HOME
DETAILS

ഇരുളില്‍നിന്ന് ഇരുളിലേക്ക്; അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 50

  
Web Desk
June 25 2025 | 01:06 AM

Today marks half a century since the declaration of the State of Emergency

ഇന്നേക്ക് 50 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1975 ജൂണ്‍ 25നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍, അവിടത്തെ ഏറ്റവും വലുതും പ്രായംചെന്നതുമായ ജനാധിപത്യപാര്‍ട്ടി ഭരിക്കുമ്പോഴുണ്ടായ ജനാധിപത്യ ഹത്യ എന്ന നിലയിലാണ് അടിയന്തരാവസ്ഥ ഇന്നും സ്മരിക്കപ്പെടുന്നത്.
പ്രതികരിക്കാനും പ്രതിഷേധിക്കാനും അവസരങ്ങള്‍ നിഷേധിക്കപ്പെട്ട, വ്യക്തിസ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെട്ട കറുത്ത 21 മാസങ്ങള്‍.! 
മനുഷ്യാവകാശങ്ങളുടെ സമ്പൂര്‍ണ ലംഘനങ്ങളുടെ സമയംകൂടിയായിരുന്നു അത്. 
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച, കരുത്തുറ്റ പ്രധാനമന്ത്രിമാരിലൊരാളെന്ന ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായക്ക് കരിനിഴല്‍ വീഴ്ത്തിയ പ്രഖ്യാപനം. 
പൊലിസ് മുറകളുടെ കിരാത മര്‍ദനമുറകള്‍ക്ക് കേരളവും സാക്ഷ്യംവഹിച്ചു. 
പാര്‍ട്ടിചരിത്രത്തിലെ കറുത്ത അധ്യായം തെറ്റായിരുന്നുവെന്ന് പറയാന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനായ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ധൈര്യവും മാന്യതയും കാട്ടി. 
50 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് പ്രഖ്യാപിക്കാതെയും പ്രസിഡന്റ് ഔദ്യോഗികമായി ഒപ്പുചാര്‍ത്താതെയും 1970കളുടെ മധ്യത്തിലെതിന് സമാനമായ സാഹചര്യമാണ്. പ്രതിപക്ഷത്തെ, വ്യക്തിസ്വാന്ത്ര്യത്തെ, അഭിപ്രായസ്വാതന്ത്ര്യത്തെ തടയുന്ന, അപ്രഖ്യാപിത അടിയന്തരാവസ്ഥ. 
1975ല്‍നിന്ന് വ്യത്യസ്തമായി രാഷ്ട്രസ്ഥാപനങ്ങള്‍പോലും ഭരണകൂടം നിയന്ത്രിക്കപ്പെടുന്ന ഘട്ടത്തിലാണ് അടിയന്തരാവസ്ഥയുടെ ഒരുവാര്‍ഷികം കൂടി എത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്

Saudi-arabia
  •  a day ago
No Image

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

International
  •  2 days ago
No Image

തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  2 days ago
No Image

വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്

Cricket
  •  2 days ago
No Image

യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്

International
  •  2 days ago
No Image

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി

Football
  •  2 days ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി

Kerala
  •  2 days ago
No Image

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

International
  •  2 days ago