ്സപ്പെടുത്തുന്നു," എന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. 

സന്ദീപ് കുമാർ നാംദേവ് എന്നയാൾക്ക് ഈ വർഷം ഏപ്രിൽ 7-ന് നൽകിയ വരുമാന സർട്ടിഫിക്കറ്റിലാണ് വാർഷിക വരുമാനം 'പൂജ്യം' രൂപയാണെന്ന് രേഖപ്പെടുത്തിയത്. കേസ് നമ്പർ RS/429/0111/22122/2025/B-121/2025 പ്രകാരം പ്രോജക്ട് ഓഫീസർ രവികാന്ത് ശർമ്മ ഒപ്പിട്ട ഈ രേഖ, സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വൈറലായി. ഒരേ ജില്ലയിൽ ആഴ്ചക്കുള്ളിലാണ് ഈ രണ്ട് അബദ്ധങ്ങളും സംഭവിച്ചത്. വരുമാന സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രാദേശിക പ്രവർത്തകരും പൊതുജന പ്രതിനിധികളും രംഗത്തെത്തി. "പൂജ്യവും മൂന്ന് രൂപയും വരുമാനമായി കാണിക്കുന്ന രേഖകൾ നൽകാൻ കഴിയുമെങ്കിൽ, സർക്കാർ പദ്ധതികൾക്ക് യോഗ്യരായ ദരിദ്രരെ എങ്ങനെ കണ്ടെത്തും?"എന്ന് ഒരാൾ ചോദിച്ചു.

സർക്കാർ സേവനങ്ങൾ, സ്കോളർഷിപ്പുകൾ, സംവരണം എന്നിവയ്ക്കുള്ള യോഗ്യത തീരുമാനിക്കുന്നതിൽ വരുമാന സർട്ടിഫിക്കറ്റുകൾ നിർണായകമാണ്. ഇത്തരം പിഴവുകൾ വ്യവസ്ഥാപരമായ പരാജയമാണെന്ന് വിമർശകർ ആരോപിക്കുന്നു. "ഇത് ഒരു തമാശയല്ല, ജനങ്ങളുടെ ക്ഷേമത്തിന്റെയും നീതിയുടെയും കാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഇത്തരം അനാസ്ഥകൾ ദരിദ്രരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണ്. സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണം ഉറപ്പാക്കണം," എന്നും ഒരാൾ പറഞ്ഞു.

 

In Madhya Pradesh’s Satna district, officials issued income certificates listing annual earnings as zero and three rupees, sparking public outrage. Following protests, authorities corrected the error, issuing a new certificate with an income of ₹40,000



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റിൽ ടി-20 കളിച്ചു! ഇതുപോലൊരു സെഞ്ച്വറി മൂന്നാമത്; ഇംഗ്ലണ്ട് കൊടുങ്കാറ്റിൽ വിറച്ച്  ഇന്ത്യ 

Cricket
  •  a day ago
No Image

രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയെ തകർത്ത് കുവൈത്ത്

Kuwait
  •  a day ago
No Image

കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു.

uae
  •  2 days ago
No Image

ഇതിഹാസങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; വമ്പൻ അപ്‌ഡേറ്റ് പുറത്ത് 

Cricket
  •  2 days ago
No Image

കോഴിക്കോട് കൂടരഞ്ഞിയിൽ കുടുംബ വഴക്കിനെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു

Kerala
  •  2 days ago
No Image

മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍: മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോയുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

കോതമം​ഗലത്തെ യുവാവിന്റെ മരണം, കൊലപാതകം തന്നെ; വിഷം നൽകിയത് പെൺസുഹൃത്ത്; അറസ്റ്റ്

Kerala
  •  2 days ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ എതിർപ്പ്, എൻഐഎ കോടതി നാളെ വിധി പറയും

National
  •  2 days ago
No Image

അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാല്‍ 500 റിയാല്‍ പിഴ; നിയമം ഓര്‍മ്മിച്ച് സഊദി ജനറല്‍ ട്രാഫിക് വിഭാഗം

Saudi-arabia
  •  2 days ago