HOME
DETAILS

യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്

  
Abishek
June 13 2025 | 10:06 AM

UAE Unveils New Policies to Boost Emiratisation in Insurance Sector

അബൂദബി: യുഎഇയിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വദേശികള്‍ക്ക് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നതിനായി സര്‍ക്കാര്‍ പുതിയ നയങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇയുടെ സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് അല്‍ ഹുസൈനി ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിലാണ് (എഫ്എന്‍സി) ഈ തീരുമാനം അറിയിച്ചത്. 2027 മുതല്‍ 2030 വരെയുള്ള കാലയളവില്‍ ഈ മേഖലയിലെ ജോലികളില്‍ 50% മുതല്‍ 60% വരെ സ്വദേശികളെ ഉള്‍പ്പെടുത്താനാണ് പദ്ധതികള്‍. കമ്പനിയുടെ വലിപ്പം അനുസരിച്ച് സ്വദേശിവത്കരണത്തിന്റെ അനുപാതം നിര്‍ണയിക്കും.

2 മുതല്‍ 19 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ വാര്‍ഷികമായി ഒരു സ്വദേശിയെയെങ്കിലും നിയമിക്കണം. 20 ലേറെ ജോലിക്കാരുള്ള കമ്പനികള്‍ 30ശതമാനം സ്വദേശി ജീവനക്കാരെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമാണ്. കൂടാതെ, ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രധാന തസ്തികകളില്‍ 45% സ്വദേശികളും, സിഇഒ അല്ലെങ്കില്‍ ജനറല്‍ മാനേജര്‍ പോസ്റ്റുകളില്‍ 30% സ്വദേശികളും ഉണ്ടായിരിക്കണം. 

നിലവിലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 9,773 ജീവനക്കാരില്‍ 2,159 പേര്‍ (22.09%) സ്വദേശികളാണ്. ഈ കണക്കുകള്‍ സ്വദേശിവത്കരണത്തില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതിന് തെളിവാണെന്ന് മന്ത്രി പറഞ്ഞു. 2026 ഓടെ ഈ അനുപാതം 30 ശതമാനം ആയി ഉയര്‍ത്താനുള്ള പദ്ധതിയും അദ്ദേഹം വ്യക്തമാക്കി. നിയമങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് 60,000 ദിര്‍ഹം പിഴ ചുമത്തും. നിയമലംഘനങ്ങള്‍ കണ്ടെത്താനും, കൃത്രിമം തടയാനും ഒരു പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

The UAE government has introduced new policies aimed at increasing the participation of Emiratis in the insurance sector. Minister of State for Financial Affairs, Mohamed Al Hussaini, announced at the Federal National Council (FNC) that by 2027–2030, Emiratis are expected to comprise 50% to 60% of the workforce in this sector. The percentage will vary based on the size of each company.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  18 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  18 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  18 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  19 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  19 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  19 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  20 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  20 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  20 hours ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  20 hours ago