HOME
DETAILS

'കള്ളനെ പിടിക്കുകയാണെങ്കില്‍ സഊദി പൊലിസിനെ പോലെ പിടിക്കണം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

  
Web Desk
June 13 2025 | 14:06 PM

If you catch a thief you should catch like a Saudi police What is the reality behind the video circulating on social media

റിയാദ്: അടുത്തിടെ സഊദി പൊലിസ് ഒരു കള്ളനെ കാര്‍ ചേസിംഗിലൂടെ പിടിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. 

ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ നിരവധി പേര്‍ പങ്കുവച്ചിരുന്നു. വീഡിയോയില്‍ ഒരു വെളുത്ത കാറിനെ പൊലിസ് വാഹനം പിന്തുടരുന്നത് കാണാം. വെളുത്ത കാറിനെ വേഗത്തില്‍ ചേസ് ചെയ്യുന്ന പോലിസ് വാഹനം കള്ളന്റെ മുന്നില്‍ കാര്‍ നിര്‍ത്തുന്നു. പെട്ടെന്ന് പൊലിസ് വാഹനത്തില്‍ നിന്നും ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ കള്ളന്‍ ഓടിച്ചുകൊണ്ടിരുന്ന വെള്ള കാറിന്റെ ചില്ലു പൊളിച്ച് അകത്തു കയറുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്.

വീഡിയോ കാണാന്‍ കൗതുകരവും സഊദി പൊലിസിന്റെ അതിശയിപ്പിക്കുന്ന പ്രകടനമാണെങ്കിലും സംഗതി യഥാര്‍ത്ഥ കള്ളനെ പിടിക്കാന്‍ വേണ്ടി നടന്ന ചേസിംഗ് ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹജ്ജ് തീര്‍ത്ഥടാനം നടക്കുന്നതിന് മുമ്പ് റിയാദില്‍ നടന്ന ഒരു മോക്ഡ്രില്ലിന്റെ വീഡിയോയാണ് യഥാര്‍ത്ഥത്തില്‍ ഇത്. 

2025-06-1319:06:81.suprabhaatham-news.png
 
 

2025ലെ ഹജ്ജിന്റെ ഒരുക്കങ്ങളുടെ ഭാഗമായി, സഊദി സര്‍ക്കാര്‍ മെയ് 31ന് മക്കയില്‍ വലിയ സുരക്ഷാ പരേഡും സൈനികാഭ്യാസവും നടത്തിയിരുന്നു. സിന്‍ക്രൊണൈസ്ഡ് ഫോര്‍മേഷനുകള്‍, കമാന്‍ഡോ യൂണിറ്റുകളുടെ വേഗത്തിലുള്ള പ്രതികരണ പ്രവര്‍ത്തനങ്ങള്‍, സാധ്യതയുള്ള ഭീഷണി നിര്‍വീര്യമാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള പ്രവൃത്തികളും അഭ്യാസത്തില്‍ ഉള്‍പ്പെട്ടിരുന്നു.

2025-06-1319:06:21.suprabhaatham-news.png
 
 

കുറ്റവാളിയെ പിടികൂടാനുള്ള ഒരു യഥാര്‍ത്ഥ ശ്രമമായി പ്രചരിപ്പിക്കുന്ന നിരവധി ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഈ ഡ്രില്ലിലെ കാര്‍ ചേസ് ഭാഗം ഇഷ്ടപ്പെട്ടതായി തോന്നി. എന്നിരുന്നാലും, ഇത് അപ്രതീക്ഷിതമായ ഒരു സാഹചര്യമല്ലെന്ന് കാണിക്കുന്ന സൂചനകള്‍ വീഡിയോയില്‍ ഉണ്ടെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടികൊണ്ട് രംഗത്തെത്തിയിരുന്നു.

ഹജ്ജ് തീര്‍ത്ഥാടനത്തിനു മുമ്പ് സഊദി അറേബ്യയുടെ സുരക്ഷാ സേനയുടെ സന്നദ്ധത പരിശോധിക്കുന്നതിനും ഉറപ്പാക്കുന്നതിനുമാണ് പരേഡ് നടത്തിയത്. വാര്‍ഷിക പരിപാടിയില്‍ ഉണ്ടാകാവുന്ന ലോജിസ്റ്റിക് വെല്ലുവിളികളും സുരക്ഷാ പ്രശ്‌നങ്ങളും മറികടക്കുന്നതിനാണ് ഈ ഡ്രില്‍ നടത്തിയത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  4 hours ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  4 hours ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  4 hours ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  4 hours ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  5 hours ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  5 hours ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  5 hours ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  5 hours ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 hours ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  5 hours ago