
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാകിസ്ഥാൻ സൈന്യത്തിലെ മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷാ, തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിന്റെ (എസ്എസ്ജി) ആറാം കമാൻഡോ ബറ്റാലിയനിൽ അംഗമായിരുന്നു 37 വയസ്സുള്ള മോയിസ് അബ്ബാസ്. ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിലെ സരറോഗ മേഖലയിൽ നടന്ന രഹസ്യ ഓപ്പറേഷനിടെയാണ് സംഭവം.
പാക്-അഫ്ഗാൻ അതിർത്തിയിൽ സജീവമായ ടിടിപി ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 11 ഭീകരർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേജർ മോയിസ് അബ്ബാസിനൊപ്പം 27 വയസ്സുള്ള ലാൻസ് നായിക് ജിബ്രാൻ ഉള്ളയും ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ 40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് 12 ദിവസത്തിന് ശേഷം, ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ഖൈബർ പഖ്തുഗ്വയിലെ ബാലാകോട്ടിലെ ഭീകര പരിശീലന കേന്ദ്രം ഇന്ത്യൻ വ്യോമസേന തകർത്തിരുന്നു. ഇതിന് പിന്നാലെ, ഫെബ്രുവരി 27ന് പാകിസ്ഥാൻ വ്യോമസേന ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തി. ഈ വ്യോമയുദ്ധത്തിനിടെ, ശ്രീനഗറിലെ 51 സ്ക്വാഡ്രണിൽ നിന്നുള്ള അഭിനന്ദൻ വർധമാൻ പറത്തിയ മിഗ്-21 ബൈസൺ വിമാനം പാകിസ്ഥാൻ വ്യോമസേന തകർത്തു.
വിമാനം തകർന്നതിനെ തുടർന്ന് പാരച്യൂട്ടിൽ ഇറങ്ങിയ അഭിനന്ദനെ പാകിസ്ഥാൻ സൈന്യം പാക് അധിനീത കശ്മീരിലെ ഹോറൻ ഗ്രാമത്തിൽ വെച്ച് പിടികൂടി. അഭിനന്ദൻ ഒരു പാകിസ്ഥാൻ എഫ്-16 വിമാനം വീഴ്ത്തിയതിന് ശേഷമാണ് തന്റെ വിമാനം തകർന്നതെന്ന് ഇന്ത്യൻ വ്യോമസേന പിന്നീട് സ്ഥിരീകരിച്ചു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുകളും യുദ്ധമുന്നറിയിപ്പും മൂലം, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിനന്ദനെ "സമാധാന സന്ദേശ"മായി വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചു.
58 മണിക്കൂറിനുള്ളിൽ, 2019 ഫെബ്രുവരി 28ന് രാത്രി അട്ടാരി-വാഗ അതിർത്തി വഴി അഭിനന്ദൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. 2021ൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ച അഭിനന്ദൻ വർധമാനെ രാജ്യം വീർ ചക്ര നൽകി ആദരിച്ചു.
Major Syed Moiz Abbas Shah, a Pakistani officer who captured Indian Air Force pilot Wing Commander Abhinandan Varthaman in 2019 after the Balakot airstrike, was killed in a clash with Tehreek-e-Taliban Pakistan (TTP) militants in South Waziristan, Khyber Pakhtunkhwa. The intelligence-based operation killed 11 terrorists, but Shah and another soldier also died.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 4 hours ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 6 hours ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 6 hours ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 7 hours ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 8 hours ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 8 hours ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 9 hours ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 9 hours ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 10 hours ago
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ
Kerala
• 10 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂള്‍ മാനേജ്മെന്റ്
Kerala
• 11 hours ago
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്ടിഎ
Kerala
• 11 hours ago
യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്സ്
Kuwait
• 11 hours ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 11 hours ago
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
• 12 hours ago
ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 12 hours ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 12 hours ago
ലൂക്ക മോഡ്രിച്ച് ഇനി പുതിയ തട്ടകത്തിൽ; ഇതിഹാസത്തെ റാഞ്ചാൻ യൂറോപ്യൻ വമ്പന്മാർ
Football
• 12 hours ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 11 hours ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 11 hours ago
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം; കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; പരിപാടി റദാക്കിയെന്ന് രജിസ്ട്രാർ, റദാക്കിയില്ലെന്ന് സംഘാടകർ
Kerala
• 11 hours ago