HOME
DETAILS

സഊദിയില്‍നിന്ന് സലാലയിലേക്ക് ശരത്കാല സര്‍വിസ് ആരംഭിച്ച് ഫ്‌ളൈനാസ് | Flynas Weekly Flights from Salalah to Saudi Cities

  
June 13, 2025 | 1:52 AM

Flynas Launches 16 Weekly Flights Linking Salalah to Saudi Cities This Khareef

മസ്‌കത്ത്: ഈ ശരത് കാലത്ത് ഒമാനിലെ സലാലയെയും സഊദി അറേബ്യന്‍ നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ഖരീഫ് സീസണ്‍ സര്‍വീസുമായി ഫ്‌ളൈനാസ് വിമാനങ്ങള്‍ (Flynas Launches 16 Weekly Flights Linking Salalah to Saudi Cities This Khareef). റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കാണ് സലാലയില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. സലാല വിമാനത്താവളത്തെ സഊദിയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഫ്‌ളൈനാസിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര സര്‍വിസുകള്‍ ആരംഭിക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്‌സ് ആണ് പ്രഖ്യാപിച്ചത്. 

ജനപ്രിയമായ ശരത് കാലത്ത് ദോഫാര്‍ മേഖലയിലേക്ക് യാത്രക്കാര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഒമാന്‍ എയര്‍പോര്‍ട്‌സുമായും ട്രാന്‍സോമുമായും സഹകരിച്ചാണ് സര്‍വീസ് നടപ്പാക്കുന്നതെന്ന് കമ്പനി അറിയിച്ചു. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സലാലയിലേക്ക് ആഴ്ചയില്‍ 16 വിമാന സര്‍വീസുകളാണ് ഇതുപ്രകാരം ഉണ്ടാകുക.

ഒമാനില്‍ തണുപ്പ് കാലം തുടങ്ങാനിരിക്കെ, ഈ സമയത്തെ ടൂറിസംമേഖലയിലെ ഉത്തേജനത്തെ പിന്തുണയ്ക്കുന്നതിനും ലോക്കല്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനുമാണ് പുതിയ സീസണല്‍ സര്‍വീസിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

  • ആഴ്ചയില്‍ 16 വിമാനങ്ങള്‍
  • സലാലയില്‍ നിന്ന് റിയാദിലേക്ക്
  • സലാലയില്‍ നിന്ന് ജിദ്ദയിലേക്ക്
  • സലാലയില്‍ നിന്ന് ദമ്മാമിലേക്ക്

 

Oman Airports has announced the launch of direct international routes by Flynas, connecting Salalah Airport with key cities in the Kingdom of Saudi Arabia. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  4 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  5 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  5 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  5 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  5 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  5 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  5 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  5 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  5 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  5 days ago