
അന്ന് സദ്ദാംവിരുദ്ധ വികാരം പ്രചരിപ്പിക്കാന്‍ യു.എസ് പറഞ്ഞതുപോലുള്ള കള്ളം ഇപ്പോഴും നാം വിശ്വസിക്കണേ? യു.എന്‍ രക്ഷാസമിതിയില്‍ ഇറാനു വേണ്ടി വാദിച്ച് റഷ്യ

ന്യൂയോര്‍ക്ക്: ഇറാന്‍ ഇസ്‌റാഈല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ വേണമെന്ന് അടിയന്തര യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം. റഷ്യ, ചൈന, പാകിസ്ഥാന്‍ ഇടപെട്ടാണ് പ്രമേയം കൊണ്ടുവന്നത്. യു.എസ് ഇറാനില്‍ ആക്രമണം നടത്തിയത് മേഖലയില്‍ സംഘര്‍ഷം അനിയന്ത്രിതമായ രീതിയിലേക്ക് വ്യാപിക്കാന്‍ ഇടയാക്കുമെന്ന് ഈ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുവെന്ന അമേരിക്കയുടെ കള്ളം വിശ്വസിക്കണമോയെന്ന് റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ ചോദിച്ചു. 2003ല്‍ മുന്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന കോളിന്‍ പവല്‍ അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെതിരേ ഇത്തരം കള്ളപ്രചാരണം നടത്തിയത് അദ്ദേഹം ഓര്‍മിപ്പിച്ചു. സദ്ദാം രാസ, ജൈവായുധം കൈവശം വച്ചെന്നായിരുന്നു സമിതിയില്‍ അന്ന് യു.എസ് നിലപാടെടുത്തത്. ഇനിയും യു.എസ് പറയുന്ന ഇത്തരം കള്ളം നാം വിശ്വസിക്കേണ്ടതുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
എന്നാല്‍ യു.എസും ഇസ്‌റാഈലും ഇറാനെതിരേ നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ചു. യു.എസ് ഇറാനിലെ ഫര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണത്തെ ഇസ്‌റാഈല്‍ പ്രകീര്‍ത്തിച്ചു.
ഇറാന് എന്താണോ വേണ്ടത് അത് തങ്ങള്‍ നല്‍കുമെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ പ്രസിഡന്റിന്റെ ഓഫിസായ ക്രെംലിന്‍ വക്താവ് ദിംത്രി പെസ്‌കോവ ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചി മോസ്‌കോയിലെത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ കത്ത് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന് കൈമാറി.
ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ റഷ്യ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് കത്തില്‍ പുടിനോട് ഖാംനഇ അഭ്യര്‍ഥിച്ചു. ഇറാന്റെ ആണവകാര്യങ്ങളില്‍ തങ്ങള്‍ മധ്യസ്ഥരാകാമെന്ന് റഷ്യ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പുടിന് ഖാംനഇ നല്‍കിയ കത്തില്‍ റഷ്യയുടെ പിന്തുണ ഇറാന്‍ തേടുന്നുണ്ട്. ഇതുവരെ ഇറാന്‍ റഷ്യയുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നില്ല. യു.എസ് ആക്രമണത്തിന് പിന്നാലെയാണ് റഷ്യ ഇതുസംബന്ധിച്ച് കത്തു നല്‍കുന്നത്.
ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് റഷ്യ സ്വീകരണം നല്‍കിയതായി ക്രെംലിന്‍ അറിയിച്ചെങ്കിലും ചര്‍ച്ച സംബന്ധിച്ച വിശദാംശങ്ങളൊന്നും നല്‍കിയില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാനും റഷ്യയും ഒന്നിച്ചു നില്‍ക്കുമെന്ന വിവരമാണ് റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയുടെ ദീര്‍ഘകാലത്തെ സഖ്യകക്ഷിയാണ് ഇറാന്‍. ഇറാനും റഷ്യയും തമ്മില്‍ 20 വര്‍ഷത്തെ സഹകരണവും ആയുധ കരാറുകളുമുണ്ട്. ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് ഡ്രോണുകളും മറ്റും നല്‍കി ഇറാനും സൈനികരെ നല്‍കി ഉത്തര കൊറിയയും സഹായിച്ചിരുന്നു.
അതേസമയം, ഇറാനെ യു.എസ് ആക്രമിച്ച നടപടിയില്‍ റഷ്യക്കൊപ്പം ചൈനയും യു.എസിനെതിരേ രംഗത്ത്. ഇറാനെതിരായ ആക്രമണങ്ങളെ ഇസ്‌റാഈലും യു.എസും ന്യായീകരിക്കുന്നത് തെറ്റായ സൂചനകള്‍ നല്‍കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇതു മോശമായതും തെറ്റായതുമായ കീഴ്‌വഴക്കം സൃഷ്ടിക്കും. സംഘര്‍ഷത്തിലെ എല്ലാ കക്ഷികളും ചര്‍ച്ചകളിലേക്ക് വരണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 10 hours ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 11 hours ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 11 hours ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 12 hours ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 13 hours ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 13 hours ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 14 hours ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 14 hours ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 14 hours ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 15 hours ago
ആദ്യം കോഹ്ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ
Cricket
• 15 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂള്‍ മാനേജ്മെന്റ്
Kerala
• 16 hours ago
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്ടിഎ
Kerala
• 16 hours ago
യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്സ്
Kuwait
• 16 hours ago
'പറക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല';ഖാര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍
National
• 17 hours ago
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
• 17 hours ago
ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 17 hours ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 17 hours ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 16 hours ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 16 hours ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 16 hours ago