
സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഏഴ് വര്‍ഷമായി തടവിലായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

റിയാദ്: തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തി ഏഴ് വര്‍ഷം തടവിലാക്കിയ പത്രപ്രവര്‍ത്തകന്റൈ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ശിക്ഷക്ക് വിധേയനാക്കിയതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു.
സഊദി പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് 40 വയസ്സ് പ്രായമുള്ള പത്രപ്രവര്‍ത്തകനായ തുര്‍ക്കി അല്‍ ജാസറിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
2018ല്‍ സുരക്ഷാ സേന അല്‍ ജാസറിന്റെ വീട് റെയ്ഡ് ചെയ്ത് കമ്പ്യൂട്ടറും ഫോണുകളും പിടിച്ചെടുത്തിരുന്നു. റെയ്ഡിനു പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എവിടെയാണ് അദ്ദേഹത്തെ വിചാരണ ചെയ്തതെന്നോ വിചാരണ എത്ര കാലം നീണ്ടുനിന്നെന്നോ വ്യക്തമല്ല. സഊദി രാജകുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയതിനാണ് അല്‍ ജാസറിനെതിരെ കുറ്റം ചുമത്തിയതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള വാച്ച്‌ഡോഗായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) പറഞ്ഞു. സായുധ സേനകളെ വിമര്‍ശിച്ചും അദ്ദേഹം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
'ജമാല്‍ ഖഷോഗിക്ക് നീതി ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടത് ഒരു പത്രപ്രവര്‍ത്തകനെ മാത്രമല്ല ചതിച്ചത്, അത് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് മാധ്യമങ്ങളെ പീഡിപ്പിക്കുന്നത് തുടരാന്‍ ധൈര്യം നല്‍കുകയാണുണ്ടായത്.' സിപിജെയുടെ പ്രോഗ്രാം ഡയറക്ടര്‍ കാര്‍ലോസ് മാര്‍ട്ടിനെസ് ഡി ലാ സെര്‍ന എപിയോട് പറഞ്ഞു.
അറബ് വസന്തം, സ്ത്രീകളുടെ അവകാശങ്ങള്‍, അഴിമതി എന്നിവയെക്കുറിച്ച് അല്‍ ജാസര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. 2013നും 2015നും ഇടയില്‍ അദ്ദേഹം ഒരു സ്വകാര്യ ബ്ലോഗും എഴുതിയിരുന്നു. വധശിക്ഷയുടെ പേരില്‍ സഊദി അറേബ്യ വളരെക്കാലമായി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച്, 2024ല്‍ മാത്രം 330 വധശിക്ഷകളാണ് സഊദിയില്‍ നടപ്പാക്കിയത്.
കഴിഞ്ഞ മാസം, ബാങ്ക് ഓഫ് അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു ബ്രിട്ടീഷ് അനലിസ്റ്റിന് സൗഉദി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. മറ്റൊരു കേസില്‍, യുഎസ്-സഊദി ഇരട്ട പൗരത്വമുള്ള സാദ് അല്‍മാഡിയെ അമേരിക്കയില്‍ താമസിക്കുമ്പോള്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പേരില്‍ 2021ല്‍ ജയിലിലടച്ചിരുന്നു. 2023ല്‍ അദ്ദേഹത്തെ മോചിപ്പിച്ചു. പക്ഷേ രാജ്യം വിടുന്നതില്‍ നിന്നും കോടതി അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.
2018ല്‍ ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചാണ് സഊദി പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ഓപ്പറേഷന് ഉത്തരവിട്ടതെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സഊദി ഇക്കാര്യം നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ
International
• a day ago
കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ
Kerala
• a day ago
ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.
National
• a day ago
ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല
National
• a day ago
ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്
International
• a day ago
മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
uae
• a day ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• a day ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...
Kerala
• a day ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• a day ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• a day ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• a day ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 2 days ago
രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 2 days ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• 2 days ago
ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി
uae
• 2 days ago
ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു
National
• 2 days ago
ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി
National
• 2 days ago
പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി
Kerala
• 2 days ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 2 days ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• 2 days ago