HOME
DETAILS

ഡ്രീംസ്‌ പദ്ധതി ഉദ്ഘാടനം; സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും 

  
June 25 2025 | 09:06 AM

DREAMS project  inauguration will be held on June 26

തിരുവനന്തപുരം: കേരളത്തെ മാരകമായി ഗ്രസിച്ചിരിക്കുന്ന ലഹരി വിപത്തിനെതിരെ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയനും (KSTU) അസ്സറ്റ് പേരാമ്പ്രയും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രീംസ്‌ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ (നാളെ) ജൂൺ 26ന് തിരുവനന്തപുരത്ത് നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പദ്ധതികളിലൂടെയാണ് DREAMS (Drug Resistance Education & Awareness Mission for Society) പദ്ധതി നടപ്പാക്കുക. 

ഡ്രീംസിൻ്റെ  പ്രഖ്യാപനവും സംസ്ഥാന തല ഉദ്ഘാടനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ രാവിലെ 10 മണിക്ക് തിരുവന്തപുരം എസ് പി ഗ്രാൻ്റ് ഡെയ്‌സിൽ നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാഥിതിയായി പങ്കെടുക്കും. പി.കെ കുഞ്ഞാലിക്കുട്ടി, സ്വാമി ഗുരുരത്നം ജഞാനതപസ്വി, ജിജി തോംസൺ ഐ എ എസ്, ഗോപിനാഥ് മുതുകാട്, ലഫ്റ്റനൻ്റ് ജനറൽ (റിട്ട.) ചെറിഷ് മാത്‌സൺ എന്നിവർ പങ്കെടുക്കും.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു പുറമെ വിദ്യാർത്ഥികളിലെ അക്രമോത്സുകതക്കെതിരെയും പദ്ധതികളുണ്ടാകും. മാറിയ കാലത്തെ മാറ്റങ്ങൾ ഉൾകൊണ്ടുള്ള സർഗ്ഗാത്മക പ്രതിരോധം കൂടിയായിരിക്കും ഡ്രീംസ്‌. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ 100 പേർക്കും ജില്ലാ തലത്തിൽ 1000 പേർക്കും വിദഗ്ദ്ധ പരിശീലനം നൽകി റിസോഴ്‌സ് ഗ്രൂപ്പുകൾ രൂപീകരിക്കും.ഇതിനു വേണ്ടി പ്രത്യേക ശിൽപശാലകൾ നടത്തി മൊഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ജില്ലാ - ഉപജില്ലാ തലങ്ങളിൽ സവിശേഷ പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാന ത്തുടനീളം ഡ്രീംസ് ക്ലബ്ബുകൾ രൂപീകരിക്കും. ബിഹേവിയർ വാക്‌സിൻ, ആൾട്ടർനേറ്റീവ് ഗെയിം എന്നീ പുതുവഴികൾ നടപ്പിലാക്കും.

സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനങ്ങൾ നൽകും. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന കലാ രൂപങ്ങൾ, സാഹിത്യ പരിപാടികൾ എന്നിവയും ഒപ്പം ബ്രോഷറുകൾ, പുസ്‌തകങ്ങൾ, പോസ്റ്ററുകൾ പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുകയും ചെയ്യും . കുട്ടികളുടെ പാർലമെൻ്റ്. സെമിനാറുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഒരു വർഷത്തെ കലണ്ടറിന് രൂപം നൽകിയിട്ടുണ്ട്. ഫെബ്രുവരി അവസാനം ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കുമെന്നും അസറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടി, കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അബ്ദുള്ള , ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി ,ഡ്രീംസ് പ്രൊജക്റ്റ് കൺവീനർ എ.പി അസീസ്, കോർഡിനേറ്റർ നിസാം കാരശ്ശേരി, ബിന്നി സാഹിതി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

The state-level inauguration of the DREAMS project, jointly implemented by the Kerala School Teachers' Union (KSTU) and Asset Perambra, will be held in Thiruvananthapuram on June 26, observed as International Day Against Drug Abuse.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്

Saudi-arabia
  •  a day ago
No Image

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

International
  •  2 days ago
No Image

തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  2 days ago
No Image

വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്

Cricket
  •  2 days ago
No Image

യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്

International
  •  2 days ago
No Image

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി

Football
  •  2 days ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി

Kerala
  •  2 days ago
No Image

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

International
  •  2 days ago