
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്‌ടിഎ

തിരുവനന്തപുരം: പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവുകൾ സംഭവിച്ച് ഏകദേശം 30,000 വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ ആവശ്യപ്പെട്ട് കെപിഎസ്‌ടിഎ (കേരള പ്രൈവറ്റ് സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന കമ്മിറ്റി. ഈ വീഴ്ചയ്ക്ക് മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് അപലനീയമാണെന്നും, പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തകർക്കുന്ന ഈ കൃത്യവിലോപത്തിന് ഉത്തരവാദികളായവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും കെപിഎസ്‌ടിഎ ആവശ്യപ്പെട്ടു.
ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം ഗുരുതര വീഴ്ചകളിൽ സർക്കാർ ക്രിയാത്മക നടപടികൾ സ്വീകരിക്കാത്തത് ഖേദകരമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. പരീക്ഷാ നടത്തിപ്പിനും മൂല്യനിർണയത്തിനും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംവിധാനം നിലവിലുണ്ടായിട്ടും ഇത്തരം പിഴവുകൾ എങ്ങനെ സംഭവിച്ചുവെന്ന് സർക്കാർ വിശദീകരിക്കണം.
ഈ സംഭവത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമായാണ് കാണേണ്ടതെന്നും, ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന അനാസ്ഥയ്ക്കെതിരെ ശക്തമായ നടപടികൾ വേണമെന്നും കെപിഎസ്‌ടിഎ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദിന്റ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, ജി.കെ. ഗിരീഷ്, എം.കെ. അരുണ, ജോൺ ബോസ്കോ, പി.എസ്. മനോജ്, പി. വിനോദ് കുമാർ, പി.എം. നാസർ, ടി.വി. ഹരിലാൽ, പി.എം. ശ്രീജിത്ത്, പി.വി. സന്ധ്യ, ടി. ആബിദ്, ആർ. തനൂജ എന്നിവർ സംസാരിച്ചു.
A serious error in the Plus Two mark list has jeopardized the future of nearly 30,000 students in Kerala. The Kerala Private Secondary Teachers Association (KPSTA) condemned the attempt to blame media and demanded exemplary punishment for those responsible. They criticized the government's inaction and called for an explanation, alleging a planned move to undermine public education.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാര്‍ജയിലെ ആദ്യ സൗരോര്‍ജ നിലയം തുറന്നു; 13,780 വീടുകള്‍ക്ക് വെളിച്ചമേകും | Sharjah’s 1st solar plant ‘SANA’
uae
• a day ago
'നിലപാടില്‍ മാറ്റമില്ല'; നൂറാം വാര്‍ഷിക ദിനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അഭിമുഖം | Interview with Jifri Thangal
Kerala
• a day ago
രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്‌കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video
International
• a day ago
ഇമാറാത്തികള്‍ക്കിടയിലെ ജനന നിരക്ക് കുറയുന്നു; ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ
uae
• a day ago
പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്‍ഷകന്‍: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'
uae
• a day ago
വാല്‍പ്പാറയില്‍ നാലു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി
Kerala
• a day ago
വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• a day ago
കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി
Kerala
• a day ago
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്‌സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു
Saudi-arabia
• a day ago
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്
qatar
• a day ago
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• a day ago
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്
Kerala
• a day ago
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന
Kerala
• a day ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• a day ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 2 days ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 2 days ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 2 days ago
നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
Kerala
• a day ago
ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്നേഹോഷ്മള സ്വീകരണം
Kerala
• a day ago
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്.എസ്.എസ് ചിത്രം; എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി
Kerala
• a day ago