HOME
DETAILS

കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്

  
Sudev
June 22 2025 | 12:06 PM

Rshabh Pant create a new record in Test Crcket

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ് തുടർന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനത്തിൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഒരു തകർപ്പൻ നേട്ടമാണ് റിഷബ് പന്ത് കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 150 ക്യാച്ചുകൾ സ്വന്തമാക്കാനാണ് പന്തിന് സാധിച്ചിരിക്കുന്നത്.

ഒല്ലി പോപ്പ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവരെയാണ് പന്ത് ക്യാച്ചിലൂടെ മടക്കി അയച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പർ കൂടിയാണ് പന്ത്. 256 ക്യാച്ചുകൾ നേടിയ എംഎസ് ധോണിയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. സെയ്‌ദ് കിർമാണിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 160 ക്യാച്ചുകളാണ് താരം സ്വന്തമാക്കിയിരുന്നത്. 

ഇംഗ്ലണ്ടിനുവേണ്ടി ഒന്നാം ഇന്നിങ്സിൽ ഒല്ലി പോപ്പ് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 137 പന്തിൽ 106 റൺസാണ് താരം നേടിയത്. 14 ഫോറുകൾ അടങ്ങുന്നതായിരുന്നു ഒല്ലി പോപ്പിന്റെ ഇന്നിങ്സ്.

ഒന്നാം ഇന്നിങ്സിൽ 471 റൺസിനാണ് ഇന്ത്യ പുറത്തായത്. മൂന്ന് താരങ്ങളുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ ഇംഗ്ലണ്ടിന് നേരെ ഉയർത്തിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, റിഷബ് പന്ത്, യശ്വസി ജെയ്‌സ്വാൾ എന്നിവരാണ് സെഞ്ച്വറി നേടിയത്. 178 പന്തിൽ 134 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 12 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. 

ഗിൽ 227 പന്തിൽ 19 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 147 റൺസും നേടി. യശ്വസി ജെയ്‌സ്വാൾ 158 പന്തിൽ 101 റൺസും നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് യുവതാരം സായ് സുദർശനും നീണ്ട എട്ടു വർഷത്തിനുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം കരുൺ നായരും ഇന്ത്യൻ ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. ഇരുവരും പൂജ്യം റൺസിനാണ് മടങ്ങിയത്.

ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ജോഷ് ടോങ്യു എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രൈയ്ഡൻ കാർസ്, ഷോയിബ് ബഷീർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Rshabh Pant create a new record in Test Crcket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago