HOME
DETAILS

മുണ്ടക്കൈ ദുരന്തം; വീണ്ടും കരണത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ അധികാരം നല്‍കുന്ന 13ാം വകുപ്പ് ഒഴിവാക്കി

  
ഷഫീഖ് മുണ്ടക്കൈ 
June 13 2025 | 02:06 AM

Central government refuses to waive bank loans of landslide victims in mundakkai

കൽപ്പറ്റ: പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ച് ബോധ്യപ്പെട്ടിട്ടും മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തബാധിതരോടുള്ള കേന്ദ്ര സർക്കാർ അവഗണന തുടരുന്നു. അതിതീവ്ര ദുരന്തമായി അംഗീകരിച്ചിട്ടും പ്രത്യേക സഹായം അനുവദിക്കാത്തതിന് പുറമേ, 2005ലെ ദേശീയ ദുരന്ത നിവാരണ നിയമം പൊളിച്ചെഴുതിയാണ് ഏറ്റവും ഒടുവിൽ ദുരന്തബാധിതരുടെ കരണത്തടിച്ചത്. 

ഗുരുതരമായ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, വായ്പകളുടെ തിരിച്ചടവിൽ ആശ്വാസം നൽകാനോ ദുരന്തബാധിതർക്ക് പുതിയ വായ്പകൾ അനുവദിക്കാനോ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന 13ാം വകുപ്പാണ് നിയമത്തിൽ നിന്ന് ഒഴിവാക്കിയത്. വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിതള്ളണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതിയും കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. എന്നാൽ, നിയമത്തിലെ ഈ വകുപ്പ് ഒഴിവാക്കിയെന്നാണ് കഴിഞ്ഞദിവസം ദേശീയ ദുരന്ത നിവാരണ അതോറിറ്റി അണ്ടർ സെക്രട്ടറി ചന്ദൻ സിങ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 

ഇക്കഴിഞ്ഞ മാർച്ച് 29നാണ് നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര നിയമ മന്ത്രാലയം ഗസ്റ്റ് വിജ്ഞാപനം ഇറക്കിയത്. പത്തിലധികം ബാങ്കുകളിലായി 35 കോടി രൂപയമാണ് ദുരന്തബാധിതരുടെ വായ്പ. കേന്ദ്രം പൂർണമായും കൈയൊഴിഞ്ഞതോടെ വീടും ഉപജീവന മാർഗങ്ങളും പൂർണമായും നഷ്ടപ്പെട്ടവർ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. 

നിലവിൽ ദുരന്തബാധിത പ്രദേശത്തെ പിൻകോഡിലുള്ളവർക്ക് ധനകാര്യ സ്ഥാപനങ്ങൾ വായ്പകൾ അനുവദിക്കുന്നില്ല. ദുരന്തത്തിന് ശേഷം പ്രധാനമന്ത്രി ദുരന്തഭൂമി സന്ദർശിച്ചതോടെ കേരളം കൂടുതൽ സഹായം പ്രതീക്ഷിച്ചിരുന്നു. 

എന്നാൽ 529.50 കോടിയുടെ മൂലധന നിക്ഷേപ സഹായ വായ്പ മാത്രമാണ് ഇതുവരെ അനുവദിച്ചത്. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു

International
  •  3 days ago
No Image

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളൽ; പറ്റില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Kerala
  •  3 days ago
No Image

കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി

National
  •  3 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം  

National
  •  3 days ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍

International
  •  3 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

Kerala
  •  3 days ago
No Image

'കള്ളനെ പിടിക്കുകയാണെങ്കില്‍ സഊദി പൊലിസിനെ പോലെ പിടിക്കണം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

Saudi-arabia
  •  3 days ago
No Image

കോഴിക്കോട്; സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനത്തിന് ഇരയായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി

Kerala
  •  3 days ago
No Image

ഇസ്റാഈൽ നടത്തിയ ഇറാൻ ആക്രമണത്തിനെതിരെ തുർക്കിയും അറബ് രാജ്യങ്ങളും രൂക്ഷ വിമർശനത്തോടെ രംഗത്ത്

International
  •  3 days ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു

uae
  •  3 days ago