HOME
DETAILS

ബസിൽ കയറുന്നതിനിടെ ഓട്ടോമാറ്റിക് ഡോർ അടഞ്ഞു; താഴെ വീണ് വിദ്യാർഥിക്ക് പരുക്ക്

  
June 18 2025 | 08:06 AM

negligence by bus staff injures student in Thiruvalla

പത്തനംതിട്ട: ബസിന്റെ ഓട്ടോമാറ്റിക് ഡോർ കയറുന്നതിന് മുൻപ് അടഞ്ഞ് താഴെ വീണ വിദ്യാർഥിക്ക് പരുക്ക്. തിരുവല്ലയിലെ പൊടിയാടിയിൽ ആണ് ബസ് ജീവനക്കാരുടെ അനാസ്ഥമൂലം വിദ്യാർഥിക്ക് പരുക്കേറ്റത്. വിദ്യാർഥി താഴെ വീണത് അറിയാതെ മുന്നോട്ട് പോയ ബസിനെ നാട്ടുകാർ തടഞ്ഞുവെച്ച് വിവരം അറിയിക്കുകയായിരുന്നു. വിദ്യാർഥി വാതിൽ പടിയിൽ നിന്ന് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടരയോടെ പൊടിയാടി ജങ്ഷനിലായിരുന്നു സംഭവം. മാവേലിക്കര - തിരുവല്ല റൂട്ടിൽ ഓടുന്ന രഘുമോൻ എന്ന ബസിൽ നിന്നാണ് സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥി തെറിച്ച് വീണത്. സ്റ്റോപ്പിൽ നിർത്തിയ ബസിൽ കയറുന്നതിനിടെ ബസ് നീങ്ങുകയും കുട്ടി പിൻവശത്തെ വാതിൽ പടിയിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. 

സംഭവ ശേഷം ബസ് നിർത്താതെ പോയി. പിന്നാലെ കാറിലെത്തിയ മനുകുമാർ എന്നയാൾ തൊട്ടടുത്തുള്ള കാവുംഭാഗം ജങ്ഷനിൽ വച്ച് ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ ബസിൽ നിന്നും ആരും താഴേക്ക് വീണില്ലെന്ന വാദമാണ് ജീവനക്കാർ പറഞ്ഞത്. മാത്രമല്ല, ജീവനക്കാർ മനു കുമാറിനോട് തട്ടിക്കയറുകയും ചെയ്തു. തുടർന്ന് ചുറ്റുംകൂടിയ നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കമായി. പൊലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. രാവിലെ ഓഫീസ് - സ്‌കൂൾ സമയമായതിനാൽ മറ്റ് യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പൊലിസ് ഇടപെട്ട് ബസ് വിട്ടയച്ചു.

 

A student was injured after falling from a bus due to the automatic door closing prematurely before the student could board. The incident occurred at Podiyadi in Thiruvalla, allegedly due to the carelessness of the bus staff.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  4 hours ago
No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  5 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  5 hours ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  6 hours ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  6 hours ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  6 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  6 hours ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  6 hours ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  7 hours ago
No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  7 hours ago