
വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

മഴക്കാലമെത്തിയതോടെ വാഹനാപകടങ്ങളും വര്‍ധിച്ചുവരികയാണ്. അതുകൊണ്ട് കരുതലോടെ വേണം ഓരോ യാത്രയും. കരുതലോടെ വാഹനം ഡ്രൈവ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ഉള്‍പ്രദേശങ്ങളിലും, ഗ്രാമങ്ങളിലും ഇടറോഡുകളിലും മറ്റും 'ചെക്കിങ്' ഇല്ല എന്ന മുന്‍വിധിയില്‍ ഹെല്‍മറ്റ് ഉപയോഗിക്കാന്‍ പലര്‍ക്കും മടിയാണ്.പുറകിലിരുന്ന് ഹെല്‍മറ്റ് പിടിച്ച് കുടുംബാംഗങ്ങളും പലപ്പോഴും സഹായിക്കുന്നു.
ചിലര്‍ പെട്രോള്‍ ടാങ്കിനെ ഹെല്‍മറ്റ് ഉപയോഗിച്ചു സംരക്ഷിക്കുന്നു. അപകടം ക്ഷണിച്ചുവരുത്തുകയാണ് ഇവിടെയെല്ലാം.
കൂടുതല്‍ കാഴ്ച പ്രദാനം ചെയ്യുന്ന വൃത്തിയായ പ്ലെയിന്‍ ഗ്ലാസോടുകൂടി കൂടിയ ഗുണനിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. സ്ട്രാപ്പ് ഇല്ലാത്ത ഹെല്‍മറ്റ്, കാണാന്‍ ''ഷോ'' യ്ക്കു വയ്ക്കുന്ന ഹെല്‍മറ്റുകള്‍, ഇരുണ്ട ഗ്ലാസോടു കൂടിയ ഹെല്‍മറ്റുകള്‍ എന്നിവ കണിശമായും മഴക്കാലത്ത് ഉപയോഗിക്കരുത്. മഴക്കാലത്ത് കണ്ണിനു മുകളില്‍ ഒരു കൈ പിടിച്ച് വാഹനം ഓടിക്കുന്നവരുണ്ട്.
അതുപോലെ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന് കുട നിവര്‍ത്തി ഡ്രൈവിങ്ങിനെ സഹായിക്കുന്നവരുമുണ്ട്. ചില അഭ്യാസികള്‍ ഒരു കുട കയ്യില്‍ പിടിച്ചും മറ്റേ കയ്യില്‍ ആക്‌സിലേറ്ററുമായും വാഹനം ഓടിക്കുന്നു. കാറ്റ് കൊണ്ട് കുട വശങ്ങളിലേക്കും മറ്റും ചെരിയുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിപ്പോയി അപകടങ്ങള്‍ ഉണ്ടാകുന്നു. വില കൂടിയ മൊബൈല്‍ ഫോണുകള്‍ നനഞ്ഞ് കേടായിപ്പോകും എന്ന പേടിയുള്ളതുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെങ്കിലും പലപ്പോഴും സുരക്ഷിത സ്ഥാനങ്ങളില്‍ മൊബൈല്‍വച്ച്, അതില്‍ നിന്നും ഇയര്‍ഫോണ്‍ കുത്തി പാട്ട് കേട്ട് വാഹനം ഓടിക്കുന്ന ആളുകളെയും നമുക്കു കാണാം.
ജീവിതകാലം മുഴുവന്‍ കിടപ്പില്‍ തന്നെ പാട്ട് കേള്‍ക്കേണ്ടിവരുമെന്നതിനാല്‍ അത്തരം ശീലങ്ങള്‍ ദയവായി ഒഴിവാക്കുക. 'ബ്‌ളൂ ടൂത്ത്' ഉപകരണത്തിന്റെ ഉപയോഗവും ഒഴിവാക്കാം.
മഴ തുടങ്ങുന്നതിന്നു തൊട്ടുമുന്‍പു ലക്ഷ്യത്തിലെത്താന്‍ കുതിച്ചു പായുന്ന ടൂവീലറുകളെ നിരത്തില്‍ കാണാം. ഈ തത്രപ്പാടില്‍ ട്രാഫിക് സിഗ്‌നലുകള്‍ക്കും സ്പീഡ് പരിധിക്കും പ്രസക്തിയില്ല. റെയിന്‍കോട്ടും മറ്റും ആദ്യമേ ധരിച്ച് ഇത്തരം ധൃതിയില്‍നിന്നു സ്വയം ഒഴിവാകാം.
സിഗ്‌നലുകളിലും ജംക്ഷനുകളിലും മറ്റും കിടക്കുമ്പോള്‍ ഏറ്റവും ആദ്യം കുതിച്ചു പായുവാന്‍ പ്രാപ്തിയാര്‍ക്ക് എന്ന മല്‍സരം ടൂ വീലറുകളില്‍ മിക്കവാറും നടക്കാറുണ്ട്. വാഹനം റോഡുകളില്‍ ലൈന്‍ മാറ്റുമ്പോള്‍ അപകടങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. എന്നിരുന്നാലും ബ്ലോക്കുകളിലും മറ്റും സര്‍ക്കസ് അഭ്യാസികളെപ്പോലെ ലൈന്‍ വെട്ടിച്ചു വെട്ടിച്ച് മുന്നേറുന്ന ഒട്ടേറെ ടൂവീലര്‍ സാരഥികളെ കാണാം. മറ്റു വാഹനങ്ങള്‍ ഇവരുടെ അപ്രതീക്ഷിത നുഴഞ്ഞുകയറ്റം കാണാത്തതുകൊണ്ട് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.
ശ്രദ്ധയോടെ ലെയ്ന്‍ ട്രാഫിക്കില്‍ മുന്‍കൂര്‍ ഇന്‍ഡിക്കേറ്ററുകള്‍ പ്രകാശിപ്പിച്ചും മറ്റും മാത്രം ഡ്രൈവിങ് നടത്തേണ്ടതാണ്.
മഴയത്ത് പൊലീസ് എം വി ഡി ചെക്കിങ് സാധ്യത കുറവാണ് എന്ന മുന്‍വിധിയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് തീര്‍ച്ചയായും അപകടത്തിനു കാരണമാകുന്നു. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതുകൊണ്ട് ടൂവീലര്‍ ഡ്രൈവര്‍മാര്‍ രണ്ടു കയ്യും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക.
ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്. വാഹനം കൈമാറി ഉപയോഗിക്കുന്നത് മഴക്കാലത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
1. വാഹനത്തിന്റെ ടയര്‍ പരിശോധിക്കുക. തെന്നിക്കിടക്കുന്ന റോഡുകളില്‍ ബ്രേക്ക് ചെയ്താല്‍, നമ്മള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു നില്‍ക്കണമെങ്കില്‍ ടയര്‍ മികച്ചതാവണം. സാമ്പത്തിക ബാധ്യത മൂലം മാസങ്ങളായി മാറ്റാന്‍ പറ്റാത്ത ടയറുകളുമായി അപകടം ക്ഷണിച്ചു വരുത്തരുത്.
2ന്മ വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക. ബ്രേക്ക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടുക. മഴക്കാലത്ത് മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ചു പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. വാഹനം 'സ്‌കിഡ്' ചെയ്യുന്നത് ഒരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാം.
3. ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിര്‍വശത്തെ വാഹനത്തിന്റെ ഡ്രൈവറും റോഡ് ശരിയായി കണ്ടാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാകുകയുള്ളൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ 'ഡിപ്' ചെയ്ത് ശ്രദ്ധ കൂട്ടുക.
4. ഇന്‍ഡിക്കേറ്ററുകള്‍ കൃത്യമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇന്‍ഡിക്കേറ്ററുകളുടെ ആവശ്യത്തിനുശേഷം അത് ഓഫ് ചെയ്യുവാന്‍ നമ്മളെ ഓര്‍മിപ്പിക്കുന്നു
. 5. രാത്രിയില്‍ മറ്റ് വാഹനങ്ങള്‍ ശ്രദ്ധിക്കുവാനായി ടൂ വീലേഴ്‌സിന്റെ ബ്രേക്ക് ലാംപിലും മറ്റുമുള്ള 'കടന്നുകയറ്റങ്ങള്‍'' ഒഴിവാക്കേണ്ടതാണ്. ലൈറ്റില്‍ പ്രതിഫലിക്കുന്ന റിഫ്‌ലക്ടീവ് സ്റ്റിക്കറുകള്‍, വാഹനത്തിന്റെ പിറകുവശത്തും ഹെല്‍മറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ച് സുരക്ഷ വര്‍ധിപ്പിക്കാവുന്നതാണ്.
