HOME
DETAILS

ആദ്യം കോഹ്‌ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ

  
Web Desk
June 25 2025 | 13:06 PM

shubhman gill create a unwanted record in test cricket

ലീഡ്‌സ്: ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യൻ ടീമിനൊപ്പം തോൽവി നേരിട്ടിരിക്കുകയാണ് ശുഭ്മൻ ഗിൽ. ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ അഞ്ചു വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യൻ നിരയിൽ അഞ്ച് സെഞ്ച്വറികൾ പിറന്നിട്ടും ഇന്ത്യ തോൽവി നേരിടുകയായിരുന്നു. ഇതോടെ 2000ത്തിനുശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെടുന്ന ക്യാപ്റ്റൻമാരുടെ ലിസ്റ്റിലാണ് ഗില്ലും ഇടം നേടിയിരിക്കുന്നത്. വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ജസ്പ്രീത് ബുംറ എന്നീ താരങ്ങളാണ് ഇതിനുമുമ്പ് ഇത്തരത്തിൽ ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ തന്നെ പരാജയം ഏറ്റുവാങ്ങിയിരുന്നത്. 

2014ലാണ് വിരാട് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോടാണ് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ പരാജയപ്പെട്ടത്. പിന്നീട് 2022ൽ സൗത്ത് ആഫ്രിക്കെതിരെ രാഹുലും അതേ വർഷത്തിൽ തന്നെ ഇംഗ്ലണ്ടിനെതിരെ ബുംറയും ഇത്തരത്തിൽ തോൽവികൾ ഏറ്റുവാങ്ങി. ഇപ്പോൾ മൂന്നു വർഷങ്ങൾക്കു ശേഷം ഗില്ലും ഈ നിർഭാഗ്യകരമായ ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്.

അതേസമയം മത്സരത്തിൽ സെഞ്ച്വറി നേടി ഗിൽ തിളങ്ങിയിരുന്നു. ഒന്നാം ഇന്നിങ്‌സിലായിരുന്നു ഗില്ലിന്റെ സെഞ്ച്വറി നേട്ടം. ഗില്ലിന് പുറമെ മത്സരത്തിൽ ഇന്ത്യക്കായി റിഷബ് പന്ത് രണ്ട് സെഞ്ച്വറികൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. യശ്വസി ജെയ്‌സ്വാൾ, കെഎൽ രാഹുൽ എന്നീ താരങ്ങളും സെഞ്ച്വറികൾ നേടി.

372 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ബെൻ ഡക്കറ്റ് സെഞ്ച്വറി നേടി മികച്ചു നിന്നു. 170 പന്തിൽ നിന്നും 21 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 149 റൺസ് നേടിയാണ് താരം തിളങ്ങിയത്. ജോ റൂട്ട് അർദ്ധ സെഞ്ച്വറി നേടിയും തിളങ്ങി..84 പന്തിൽ ആറു ഫോറുകൾ ഉൾപ്പടെ പുറത്താവാതെ 53 റൺസ് ആണ് റൂട്ട് നേടിയത്.

shubhman gill create a unwanted record in test cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്

Saudi-arabia
  •  3 hours ago
No Image

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

International
  •  5 hours ago
No Image

തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  6 hours ago
No Image

വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്

Cricket
  •  6 hours ago
No Image

യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്

International
  •  6 hours ago
No Image

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

International
  •  7 hours ago
No Image

റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി

Football
  •  7 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി

Kerala
  •  7 hours ago
No Image

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

International
  •  8 hours ago