HOME
DETAILS

റെക്കോര്‍ഡ് വിലയില്‍ നിന്ന് നേരിയ ഇടിവുമായി സ്വര്‍ണം, എന്നാല്‍ ഒരുതരി പൊന്നിന് വേണം പതിനായിരങ്ങള്‍...

  
Farzana
June 16 2025 | 06:06 AM

gold rate today news123

കൊച്ചി: സര്‍വ്വകാലവ റെക്കോര്‍ഡിലേക്ക് കുതിച്ചു കയറിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വര്‍ണവില കുതിച്ചുയര്‍ന്നത്. എന്നാല്‍ രാജ്യാന്തര സംഘര്‍ഷത്തിന് അയവ് വരാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സ്വര്‍ണത്തിന് നേരിയ ഇടിവ് വന്നിരിക്കുന്നത്. കൂടാതെ വില റെക്കോര്‍ഡിലെത്തിയതിന് പിന്നാലെ നടന്ന വന്‍തോതിലുള്ള വിറ്റഴിക്കലും വില കുറയാന്‍ കാരണമായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഡോളര്‍ നിരക്കില്‍ നേരിയ മുന്നേറ്റം പ്രകടമായിട്ടുമുണ്ട്. ഇന്ത്യന്‍ രൂപ വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറുകയും ചെയ്തു. അതേസമയം, അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസത്തെ നിരക്കില്‍ തുടരുകയാണ്. ക്രൂഡ് ഓയില്‍ വിലയും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം താഴ്ന്നിട്ടില്ല. 


കേരളത്തില്‍ ഇന്നത്തെ വില നോക്കാം

കേരളത്തില്‍ ഇന്ന് 22 കാരറ്റില്‍ പവന്‍ സ്വര്‍ണത്തിന് 74,440 രൂപയാണ് നല്‍കേണ്ടത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 120 രൂപ മാത്രമാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 9305 രൂപയും ആയിട്ടുണ്ട്. 

അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനാകട്ടെ ഗ്രാമിന് 10 രൂപ കുറഞ്ഞ് 7635 രൂപയാണ് ആയത്. വെള്ളിയുടെ വില ഗ്രാമിന് 115 രൂപ എന്ന നിരക്കില്‍ തന്നെ തുടരുകയാണ്. അന്തര്‍ദേശീയ സ്വര്‍ണവില 3430 ഡോളറാണ്.

വിലവിവരം നോക്കാം

24 കാരറ്റ്
ഗ്രാമിന് 17 രൂപ കുറഞ്ഞു 10,151 ആയി
പവന് 136 രൂപ കുറഞ്ഞു 81,208 ആയി

22 കാരറ്റ്
ഗ്രാമിന് 15 രൂപ കുറഞ്ഞു 9,305 ആയി
പവന് 120 രൂപ കുറഞ്ഞു 74,440 ആയി

18 കാരറ്റ്
ഗ്രാമിന് 12 രൂപ കുറഞ്ഞു 7,614 ആയി 
പവന് 96 രൂപ കുറഞ്ഞു 60,912 ആയി 


ഒരു തരി പൊന്ന് വാങ്ങാന്‍ വേണം പതിനായിരങ്ങള്‍

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പണിക്കൂലി , ജി.എസ്.ടി തുടങ്ങിയവയെല്ലാം ഉള്‍പെടുത്തിയാണ് ആഭരണത്തിന്റെ വില കണക്കാക്കുന്നത്. 

പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് മെച്ചം
അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 72000 രൂപയില്‍ കുറയാത്ത സംഖ്യ ലഭിച്ചേക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ കൊടുത്താല്‍ പഴയ സ്വര്‍ണത്തിന് നല്ല വില കിട്ടുമെന്നും അവര്‍ വ്യക്തമാക്കുന്നു. പഴയ ബില്ല് കൈവശമുള്ളത് നല്ലതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, വിപണി വില കിട്ടില്ല എന്നതാണ് പഴയ സ്വര്‍ണം വില്‍ക്കുമ്പോഴുള്ള നഷ്ടമെന്നും അവര്‍ വ്യക്തമാക്കി. 

നിക്ഷേപമെങ്കില്‍ ഈ സ്വര്‍ണം വാങ്ങാം
കയ്യില്‍ കുറച്ച് പണമുണ്ട്,. ലാഭമുണ്ടാക്കാം. ഒരു സുരക്ഷിത നിക്ഷേപമായിരിക്കട്ടെ എന്നൊക്കെയാണ് ഉദ്ദേശമെങ്കില്‍ 24 കാരറ്റ് സ്വര്‍ണ വാങ്ങുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.  വില്‍ക്കുന്ന വേളയില്‍ വിപണി വിലയില്‍ നിന്ന് വലിയ നഷ്ടമില്ലാത്ത തുക കിട്ടുമെന്നതാണ് ഇതിന് കാരണമായി പറയുന്നത്. അതേസമയം, 22 കാരറ്റ് ആഭരണമാണ് വില്‍ക്കുന്നത് എങ്കില്‍ വാങ്ങുന്ന സമയം നല്‍കിയ പണിക്കൂലി, ജിഎസ്ടി എന്നിവ നഷ്ടമാകും. കൂടാതെ മാര്‍ക്കറ്റ് വില കിട്ടുകയുമില്ല. ഒരു പവന് ഏറ്റവും ചുരുങ്ങിയത് 6000 രൂപ വരെ നഷ്ടം നേരിടും. ആഭരണമായല്ലാതെ സ്വര്‍ണം വാങ്ങി സുക്ഷിക്കുന്നതാണ് നല്ലത്. 

ആഭരണ പ്രേമികള്‍ ഈ സ്വര്‍ണം വാങ്ങൂ 
ആഭരണം ധരിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം സ്വര്‍ണം വാങ്ങുന്നവര്‍ 18 കാരറ്റ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. 22 കാരറ്റ് ആഭരണങ്ങളേക്കാള്‍ ചുരുങ്ങിയത് 10000 രൂപ വരെ ഒരു പവന് കുറവുണ്ടാകുമെന്നതാണ് ആകര്‍ഷണം. എന്നാല്‍ വില്‍പനയില്‍ ഇത് നഷ്ടം സൃഷ്ടിക്കും. 
75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും കലര്‍ന്നതാണ് 18 കാരറ്റ്. ഇതില്‍ ആഭരണം മാത്രമേ കിട്ടൂ. നാണയമോ ബാറോ കിട്ടില്ല എന്നതും ശ്രദ്ധിക്കുക. 

 

Date Price of 1 Pavan Gold (Rs.)
1-Jun-25 Rs. 71,360 (Lowest of Month)
2-Jun-25
(Morning)
71600
2-Jun-25
(Evening)
72480
3-Jun-25 72640
4-Jun-25 72720
5-Jun-25 73040
6-Jun-25 73040
7-Jun-25 71840
8-Jun-25 71840
9-Jun-25 71640
10-Jun-25 71560
11-Jun-25 72160
12-Jun-25 72800
13-Jun-25 74360
14-Jun-25 Rs. 74,560 (Highest of Month)
15-Jun-25
Yesterday »
Rs. 74,560 (Highest of Month)
16-Jun-25
Today »
Rs. 74,440

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  a day ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  a day ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  a day ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago