HOME
DETAILS

ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ മെട്രോ സ്‌റ്റേഷന്‍ വിപുലീകരിക്കാന്‍ ആര്‍ടിഎ

  
Shaheer
June 22 2025 | 08:06 AM

RTA Announces Expansion of Burj KhalifaDubai Mall Metro Station

ദുബൈ: പുതുവത്സരാഘോഷങ്ങള്‍, അവധിദിനങ്ങള്‍, പ്രധാന പരിപാടികള്‍ എന്നിവയോടനുബന്ധിച്ച് യാത്രക്കാര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ മെട്രോ സ്റ്റേഷന്‍ വികസിപ്പിക്കുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. എമാര്‍ പ്രോപ്പര്‍ട്ടീസുമായി സഹകരിച്ചാകും ആര്‍ടിഎ പദ്ധതി നടപ്പാക്കുക.

സ്റ്റേഷന്റെ വിസ്തീര്‍ണ്ണം 6,700 ചതുരശ്ര മീറ്ററില്‍നിന്ന് 8,500 ചതുരശ്ര മീറ്ററായി വര്‍ധിപ്പിക്കും. മണിക്കൂറില്‍ 7,250 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി 12,320 ആയി ഉയര്‍ത്തും. യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി 65 ശതമാനം വര്‍ധിപ്പിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം 220,000 യാത്രക്കാര്‍ക്ക് സ്‌റ്റേഷന്‍ വഴി യാത്ര ചെയ്യാനാകും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, സ്റ്റേഷനിലെ വാര്‍ഷിക ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ 7.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ പുതുവത്സരാഘോഷ വേളയില്‍ മാത്രം 110,000ലധികം യാത്രക്കാരാണ് സ്റ്റേഷന്‍ ഉപയോഗിച്ചത്. യാത്രക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനവ് പ്രതീക്ഷിക്കുന്നതിനാല്‍, വിപുലീകരണം അനിവാര്യമാണെന്ന് ആര്‍ടിഎ വ്യക്തമാക്കി.

'ബുര്‍ജ് ഖലീഫ, ദുബൈ മാള്‍, ഡൗണ്‍ടൗണ്‍ ദുബൈ എന്നിവയ്ക്ക് സമീപമുള്ള തന്ത്രപ്രധാന സ്ഥാനം ഈ സ്റ്റേഷനെ ദുബൈ മെട്രോ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാക്കി മാറ്റുന്നു. ആഘോഷങ്ങളിലും ദേശീയ പരിപാടികളിലും ഇവിടേക്ക് എത്തുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ സ്റ്റേഷന്‍ സൗകര്യപ്രദമാണ്,' ആര്‍ടിഎ ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

Dubai’s RTA announces plans to expand the Burj Khalifa–Dubai Mall Metro Station to improve passenger flow and enhance connectivity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹല്‍ ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  3 days ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  3 days ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  3 days ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  3 days ago
No Image

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി

Kerala
  •  3 days ago
No Image

എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ  

Kerala
  •  3 days ago
No Image

എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  3 days ago
No Image

കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി

Kerala
  •  3 days ago
No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  3 days ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  3 days ago