
നിലമ്പൂരില്‍ ആര് വാഴും; വോട്ടെണ്ണല്‍ നാളെ; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കളം ജയിച്ചത് ആരെന്ന് നാളെ അറിയാം. ജൂണ്‍ 19ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ജൂണ്‍ 23)യാണ് നടക്കുക. കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയിലാണ് ഇടതു-വലതു മുന്നണികള്‍. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരക്കെ കരുത്ത് കാട്ടാന്‍ ഇരു മുന്നണികള്‍ക്കും നിലമ്പൂരില്‍ നില മെച്ചപ്പെടുത്തിയേ മതിയാവൂ.
കുറഞ്ഞത് പന്ത്രണ്ടായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് കണക്ക് കൂട്ടുന്നത്. അതേസമയം ഭൂരിപക്ഷം കുറഞ്ഞാലും, സ്വരാജിലൂടെ നിലമ്പൂര്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. പതിവ്‌പോലെ വോട്ട് നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷ എന്‍ഡിഎ ക്യാമ്പിനുമുണ്ട്.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടുമെന്നും, വീണ്ടും നിയമസഭയിലെത്തുമെന്നും പിവി അന്‍വര്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. രണ്ട് തവണ തന്നെ എംഎല്‍എ ആക്കിയ മണ്ഡലം ഇത്തവണയും തന്നെ കൈവിടില്ലെന്നാണ് അന്‍വറിന്റെ വിശ്വാസം. നാളെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. രാവിലെ എട്ടോടെ ആദ്യ ഫലങ്ങള്‍ ലഭിച്ച് തുടങ്ങും.
കനത്ത പോളിങ് ; പ്രതീക്ഷയും, ആശങ്കയും !
നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷക്കപ്പുറമുള്ള പോളിങ്ങിൽ വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ.14 മാസത്തിനിടെ മൂന്നാം തെരഞ്ഞെടുപ്പിനെ നേരിടുന്ന നിലമ്പൂരിൽ 72 ശതമാനത്തിന് മുകളിലെത്തി ഇത്തവണത്തെ പോളിങ്. 2024ൽ വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെട്ട നിലമ്പൂരിൽ 71.35 ശതമാനവും, പിന്നീട് നവംബറിൽ നടന്ന വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ 61.92 ശതമാനവുമായിരുന്നു നിലമ്പൂർ മണ്ഡലത്തിലെ പോളിങ്.
വോട്ടെടുപ്പിന്റെ ആരംഭത്തിൽ തന്നെ മഴ ശക്തമായെങ്കിലും വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകി എത്തിയതോടെ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ 13.15 ശതമാനം പോളിങ് കടന്നു.11 മണിയോടെ പോളിങ് 30.15 ശതമാനത്തിലെത്തി.മഴ മാറിയതോടെ കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയതോടെ ഉച്ചക്ക് ഒരുമണിക്ക് പോളിങ് 46.72 ശതമാനം കടന്നു.വൈകിട്ട് മൂന്ന് മണിയോടെ പോളിങ് 59.68 ശതമാനത്തിലെത്തി.അഞ്ച് മണിയായപ്പോഴേക്കും പോളിങ് 70.76 ശതമാനത്തിലെത്തിയിരുന്നു.
സാധാരണ ഉപതെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കുറവാണുണ്ടാകാറെങ്കിലും നിലമ്പൂരിലെ വാശിയേറിയ പ്രചാരണം വോട്ടർമാരെ ബൂത്തിലെത്തിച്ചു.വോട്ടിങ് ശതമാനം ഉയർന്നതോടെ വലിയ പ്രതീക്ഷയിലാണ് മുന്നണികൾ. കനത്ത പോളിങ് യു.ഡി.എഫ് അനുകൂലമായാണ് പറയാറുള്ളതെങ്കിലും ആര്യാടൻ മുഹമ്മദിലൂടെ യു.ഡി.എഫ് കുത്തകയാക്കിയ നിലമ്പൂരിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 78.84 ശതമാനം പോളിങും ,2021ൽ 76.71 ശതമാനവുമുണ്ടായിരുന്നു.എന്നാൽ ഈ രണ്ട് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിനായിരുന്നു വിജയം. 2024 വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിലും,പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു.ആയതിനാൽ തന്നെ വിജയ പ്രതീക്ഷ യു.ഡി.എഫും ഉറപ്പിക്കുന്നു.
നിലമ്പൂർ നഗരസഭയും,ചുങ്കത്തറ,പോത്ത്കല്ല്,മൂത്തേടം,വഴിക്കടവ്,എടക്കര,കരുളായി,അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളം ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം.ഇതിൽ നിലമ്പൂർ നഗരസഭയിലാണ് കൂടുതൽ പോളിങ്.അടിയൊഴുക്കാണ് നിലമ്പൂരിൽ മുന്നണികൾ ഭയക്കുന്നത്.തൃണമൂൽ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ കാൽലക്ഷത്തിന് മുകളിൽ വോട്ട് പിടിക്കുമെന്നാണ് അവകാശ വാദം ഉന്നയിക്കുന്നത്.എന്നാൽ മുന്നണികൾ അൻവറിന് 10,000 ൽ താഴെ വോട്ടുകളാണ് കണക്കാക്കുന്നത്. എൽ.ഡി.എഫ് വോട്ടിലും യു.ഡി.എഫ് വോട്ടിലും അൻവർ സ്വാധീനം ചെലുത്തുമെന്നതാണ് മുന്നണികൾ ഭയക്കുന്നത്.യു.ഡി.എഫിന് ലഭിക്കേണ്ട സർക്കാർ വിരുദ്ധ വോട്ടുകൾ പരമാവധി പി.വി അൻവർ പിടിച്ചാൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.എന്നാൽ എൽ.ഡി.എഫ് വോട്ടുകളാണ് അൻവർ പിടിക്കുക എന്ന് യു.ഡി.എഫും കണക്ക് കൂട്ടുന്നു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.വി അൻവർ 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
result of the Nilambur by-election, held on June 19, will be announced tomorrow (June 23).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്
Football
• 2 days ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
Kerala
• 2 days ago
ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• 2 days ago
എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?
Tech
• 2 days ago
ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ
Football
• 2 days ago
ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി
National
• 2 days ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• 2 days ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• 2 days ago
'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• 2 days ago
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി
Cricket
• 2 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• 2 days ago
തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ
Football
• 2 days ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• 2 days ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• 2 days ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• 2 days ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി
Kerala
• 2 days ago
യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• 3 days ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• 3 days ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• 2 days ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• 2 days ago
സ്കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• 2 days ago