കോളജ് വിദ്യാര്‍ഥികളുടെ ടൂര്‍ ടൂറിസ്റ്റ് ബസുടമകളും തൊഴിലാളികളും തടഞ്ഞു
വളാഞ്ചേരി: പൂക്കാട്ടിരിയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ ടൂര്‍യാത്ര ടൂറിസ്റ്റ് ബസുടമകളും തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞു. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം 50 പേരടങ്ങുന്ന സംഘം അഞ്ചുദിവസത്തെ ടൂര്‍പ്രോഗ്രാമുമായി ഹൈദ്രാബാദിലേക്ക് പുറപ്പെടാനിരുന്ന വാഹനമാണ് ടൂറിസ്റ്റ് ബസുടമകളും തൊഴിലാളികളും ചേര്‍ന്ന് വളാഞ്ചേരി കോഴിക്കോട് റോഡില്‍ വെച്ച് തടഞ്ഞത്.
യാത്രക്കുള്ള ബസ് കൊല്ലം ജില്ലയില്‍ നിന്നുകൊണ്ടുവന്നു എന്നാരോപിച്ചാണ് പ്രദേശത്തെ ടൂറിസ്റ്റ് ബസുടമകളും തൊഴിലാളികളും ചേര്‍ന്ന് യാത്രാ സംഘത്തെ തടഞ്ഞത്.
തുടര്‍ന്ന് ഹൈവേ പൊലിസും വളാഞ്ചേരി സ്റ്റേഷനില്‍ നിന്നുള്ള പൊലിസും സ്ഥലത്ത് എത്തി ബസ് ജീവനക്കാരെയും യാത്രതടഞ്ഞവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലിസ് ഇടപെട്ട് പ്രശ്‌നം പിന്നീട് പരിഹരിച്ചതായി എസ്.ഐ.കെ.പി.മിഥുന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."