HOME
DETAILS

മെസിയെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മികച്ച താരം അദ്ദേഹമാണ്: നാനി

  
Sudev
June 21 2025 | 13:06 PM

Former Portuguese star Nani has expressed his opinion on the Goat Debate

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ ഗോട്ട് ഡിബേറ്റിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ പോർച്ചുഗീസ് താരം നാനി. മെസിയെ താൻ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ റൊണാൾഡോയാണ് മികച്ചവൻ എന്നാണ് നാനി അഭിപ്രായപ്പെടുന്നത്. ഒബി വൺ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ പോർച്ചുഗൽ താരം. 

"ഇപ്പോൾ നിങ്ങൾ റൊണാൾഡോയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ ആരും അവന്റെ കളികാണാൻ ഇഷ്ടപ്പെടില്ല. കാരണം അവർ പറയും റൊണാൾഡോ വെറുതെ പന്തിനെ തൊട്ട് കോണ്ട് ഗോളുകൾ നേടുകയാണെന്ന്. എന്നാൽ ഇത് ശരിയല്ല. റൊണാൾഡോക്ക് ഇപ്പോൾ 40 വയസ്സായി. അവൻ ചെറുപ്പകാലത്തിൽ എങ്ങനെയായിരുന്നു ഉണ്ടായിരുന്നതെന്നാണ് നിങ്ങൾ കാണേണ്ടത്. പരിശീലനത്തിൽ അവൻ പുറത്തെടുത്ത കാര്യങ്ങൾ അവിശ്വസിനീയമാണ്. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ ഫുട്ബോളിലെ ഏറ്റവും മികച്ചവൻ റൊണാൾഡോ ആണ്. ഞാൻ മെസിയെ ബഹുമാനിക്കുന്നു. കാരണം അവനും ഈ ലോകത്തിലെ മികച്ച പ്രതിഭയാണ്. ഇവർ രണ്ടുപേരും ഒരേ തലമുറയിൽ ആയിരിക്കുന്നതും അവരുടെ മത്സരങ്ങൾ നേരിട്ട് കാണാൻ കഴിയുന്നതും നമ്മുടെയെല്ലാം ഭാഗ്യമാണ്" നാനി പറഞ്ഞു.

റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരവുമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. അൽ നസറിനായി 99 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 

മറുഭാഗത്ത് അമേരിക്കൻ ക്ലബ് ഇന്റർ മയമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.

 

Former Portuguese star Nani has expressed his opinion on the Goat Debate



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

International
  •  2 days ago
No Image

ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍

uae
  •  2 days ago
No Image

തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  2 days ago
No Image

ഇന്ത്യാ മുന്നണിയിൽ വിള്ളൽ: ആം ആദ്മി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറി

National
  •  2 days ago
No Image

നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ

National
  •  2 days ago
No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  2 days ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  2 days ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  2 days ago
No Image

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

uae
  •  2 days ago