HOME
DETAILS

147 വർഷത്തെ ചരിത്രത്തിലെ ആദ്യ ടീം; ഇന്ത്യയുടെ തലയിൽ വീണത് വമ്പൻ തോൽവിയുടെ റെക്കോർഡ് 

  
June 25 2025 | 12:06 PM

Indias record of a huge defeat fell on their heads for the first time in 147 years of history

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റുകൾക്കായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസമായി മറികടക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്കുവേണ്ടി അഞ്ച് സെഞ്ച്വറികൾ പിറവിയെടുത്തിട്ടും തോൽക്കാൻ ആയിരുന്നു ഇന്ത്യയുടെ വിധി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു മത്സരത്തിൽ അഞ്ച് സെഞ്ച്വറികൾ നേടിയിട്ടും ഒരു ടീം പരാജയപ്പെടുന്നത്.

 ഒന്നാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, റിഷബ് പന്ത്, യശ്വസി ജെയ്‌സ്വാൾ എന്നിവരും രണ്ടാം ഇന്നിംഗ്സിൽ കെഎൽ രാഹുലും പന്തുമാണ് സെഞ്ച്വറികൾ നേടിയത്. ഒന്നാം ഇന്നിംഗ്‌സിൽ178 പന്തിൽ 134 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 12 ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ഗിൽ 227 പന്തിൽ 19 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 147 റൺസും നേടി.

യശ്വസി ജെയ്‌സ്വാൾ 158 പന്തിൽ 101 റൺസും നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. രണ്ടാം ഇന്നിങ്സിൽ 247 പന്തിൽ 18 ഫോറുകൾ ഉൾപ്പെടെ 137 റൺസാണ് രാഹുൽ അടിച്ചെടുത്തത്. മറുഭാഗത്ത് 140 പന്തിൽ 118 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ തകർപ്പൻ ഇന്നിങ്സ്.

രണ്ടാം ഇന്നിഗ്സിൽ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. 170 പന്തിൽ നിന്നും 21 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 149 റൺസ് നേടിയാണ് താരം തിളങ്ങിയത്. ജോ റൂട്ട് അർദ്ധ സെഞ്ച്വറി നേടിയും ടീമിന്റെ വിജയത്തിൽ നിർണായകമാണ്. 84 പന്തിൽ പുറത്താവാതെ 53 റൺസ് ആണ് റൂട്ട് സ്വന്തമാക്കിയത്. ആറ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

Indias record of a huge defeat fell on their heads for the first time in 147 years of history



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്

Saudi-arabia
  •  a day ago
No Image

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

International
  •  2 days ago
No Image

തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  2 days ago
No Image

വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്

Cricket
  •  2 days ago
No Image

യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്

International
  •  2 days ago
No Image

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി

Football
  •  2 days ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി

Kerala
  •  2 days ago
No Image

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

International
  •  2 days ago