
വീണ്ടും പാക് ചാരന്‍മാര്‍ വലയില്‍; രാജ്യരഹസ്യങ്ങള്‍ ഐഎസ്‌ഐക്ക് കൈമാറിയതിന് സൈനികനടക്കം രണ്ടുപേര്‍ അറസ്റ്റില്‍; ജ്യോതി മല്‍ഹോത്ര കസ്റ്റഡിയില്‍ തന്നെ | Pak Spy arrested

ന്യൂഡല്‍ഹി: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ സൈനികനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശികളായ സൈനികന്‍ ഗുര്‍പ്രീത് സിങ് എന്ന ഗോപി ഫൗജി, സഹില്‍ എന്ന ഷാലി എന്നിവരാണ് അറസ്റ്റിലായതെന്ന് അമൃത്സര്‍ (റൂറല്‍) സീനിയര്‍ പൊലിസ് സൂപ്രണ്ട് ഓഫ് പൊലിസ് (എസ്.എസ്.പി) മനീന്ദര്‍ സിങ് പറഞ്ഞു. ഗുര്‍പ്രീത് സിങ് 2016 മുതല്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. നിലവില്‍ ജമ്മു സെക്ടറിലാണ് സേവനംചെയ്യുന്നത്.
പാക് ചാരസംഘടനയായ ഐ.എസ്.ഐ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും യു.എസ്.ബി ഡ്രൈവുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈനിക വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ ഐ.എസ്.ഐയുടെ പ്രധാന റിക്രൂട്ടറായ റാണ ജാവേദുമായി ഗുര്‍പ്രീത് നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി എസ്.എസ്.പി സ്ഥിരീകരിച്ചു. ഐ.എസ്.ഐ ഏജന്റുമാരുമായി ബന്ധപ്പെടാന്‍ പ്രതികള്‍ ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലിസ് കണ്ടെടുത്തു. ഈ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം ചാരവൃത്തി ബന്ധങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണസമയത്തും ഇയാള്‍ പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘത്തിന് വിവരംലഭിച്ചു. പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് ഗുര്‍പ്രീതിന് മുന്‍കൂട്ടി അറിവുണ്ടായിരുന്നിരിക്കാമെന്നും അക്രമികള്‍ക്ക് അദ്ദേഹം വിവരങ്ങള്‍ കൈമാറിയിരിക്കാമെന്നും പൊലിസ് വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട്‌ചെയ്തു.
അതേസമയം, ഏതെല്ലാം വിവരങ്ങളാണ് ഇരുവരും പാകിസ്ഥാന് കൈമാറിയതെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വിശദമായി അന്വേഷണം നടത്തിവരികയാണെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവും അതേതുടര്‍ന്ന് പാക് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ തിരിച്ചടിക്കും പിന്നാലെ ഒന്നരഡസനോളം ചാരന്‍മാരാണ് ഇന്ത്യയിലെ വിവിധ ഏജന്‍സികള്‍ അറസ്റ്റ്‌ചെയ്തത്.
അതേസമയം, ചാരക്കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശിയായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ 33 കാരിയായ ജ്യോതിയെ ഇന്നലെ വിഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് ജില്ലാ കോടതിയില്‍ ഹാജരാക്കിയത്. ജാമ്യം ആവശ്യപ്പെട്ടെങ്കിലും അതു തള്ളിയാണ് കോടതി ഇവരെ അടുത്തമാസം ഏഴുവരെ കസ്റ്റഡിയില്‍ വിട്ടത്. മെയ് 16നാണ് ജ്യോതിയെ അറസ്റ്റ്‌ചെയ്തത്. രാജ്യത്തെ വന്‍ ചാരശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടിയാണ് ജ്യോതിയുടെ അറസ്‌റ്റോടെ പുറത്തുവന്നത്. ട്രാവല്‍ വ്‌ളോഗര്‍മാരെ ഉപയോഗിച്ച് പാകിസ്ഥാന്‍ രാജ്യത്തു വന്‍ ചാരശൃംഖല കെട്ടിപ്പടുത്തതായും കണ്ടെത്തുകയുണ്ടായി.
Two people have been arrested for allegedly being involved in espionage activities linked to Pakistan's spy agency Inter-Services Intelligence (ISI). The accused have been identified as Gurpreet Singh alias Gopy Foji and Sahil Masih alias Shali.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 10 hours ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 11 hours ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 12 hours ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 13 hours ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 13 hours ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 13 hours ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 14 hours ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 14 hours ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 14 hours ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 15 hours ago
ആദ്യം കോഹ്ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ
Cricket
• 16 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂള്‍ മാനേജ്മെന്റ്
Kerala
• 16 hours ago
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്ടിഎ
Kerala
• 16 hours ago
യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്സ്
Kuwait
• 16 hours ago
'പറക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല';ഖാര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍
National
• 17 hours ago
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
• 17 hours ago
ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 17 hours ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 18 hours ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 17 hours ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 17 hours ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 17 hours ago