
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂർ എടത്തിരുത്തിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ച് കാർ കവർന്ന കേസിൽ അന്തർജില്ലാ രാസലഹരി വിൽപ്പന സംഘത്തിലെ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം അന്തിയൂർകുന്ന് സ്വദേശി മുബഷിർ, മലപ്പുറം പുളിക്കൽ സ്വദേശിനി തഫ്സീന, കോഴിക്കോട് ബേപ്പൂർ നാടുവട്ടം സ്വദേശികളായ അസ്ലം, സലാം, മനു എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
2025 ജൂൺ 24-ന് പുലർച്ചെ 3:30-ന് എടത്തിരുത്തി ചൂലൂർ സ്വദേശി മുഹമ്മദ് ജാസിമിന്റെ വീട്ടിൽ പ്രതികൾ അതിക്രമിച്ച് കടന്നു. വീട്ടിൽ നിർത്തിയിട്ടിരുന്ന ജാസിമിന്റെ സ്വിഫ്റ്റ് ഡിസയർ കാറിന്റെ പൂട്ട് തുറക്കാൻ ശ്രമിച്ചപ്പോൾ കാറിന്റെ അലാറം മുഴങ്ങി. ശബ്ദം കേട്ട് പുറത്തെത്തിയ ജാസിമിനെ തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ ജാസിമിന്റെ കാലിലൂടെ കാറിന്റെ ടയർ കയറ്റിയിറക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ മറ്റ് ജില്ലകളിലേക്ക് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് തേഞ്ഞിപ്പാലം പൊലീസ് അവരെ കാറിനൊപ്പം കസ്റ്റഡിയിൽ എടുത്തു. തുടർന്ന് തേഞ്ഞിപ്പാലത്ത് നിന്ന് കയ്പമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
മുബഷിർ, തഫ്സീന എന്നിവർ 2024-ൽ അരീക്കോട്, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനുകളിൽ 31 ഗ്രാം എം.ഡി.എം.എ. വിൽപ്പനയ്ക്കായി കടത്തിയ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പ്രതികളാണ്. രാസലഹരി കടത്തിന് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ ദമ്പതികളായി ഒന്നിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. സലാം 2020-ൽ ബേപ്പൂർ പൊലീസ് സ്റ്റേഷനിൽ കോവിഡ് കാലത്ത് നൈറ്റ് കർഫ്യു ലംഘിച്ച കേസിലെ പ്രതിയാണ്.
കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു എസ്., സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, മുഹമ്മദ് സിയാദ്, ഹരിഹരൻ, സി.പി.ഒ.മാരായ ജ്യോതിഷ്, വിനുകുമാർ, പ്രിയ, നീതു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
In Thrissur, five individuals, including a couple involved in interstate drug trafficking, were arrested for stealing a Swift Dezire car from Muhammad Jasim’s home in Edathiruthi. The group broke into the house at 3:30 AM, attacked Jasim, and drove over his legs while fleeing. The suspects, identified as Mubashir, Thafseen, Aslam, Salam, and Manu, were apprehended by Kaypamangalam police in Kozhikode with the stolen car.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 10 hours ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 11 hours ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 12 hours ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 13 hours ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 13 hours ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 14 hours ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 14 hours ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 14 hours ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 15 hours ago
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ
Kerala
• 16 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂള്‍ മാനേജ്മെന്റ്
Kerala
• 16 hours ago
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്ടിഎ
Kerala
• 16 hours ago
യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്സ്
Kuwait
• 16 hours ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 17 hours ago
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
• 17 hours ago
ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 17 hours ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 18 hours ago
ലൂക്ക മോഡ്രിച്ച് ഇനി പുതിയ തട്ടകത്തിൽ; ഇതിഹാസത്തെ റാഞ്ചാൻ യൂറോപ്യൻ വമ്പന്മാർ
Football
• 18 hours ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 17 hours ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 17 hours ago
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം; കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; പരിപാടി റദാക്കിയെന്ന് രജിസ്ട്രാർ, റദാക്കിയില്ലെന്ന് സംഘാടകർ
Kerala
• 17 hours ago