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചും പ്രത്യേകിച്ച് മഴക്കാലത്ത് യാത്ര ചെയ്യാനുദ്ദേശിക്കുന്ന സമയത്തിനു കുറച്ച് മുന്‍പേ യാത്ര ആരംഭിച്ചും
കനത്ത മഴയില്‍ ടൂ വീലര്‍ യാത്ര നിര്‍ത്തിവച്ചും രാത്രിയിലെ ടൂ വീലര്‍ യാത്രകള്‍ പരമാവധി ഒഴിവാക്കിയും മഴക്കാല അപകടങ്ങളില്‍നിന്ന് നമുക്ക് ഒഴിഞ്ഞു മാറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ
International
• 8 hours ago
ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക്
International
• 8 hours ago
പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി
Cricket
• 8 hours ago
ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം
International
• 8 hours ago
മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍
Kuwait
• 9 hours ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 9 hours ago
ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ
uae
• 9 hours ago
21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്
International
• 9 hours ago
ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ മെട്രോ സ്‌റ്റേഷന്‍ വിപുലീകരിക്കാന്‍ ആര്‍ടിഎ
uae
• 9 hours ago
ആ ദുരന്തം ഒരു പാഠമാണ്, ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ളത്; കർശന മാർഗനിർദേശങ്ങളുമായി ബിസിസിഐ
Cricket
• 9 hours ago
'ഒന്നുകില്‍ സമാധാനം...അല്ലെങ്കില്‍ ഇന്നോളം കാണാത്ത കനത്ത നാശം' താക്കീത് ആവര്‍ത്തിച്ച് ട്രംപ്
International
• 10 hours ago
'ദൈവം എന്റെ പിതാവിനോട് കരുണ കാണിക്കട്ടെ'; പിതാവ് ഷെയ്ഖ് റാഷിദിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ദുബൈ ഭരണാധികാരി
uae
• 11 hours ago
വിലക്കയറ്റത്തെ ചെറുക്കാന്‍ സപ്ലൈക്കോക്ക് നൂറുകോടി
Kerala
• 12 hours ago
പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
National
• 12 hours ago
അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍; യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്ന് ക്യൂബ
International
• 13 hours ago
ഇറാനെ മുറിവേല്‍പ്പിക്കാന്‍ യുഎസ് ഉപയോഗിച്ച അതിഭീമന്‍ 'ബങ്കര്‍ ബസ്റ്റര്‍'; അമേരിക്കന്‍ വെടിക്കോപ്പുകളിലെ മാരക ബോംബുകള്‍
International
• 13 hours ago
ഇറാനിലെ അമേരിക്കന്‍ ആക്രമണം; അതീവ ജാഗ്രതയില്‍ ഇസ്രാഈല്‍; വ്യോമപാത അടച്ചു
International
• 13 hours ago
'ആക്രമണങ്ങളെക്കുറിച്ച് ട്രംപ് പറയുന്നത് നുണ, ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല'; ഇറാന്‍
International
• 13 hours ago
ഇസ്‌റാഈല്‍ ആക്രമണത്തിലും കുലുങ്ങാത്ത ആണവ കേന്ദ്രം, പടിഞ്ഞാറന്‍ കരുത്തിനെ മെരുക്കാന്‍ ഇറാന്‍ കരുതിവെച്ച 'ഫോര്‍ദോ', അറിയേണ്ടതെല്ലാം
International
• 12 hours ago
തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലില്‍ ബാലിസ്റ്റിക് മിസൈല്‍ വര്‍ഷം, വന്‍ നാശനഷ്ടം; പത്തിടങ്ങളില്‍ നേരിട്ട് പതിച്ചു
International
• 12 hours ago
ഇറാന്‍ തിരിച്ചടിക്കുമെന്ന് ഭയം; ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ന്യൂയോര്‍ക്കിലും വാഷിംങ്ടണിലും അതീവ ജാഗ്രത; സുരക്ഷയ്ക്ക് അധിക സേനയെ വിന്യസിച്ചു
International
• 12 hours ago