HOME
DETAILS

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്‌

  
നയന നാരായണൻ
June 26 2025 | 01:06 AM

World Anti-Drug Day From Addiction to Awakening  A Government Official Shares His Journey

കണ്ണൂർ: '14 വർഷം മുമ്പാണ് എന്റെ ജീവിതം കൈയിൽനിന്ന് ഊർന്നുപോകാൻ തുടങ്ങിയത്. തലേന്ന് കഴിച്ച മദ്യത്തിന്റെ തലപ്പെരുക്കത്തോടെയാണ് എന്നും രാവിലെ എഴുന്നേൽക്കുക. എഴുന്നേറ്റയുടൻ പരതുക അർധബോധാവസ്ഥയിൽ ബാക്കിയാക്കിയ മദ്യക്കുപ്പിയും. കുടിയുടെ ഇടവേളകളിൽ നന്നായി പുകവലിയുമുണ്ടായിരുന്നു. ഭാര്യയും മകളും എന്തു കഴിക്കുന്നു, എങ്ങനെ ജീവിക്കുന്നു എന്നുപോലും എനിക്കറിയില്ലായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്നെങ്കിലും കിട്ടുന്ന ശമ്പളം മുഴുവൻ മദ്യത്തിനും സിഗരറ്റിനും മാത്രമായിരുന്നു. ഓഫിസിൽ പോക്കുപോലും വല്ലപ്പോഴുമായതോടെ ജോലി പോലും നഷ്ടമാകുമെന്ന സ്ഥിതിയായി. ആ ദിവസങ്ങളിലൊന്നിലാണ് ഒരു പത്രവാർത്ത ശ്രദ്ധയിൽപെട്ട ഭാര്യയുടെ നിർബന്ധപ്രകാരം ഞാൻ ആൽക്കഹോളിക്‌സ് അനോനിമസ് എന്ന സംഘടനയുമായി ബന്ധപ്പെടുന്നത്. അതിന് മുമ്പും നിരവധി ചികിത്സകൾ നടത്തി പരാജയപ്പെട്ടതിനാൽ ഒരു പ്രതീക്ഷയുമില്ലാതെയാണ് ഇവരുടെ ക്ലാസുകളിൽ പങ്കെടുക്കാനെത്തിയത്. അവിടെവച്ചാണ് സമാന അനുഭവമുള്ളവരെയും, ആ അവസ്ഥകളിൽ നിന്ന് ജീവിതലഹരിയിലേക്ക് തിരികെ വന്നവരെയും കാണാൻ കഴിഞ്ഞത്. അവരുടെ അനുഭവങ്ങൾ അറിഞ്ഞതോടെയാണ് മദ്യമില്ലാത്ത ജീവിതം എത്ര മനോഹരമാണെന്ന് തിരിച്ചറിഞ്ഞത്...'

കണ്ണൂരിന്റെ അതിർത്തിഗ്രാമത്തിലെ പേരുവെളിപ്പെടുത്താനാഗ്രഹമില്ലാത്ത സർക്കാർ ജീവനക്കാരന്റെ കുമ്പസാരക്കുറിപ്പാണിത്. ആൽക്കഹോളിക്‌സ് അനോനിമസ് എന്ന സംഘടന വഴി സ്വസ്ഥജീവിതത്തിലേക്ക് തിരികെയെത്തിയ ആയിരക്കണക്കിനു പേരിൽ ഒരാളായ ഇദ്ദേഹം ഇന്ന് സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. ലഹരിവഴികളിൽ തന്നെപ്പോലെ കാലിടറിയവർക്കായി അവബോധ ക്ലാസുകളെടുക്കുന്നതും ഇയാൾ തന്നെ. മദ്യവും മയക്കുമരുന്നും തകർത്ത ജീവിതങ്ങളെയും കുടുംബങ്ങളെയും ചേർത്തുപിടിക്കുകയും മുന്നോട്ടുനടത്തുകയും ചെയ്യുന്നതിൽ എന്നും മുന്നിലാണ് ആൽക്കഹോളിക് അനോനിമസ് എന്ന സന്നദ്ധസംഘടന. 

