ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം
ടെഹ്‌റാന്‍: യു.എസ് പ്രയോഗിച്ച ബങ്കര്‍ ബസ്റ്റ് മിസൈലിനെതിരെ ഇറാന്‍ പ്രയോഗിച്ചത് ഖൈബര്‍ മിസൈലുകള്‍. ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകലുടെ വാതിലില്‍ മുട്ടുന്നു എന്ന അടിക്കുറിപ്പോടെ മിസൈലിന്റെ വീഡിയോ ഇറാന്‍ സൈന്യം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ആദ്യമായാണ് ഖൈബര്‍ മിസൈല്‍ പ്രയോഗിക്കുന്നതെന്നും ഇറാന്‍ സന്ദേശത്തില്‍ പറയുന്നു.
ഇസ്‌റാലിനെതിരായ ആക്രമണത്തില്‍ ഖൈബര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഖോറാംഷഹര്‍ 4 മിസൈല്‍ ഉപയോഗിച്ചുവെന്ന് (ഖൈബര്‍) ഇറാന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ കപ്പലിലെ ഏറ്റവും ഭാരമേറിയ മിസൈലാണിത്. 1980കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ കനത്ത പോരാട്ടത്തിന് വേദിയായ ഇറാന്‍ നഗരത്തിന്റെ പേരാണിത്. 2017ല്‍ അവതരിപ്പിച്ച ഈ മിസൈലിന് 2,000 കിലോമീറ്റര്‍ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരമുള്ള ഒരു വാര്‍ഹെഡ് വഹിക്കാനുള്ള കഴിവുമുണ്ടെന്നാണ് ഇറാനിയന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. നാശത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സബ്മോണിഷനുകള്‍ അടങ്ങിയ ഒരു തരം വാര്‍ഹെഡ് ആണ് ഇതിനുള്ളത്.
ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് യു.എസ് ഇറാന് നേരെ പ്രയോഗിച്ചത്. ഇസ്‌റാഈലിന്റെ ആവശ്യപ്രകാരമായിരുന്നു ഇസ്‌റാഈലിന്റെ നീക്കമെന്നാണ് സൂചന. യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ഭൂഗര്‍ഭ ആണവനിലയം തകര്‍ക്കാന്‍ ശേഷിയുള്ള ആയുധവും യുദ്ധവിമാനവും കൈവശമില്ലാത്തതിനാലാണ് യു.എസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ബോംബായ ജിബിയു-57 വഹിക്കാന്‍ ശേഷിയുള്ള ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ അയക്കാന്‍ ഇസ്‌റാഈല്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളെയാണ് അമേരിക്ക അക്രമിച്ചത്. പിന്നാലെ ഇസ്‌റാഈലിനെതിരെ മിസൈല്‍ വര്‍ഷം തന്നെ നടത്തുകയായിരുന്നു ഇറാന്‍. ഇറാനെതിരെ ഇസ്‌റാഈല്‍ സൈനിക നടപടി ആരംഭിച്ച് ഒരു ആഴ്ചയിലേറെ കഴിഞ്ഞപ്പോഴാണ് യു.എസ് ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."