HOME
DETAILS

മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍

  
Shaheer
June 22 2025 | 09:06 AM

Famous Actress Arrested in Kuwait for Drug Possession

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ചതിന് കുവൈത്തിലെ പ്രശസ്ത നടിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ദേശീയ തലത്തില്‍ നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.

നാര്‍ക്കോട്ടിക് വിരുദ്ധ ജനറല്‍ വകുപ്പിന് ലഭിച്ച രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഷുജൂണ്‍ അല്‍ ഹജ്‌രി എന്നറിയപ്പെടുന്ന നടിയുടെ പക്കല്‍ നിന്നും കഞ്ചാവ്, കൊക്കെയ്ന്‍, മറ്റ് നിയന്ത്രിത ലഹരിവസ്തുക്കള്‍ എന്നിവ കണ്ടെത്തിയിരുന്നു. മന്ത്രാലയം നടിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ യുവതിയുടെ പേര് വ്യാപകമായി ചര്‍ച്ചയായിരുന്നു.

'നിയമവിരുദ്ധ വസ്തുക്കള്‍ വ്യക്തിഗത ഉപയോഗത്തിനായി കൈവശം വച്ചതായി കണ്ടെത്തി. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് നടത്തിയത്,' മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി ജുഡീഷ്യല്‍ അധികൃതര്‍ക്ക് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. പൊതുജനാരോഗ്യത്തിനും സാമൂഹിക സ്ഥിരതയ്ക്കും ഭീഷണിയായ ലഹരി വസ്തുക്കള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് അറിയിച്ച മന്ത്രാലയം സംശയാസ്പദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരോട് ആഹ്വാനവും ചെയ്തു.

കുവൈത്ത് ടെലിവിഷനിലും സിനിമയിലും അറിയപ്പെടുന്ന നടിയാണ് അറസ്റ്റിലായ ഷുജൂണ്‍ അല്‍ ഹജ്‌രി.

A well-known actress has been arrested in Kuwait for possession of illegal drugs, sparking widespread media coverage and public reaction.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago