ആയഞ്ചേരി-കടമേരി റോഡിലെ വെള്ളക്കെട്ടിന് ഇനിയും പരിഹാരമായില്ല
ആയഞ്ചേരി: കടമേരി റോഡിലെ വെള്ളക്കെട്ടിന് ഇനിയും പരിഹാരമായില്ല. കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന് മുന്നിലാണ് നിരവധി ദിവസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നത്. ഇതുമൂലം വാഹനങ്ങളും കാല്‍നടയാത്രക്കാരും പ്രയാസപ്പെടുകയാണ്. റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്.
സമീപത്തുള്ള ഭൂമികളെല്ലാം മണ്ണിട്ടു നികത്തിയതും ഓവുചാലുകളില്ലാത്തതും റോഡില്‍ നിന്നും വെള്ളം ഒഴുകിപ്പോകാത്തതിനു കാരണമാകുന്നു.
എന്നാല്‍ ടൗണിനോട് ചേര്‍ന്നു ഒരു ഭാഗത്ത് നിര്‍മിച്ച ഓവുചാലുകള്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടിഞ്ഞുകിടക്കുകയാണ്.
ഇവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ചെളി കെട്ടിക്കിടക്കുന്നതിനാല്‍ കച്ചവടക്കാരും കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്. ഓട്ടോ തൊഴിലാളികളുടെയും മറ്റും സമരത്തെ തുടര്‍ന്ന് എതാനും മാസങ്ങള്‍ക്കു മുന്‍പ് ആയഞ്ചേരി ടൗണ്‍ മുതല്‍ തെരുവിന്‍താഴ വരെയുള്ള റോഡിലെ കുഴികള്‍ അടച്ചിരുന്നു.
എന്നാല്‍ മഴ തുടങ്ങിയതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞ് വീണ്ടും ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇരു വശത്തും അഴുക്കുചാല്‍ നിര്‍മിക്കുകയും റോഡ് മണ്ണിട്ടുയര്‍ത്തുകയും വേണമെന്നാണ് നാട്ടുകാരുടെ ആട്രാഫിക് പരിഷ്‌കാരം: തര്‍ക്കം രൂക്ഷമാകുന്നു; ബസുകള്‍ക്കെതിരേ നടപടി തുടങ്ങി ആയഞ്ചേരി: ബസുകളുടെ സ്റ്റോപ്പും പാര്‍ക്കിങ്ങും പുന:ക്രമീകരിച്ച് ആയഞ്ചേരി ടൗണില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഗ്രാമ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബസുടമ പ്രതിനിധികളേയോ തൊഴിലാളി യൂനിയന്‍ പ്രതിനിധികളേയോ വിളിക്കാത്തതിനാല്‍ തീരുമാനം ബസുടമകള്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ തീരുമാനപ്രകാരം നിശ്ചയിച്ച സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസുകള്‍ക്കെതിരേ ഇന്നലെ മുതല്‍ പൊലിസ് നടപടി തുടങ്ങി. കമ്മ്യൂനിറ്റി ഹളിനു മുന്നിലെ സ്റ്റോപ്പില്‍ നിര്‍ത്തിയ വടകര ഭാഗത്തുനിന്നു വരുന്ന ബസുകള്‍ക്കെതിരേയാണ് പൊലിസ് നടപടി സ്വീകരിച്ചത്. അതേസമയം, പൊലിസ് നടപടി തുടര്‍ന്നാല്‍ സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം. വശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."