HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാം; പ്ലസ് ടുവാണ് യോഗ്യത; കൈനിറയെ ശമ്പളം കൂടെ മറ്റ് ആനുകൂല്യങ്ങളും

  
June 25 2025 | 11:06 AM

CSIRStructural Engineering Research Centre CSIR-SERC recruitment Junior Stenographer and Junior Secretariat Assistant

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സിഐഎസ്ആര്‍-സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് സെന്റര്‍ (CSIR-SERC) ക്ക് കീഴില്‍ വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ്. ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

സി ഐഎസ്ആറിന് കീഴില്‍ ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍), ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ്& അക്കൗണ്ട്‌സ്), ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍സ് & പര്‍ച്ചേസ്) റിക്രൂട്ട്‌മെന്റുകള്‍. 

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍) = 06 ഒഴിവ്

ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ = 2 ഒഴിവ്

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ്& അക്കൗണ്ട്‌സ്) = 01 ഒഴിവ്

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍സ് & പര്‍ച്ചേസ്) = 01 ഒഴിവ്

പ്രായപരിധി

27 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍) 

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ ടൈപ്പ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. (ഇംഗ്ലീഷ് 35 w/m, OR ഹിന്ദി 30p/m)

ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍

പത്താം ക്ലാസ്, പ്ലസ് ടു വിജയം. സ്റ്റെനോഗ്രാഫി പരിചയം. 

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ്& അക്കൗണ്ട്‌സ്) 

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ ടൈപ്പ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. (ഇംഗ്ലീഷ് 35 w/m, OR ഹിന്ദി 30p/m)

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍സ് & പര്‍ച്ചേസ്) 

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ ടൈപ്പ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. (ഇംഗ്ലീഷ് 35 w/m, OR ഹിന്ദി 30p/m)

ശമ്പളം

സ്റ്റെനോഗ്രാഫി പോസ്റ്റില്‍ 25,000 നും 81,100നും ഇടയില്‍ ശമ്പളം ലഭിക്കും. 

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയില്‍ 19,900 രൂപയ്ക്കും 63,200 രൂപയ്ക്കുമിടയില്‍ ശമ്പളം ലഭിക്കും. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗക്കാര്‍ക്ക് 500 രൂപ അപേക്ഷ ഫീസുണ്ട്. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല.

അപേക്ഷ

താല്‍പര്യമുള്ളവര്‍ സിഐഎസ്ആര്‍-സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ നിന്ന് സ്‌റ്റെനോഗ്രാഫര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക. യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കിയതിന് ശേഷം ഓണ്‍ലൈനായി ജൂണ്‍ 30ന് മുന്‍പ് അപേക്ഷ നല്‍കണം. 

വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: CLICK 

വിജ്ഞാപനം: CLICK 

The CSIR–Structural Engineering Research Centre (CSIR-SERC) under the Central Government has announced recruitment for posts including Junior Stenographer and Junior Secretariat Assistant. Candidates with qualifications starting from 10th standard are eligible to apply.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്‌റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും 

International
  •  3 hours ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ

Kerala
  •  3 hours ago
No Image

ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു

Kerala
  •  3 hours ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു

Kerala
  •  3 hours ago
No Image

റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

Kerala
  •  4 hours ago
No Image

പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Kerala
  •  4 hours ago
No Image

1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന

Kerala
  •  4 hours ago
No Image

കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി

Kerala
  •  5 hours ago