സ്കൂള്‍ വിദ്യാര്‍ഥികളെ ആക്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍
മഞ്ചേരി: സ്കൂള്‍ വിദ്യാര്‍ഥികളെ ആക്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയിലായി. ആക്കപറമ്പില്‍ ഇബ്രാഹീം, കപ്രക്കാടന്‍ സൈനുല്‍ ആബിദ്, കരുത്താന്കുന്ന് ഷബീബ്, വട്ടപറമ്പില്‍ ഷിഹാബ് റഹ്മാന് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 23ന് ആണ് മഞ്ചേരി യതീംഖാനയില്‍ ഐ.ടി.സിയില്‍ പഠിക്കുന്ന പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശികളായ ഫാരിസ്(19), അന്സിഫ്(18) എന്നിവരെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് ബൈക്കില്‍ പോകുന്ന വഴി പയ്യനാട് വെച്ച് ഒന്‍പതംഗ സംഘം തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചത്. നാലു ബൈക്കുകളിലായി മുഖം മറച്ച് എത്തിയ സംഘമാണ് അക്രമിച്ചത്. സംഭവത്തില്‍ ഫാരിസിന് തലക്ക് ഗുരുതര പരുക്കേറ്റു. രണ്ട് വര്‍ഷം മുന്‍പ് ഇവര്‍ പാണ്ടിക്കാട് പഠിച്ചിരുന്ന സമയം സ്കൂളില്‍ വച്ച് ഉണ്ടായ അടിപിടിയില്‍ പ്രതി ഇബ്രാഹീമിന് അടികിട്ടിയിരുന്നു. അതിനു ശേഷം ഫാരിസിനെ മഞ്ചേരിയില്‍ വച്ച് കണ്ട പ്രതികള്‍ ഇവര്‍സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടര്ന്ന് മറ്റുള്ളവരെ വിളിച്ചുവരുത്തി പയ്യനാട്ട് വെച്ച് തടഞ്ഞുനിര്‍ത്തി ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റും അടിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചതിനാല്‍ അന്ന് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അഞ്ചു പ്രതികള്‍ ഒളിവിലാണ്. പ്രതികളെ കോടയിതില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മഞ്ചരി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ മഞ്ചേരി എസ്.ഐ എസ്.ബി കൈലാസ്നാഥ്, എ.എസ്.ഐ പ്രതീപ്കുമാര്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന് മാരാത്ത്, പി.സഞ്ജീവ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."