HOME
DETAILS

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ

  
June 22 2025 | 15:06 PM

Jasprit Bumrah Create a Great Record in Test Cricket

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇംഗ്ലണ്ട് 465 റൺസിന് പുറത്ത്. ഇന്ത്യൻ ബൗളിങ്ങിൽ അഞ്ച് വിക്കറ്റുകൾ നേടി ജസ്പ്രീത് ബുംറ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 24.4 ഓവറിൽ അഞ്ച് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 83 റൺസ് വിട്ടു നൽകിയാണ് ബുംറ അഞ്ച് വിക്കറ്റ് നേടിയത്.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഫൈഫർ സ്വന്തമാക്കുന്ന ബൗളറായി മാറാനും ബുംറക്ക് സാധിച്ചു. 12 തവണയാണ് എതിരാളികളുടെ തട്ടകത്തിൽ ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 64 ഇന്നിംഗ്സുകളിൽ നിന്നുമാണ് ബുംറ ഈ റെക്കോർഡ്‌ കൈപ്പിടിയിലാക്കിയത്. ഇതോടെ 108 ഇന്നിങ്സുകളിൽ നിന്നും 12 ഫൈഫറുകൾ നേടിയ മുൻ ഇന്ത്യൻ താരം കപിൽദേവിന്റെ റെക്കോർഡിന് ഒപ്പമെത്താനും ബുംറക്ക് സാധിച്ചു. അതേസമയം മത്സരത്തിൽ ബുംറയ്ക്ക് പുറമേ ഇന്ത്യൻ ബൗളിങ്ങിൽ പ്രസിദ് കൃഷ്ണ മൂന്നു വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. 

ഇംഗ്ലണ്ടിനു വേണ്ടി ഒന്നാം ഇന്നിങ്സിൽ ഒല്ലി പോപ്പ് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 137 പന്തിൽ 106 റൺസാണ് താരം നേടിയത്. 14 ഫോറുകൾ അടങ്ങുന്നതായിരുന്നു ഒല്ലി പോപ്പിന്റെ ഇന്നിങ്സ്. ഹാരീ ബ്രൂക്ക് 99 റൺസിനും പുറത്തായി. 112 പന്തിൽ 11 ഫോറുകളും രണ്ട് സിക്സുകളും നേടി സെഞ്ച്വറിയിലേക്ക് നീങ്ങവേ താരം 99 റൺസിന് പുറത്താവുകയായിരുന്നു. ബെൻ ഡക്കറ്റ് അർദ്ധ സെഞ്ച്വറിയും നേടി. 94 പന്തിൽ ഒമ്പത് ഫോറുകൾ അടക്കം 62 റൺസ് ആണ് താരം നേടിയത്.

നേരത്തെ ഒന്നാം ഇന്നിങ്സിൽ 471 റൺസിനാണ് ഇന്ത്യ പുറത്തായത്. മൂന്ന് താരങ്ങളുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ ഇംഗ്ലണ്ടിന് നേരെ ഉയർത്തിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, റിഷബ് പന്ത്, യശ്വസി ജെയ്‌സ്വാൾ എന്നിവരാണ് സെഞ്ച്വറി നേടിയത്. 178 പന്തിൽ 134 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 12 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. 

ഗിൽ 227 പന്തിൽ 19 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 147 റൺസും നേടി. യശ്വസി ജെയ്‌സ്വാൾ 158 പന്തിൽ 101 റൺസും നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് യുവതാരം സായ് സുദർശനും നീണ്ട എട്ടു വർഷത്തിനുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം കരുൺ നായരും ഇന്ത്യൻ ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. ഇരുവരും പൂജ്യം റൺസിനാണ് മടങ്ങിയത്.

ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ജോഷ് ടോങ്യു എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രൈയ്ഡൻ കാർസ്, ഷോയിബ് ബഷീർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Jasprit Bumrah Create a Great Record in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  12 hours ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  12 hours ago
No Image

"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി 

International
  •  13 hours ago
No Image

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്‌സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും

International
  •  13 hours ago
No Image

ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം

International
  •  13 hours ago
No Image

പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala
  •  14 hours ago
No Image

ഇറാനെതിരെ യുഎസിന്റെ ആക്രമണം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷം: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ

International
  •  14 hours ago
No Image

ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി

National
  •  14 hours ago
No Image

ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം

International
  •  14 hours ago
No Image

യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന 

International
  •  14 hours ago