ആൽക്കഹോളിക്‌സ് അനോനിമസ്

ലഹരിക്കടിപ്പെട്ട് ജീവിതം തകർന്നവരെ ലഹരിമുക്തിയിലേക്ക് കൈപിടിക്കുക എന്നതാണ് ആൽക്കഹോളിക്‌സ് അനോനിമസ്(എ.എ) ലക്ഷ്യമിടുന്നത്.

'ഇന്നൊരു ദിവസത്തേക്ക് മദ്യപാനം നിർത്താം' എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന സംഘടനയിൽ സംസ്ഥാനത്തൊട്ടൊകെ 25000ഓളം അംഗങ്ങളുണ്ട്. 16 വർഷമായി സംസ്ഥാനത്ത് സംഘടന പ്രവർത്തനം തുടങ്ങിയിട്ട്. ഇക്കാലത്തിനിടെ സംഘടനയുടെ തണലിൽ ലഹരിജീവിതത്തിന് വിടപറഞ്ഞത് പതിനായിരക്കണക്കിന് പേരാണ്. ലഹരിയിൽനിന്നുള്ള അതീജിവന കഥകളാണ് ഓരോരുത്തർക്കും പറയാനുള്ളത്.

ഒരു പൈസയും വാങ്ങാതെയാണ് ഈ സംഘടനയുടെ സേവനമെന്നതും എടുത്തു പറയേണ്ടതാണ്. അമിത മദ്യാസക്തിയുള്ളവർ ആൽക്കഹോളിക്‌സ് അനോനിമസ് കൂട്ടായ്മയിൽ എത്തുന്നതോടെ നിരവധി പേരുടെ തീവ്രാനുഭവങ്ങൾ അറിയുകയും പുനർവിചിന്തനത്തിന് പ്രാപ്തരാകുകയും ചെയ്യുന്നു. ലഹരി കശക്കിയിട്ട ജീവിതത്തിൽനിന്ന് പുറത്തുകടക്കാനും പുതിയ ജീവിതം സ്വപ്‌നം കാണാനും അവർ പഠിക്കുന്നു.

ഇന്നത്തെ ദിവസം മദ്യപാനം ഉപേക്ഷിക്കുക, നാളെ മദ്യരഹിതനായി ഇരിക്കാൻ കഴിയുമോയെന്ന് നോക്കാമെന്ന ഒരു വാക്ക് എ.എ അംഗങ്ങൾ നൽകുമ്പോൾ പലരും ഒരു ദിവസത്തേക്ക് മദ്യപാനം ഉപേക്ഷിക്കുന്നു. പൂർണമായും ഉപേക്ഷിക്കാൻ കഴിയാത്തവർ കഴിക്കുന്ന മദ്യത്തിന്റെ അളവു കുറയ്ക്കുന്നു. ഇങ്ങനെ ഓരോ ദിവസവും ലഹരിചിന്ത മാറ്റിയെടുത്ത് മദ്യാസക്തി കുറയ്ക്കുകയാണ് എ.എ ചെയ്യുന്നത്. മനസ് തുറന്നുള്ള സംസാരത്തിലൂടെ ലഹരിയെ പടിക്കുപുറത്താക്കുമെന്നാണ് എ.എ കൂട്ടായ്മ പറയുന്നത്.  മദ്യപന്റെ കുടുംബത്തിന് കൗൺസലിങ്ങും സപ്പോർട്ടും നൽകുകയെന്ന ഉദ്ദേശ്യത്തോടെ അൽ അനോൺ എന്ന കൂട്ടായ്മയും എ.എക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  പ്രായപൂർത്തിയാകാത്ത കുട്ടികളെ ലഹരിയുടെ ചതിവലകളെക്കുറിച്ച് ബോധവാന്മാരാക്കാൻ അൽ ടീൻ കൂട്ടായ്മയും ലഹരിക്കടിമയായ കുടുംബങ്ങളെ ബോധവൽക്കരിക്കാൻ അലനോൺ കൂട്ടായ്മയും ഉണ്ട്. എ.എ കൂട്ടായ്മയിൽ അംഗമാകാൻ വിളിക്കാം: 9447961166, 9447961177.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി

National
  •  a day ago
No Image

കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  a day ago
No Image

യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്‌റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും 

International
  •  a day ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ

Kerala
  •  a day ago
No Image

ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു

Kerala
  •  a day ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു

Kerala
  •  a day ago
No Image

റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

Kerala
  •  a day ago
No Image

പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Kerala
  •  a day ago