HOME
DETAILS

മയക്കുമരുന്ന് കടത്ത്: സഊദി അറേബ്യയില്‍ രണ്ട് വിദേശികളുടെ കൂടി വധശിക്ഷ നടപ്പാക്കി 

  
June 13 2025 | 01:06 AM

Saudi Arabia executes two Somali nationals in Najran for smuggling hashish

റിയാദ്: മയക്കുമരുന്ന് കടത്ത് കേസില്‍ പിടിക്കപ്പെട്ട രണ്ട് വിദേശികളുടെ കൂടി വധശിക്ഷ സഊദി അറേബ്യയില്‍ നടപ്പാക്കി. 
വന്‍തോതില്‍ ഹാഷിഷ് കടത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപേരെയാണ് വധശിക്ഷയ്ക്കിരയാക്കിയത്. നജ്‌റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പാക്കിയത്. സോമാലിയന്‍ സ്വദേശികളായ മുഹമ്മദ് ഇബ്രാഹീം അബ്ദുല്ല, ഹംസ ഹസ്സന്‍ ഉമര്‍ ജമാല്‍ എന്നിവരാണ് മരിച്ചതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കീഴ് കോടതി വധശിക്ഷ വിധിച്ച ഈ കേസ് പിന്നീട് അപ്പീല്‍ കോടതിയും സഊദി പരമോന്നത കോടതിയും ശരിവയ്ക്കുകയായിരുന്നു. രാജകീയ ഉത്തരവോടെയാണ് അന്തിമ തീരുമാനമെടുത്തത്. 

സഊദിയില്‍ വധശിക്ഷ ലഭിക്കാവുന്ന കൊടിയ കുറ്റമായാണ് ലഹരിക്കടത്ത് പരിഗണിക്കപ്പെടുന്നത്. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ ഉറപ്പ് വരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. ഒരാഴ്ച മുന്‍പ് സമാനമായ കേസില്‍ മറ്റ് രണ്ട് സോമാലിയന്‍ സ്വദേശികളുടെ വധശിക്ഷയും സഊദി നടപ്പാക്കിയിരുന്നു.

Saudi Arabia executes two Somali nationals in Najran for smuggling hashish. hey were executed after being convicted of smuggling hashish into Saudi Arabia. The case went through all legal procedures, including appeals and Supreme Court approval, and was finalized with a royal order. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഹാർ ഇൻഡസ്ട്രിയൽ പോർട്ടിലെ ഒക്യു റിഫൈനറിയിൽ തീപിടിത്തം; നിയന്ത്രണവിധേയമെന്ന് സിഡിഎഎ

oman
  •  7 days ago
No Image

കോഴിക്കോട് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  7 days ago
No Image

ശുചിത്വവും സുരക്ഷയും ഉറപ്പാക്കണം; ടാക്സികളിൽ പരിശോധനാ ആരംഭിച്ച് അബൂദബി

uae
  •  7 days ago
No Image

പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

Kerala
  •  7 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റങ്ങൾ; യുഎഇ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി

uae
  •  7 days ago
No Image

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

അഞ്ചാം ടെസ്റ്റിൽ പന്തിന്റെ പകരക്കാരൻ മുൻ ചെന്നൈ താരം; വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  7 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു; ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയും

International
  •  7 days ago
No Image

ഈന്തപ്പഴങ്ങളുടെ രുചി വൈവിധ്യങ്ങളുമായി വീണ്ടും ഒരു അൽ ദൈദ് ഡേറ്റ്സ് ഫെസ്റ്റിവൽ

uae
  •  7 days ago
No Image

വയോധികനായ പിതാവിന് നേരെ മകൻ്റെയും മരുമകളുടെയും ക്രൂര മർദ്ദനം; പൈപ്പ് കൊണ്ടും വടി കൊണ്ടും അടിച്ചുവീഴ്ത്തി

Kerala
  •  7 days ago