HOME
DETAILS

രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്‌കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video

  
Web Desk
June 26 2025 | 04:06 AM

Horrific Assault at Moscow Airport Belarusian Man Slams 2-Year-Old Refugee Child to Floor

മോസ്‌കോ: വംശീയ വര്‍ഗീയ വിദ്വേഷങ്ങള്‍ പരിധികള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ ഇന്ത്യയിലുള്‍പെടെ നാം നിരവധി കണ്ടിട്ടുണ്ട്. മനുഷ്യ ജീവനുകള്‍ യാതൊരു വിമുഖതയുമില്ലാതെ എടുക്കുന്നിടത്ത് വരെ എത്തുന്ന ഇത്തരം സംഭവങ്ങള്‍ പക്ഷേ പലപ്പോഴും രണ്ട് കോളം വാര്‍ത്തകളില്‍ ഒതുങ്ങുന്നതിനപ്പുറം ഒന്നും സംഭവിക്കാറില്ല താനും. ഇവിടെയിതാ അത്തരത്തില്‍ അതിക്രൂരമായ ഒരു സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. മോസ്‌കോയിലെ ഷെറിമെറ്റിവൊ വിമാനത്താളത്തിലാണ് സംഭവം. 

വെറും രണ്ട് വയസ്സുള്ള കുഞ്ഞിനോടാണ് ക്രൂരത. ലഗേജിനരികില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുയര്‍ത്തി ശക്തമായി തറയിലടിക്കുകയായിരുന്നു 31 കാരനായ വ്‌ളാദ്മിര്‍ വിറ്റകോവ് എന്ന ബെലാറസുകാരന്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് കുഞ്ഞിനെ ഇയാള്‍ അക്രമിക്കുന്നത്. തങ്ങളുടെ ലഗേജിനരികില്‍ ബാഗില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു കുട്ടി. ഒരു ബേബി സ്‌ട്രോളര്‍ (കുഞ്ഞുങ്ങളെ ഇരുത്താവുന്ന ഉന്തുവണ്ടി) എടുക്കാനായി പോയതായിരുന്നു കുട്ടിയുടെ ഉമ്മ. ഗര്‍ഭിണിയായിരുന്നു അവര്‍. അപ്പോഴാണ് ഇയാള്‍ കുഞ്ഞിനെ അക്രമിക്കുന്നത്. ചുറ്റിലും ആരുമില്ലെന്നും ആരും കാണുന്നില്ലെന്നും ഉറപ്പുവരുത്തിയാണ് ഇയാള്‍ കുട്ടിയുടെ അരികിലെത്തുന്നതും എടുത്തുയര്‍ത്തി ശക്തമായി തറയിലടിക്കുന്നതും. കാലില്‍ പിടിച്ച് തറയിലടിക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരന്‍ ഓടിവന്ന് കുട്ടിയെ എടുക്കുന്നതും കാണാം. 

അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടി നിലവില്‍ കോമ അവസ്ഥയിലാണ്. ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്ന് അഭരയയാര്‍ഥികളെത്തിയതാണ് കുടുംബമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഫ്ഗാനിസ്ഥാന്‍ വഴി ദീര്‍ഘവും സങ്കീര്‍ണവുമായ വഴികള്‍ താണ്ടിയാണ് അവര്‍ റഷ്യയിലെത്തിയത്. 

വിമാനത്താവളത്തില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ വംശീയ വിദ്വേഷമുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. ഇയാളുടെ രക്തപരിശോധനയില്‍ ലഹരി കണ്ടെത്തിയെന്നാണ് പൊലിസ് പറയുന്നത്. ഇയാള്‍ ലഹരിക്ക് അടിമയാണോ എന്നും പൊലിസ് പരിശോധിക്കുകയാണ്.

 

A Belarusian man brutally attacked a 2-year-old refugee child at Moscow’s Sheremetyevo Airport without provocation. The child, from a displaced Iranian family, is in a coma with severe head and spinal injuries. Authorities suspect racial hate and substance influence behind the assault.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 ജൂലൈ മുതൽ യുഎഇയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ‌: കൂടുതലറിയാം

uae
  •  14 hours ago
No Image

പബ്ജി കളിക്കിടെ പ്രണയം; ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ ശ്രമിച്ച് യുവതി, കാമുകൻ അറസ്റ്റിൽ

National
  •  15 hours ago
No Image

എസി താപനില നിയന്ത്രണം ഉടൻ നടപ്പാകില്ല: വൈകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി

National
  •  15 hours ago
No Image

ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണവും, റോഡ് പുനർനിർമ്മാണവും; ദുബൈയിലെ രണ്ട് പ്രധാന അടിപ്പാതകളിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു

uae
  •  15 hours ago
No Image

എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  15 hours ago
No Image

കൊൽക്കത്ത കോളേജ് ബലാത്സംഗ കേസ്: ടിഎംസിപി നേതാവിനോട് വിശ്വസ്തത തെളിയിക്കാൻ ആവശ്യപ്പെട്ടു, വിവാഹാഭ്യർത്ഥന നടത്തി; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

National
  •  15 hours ago
No Image

അമേരിക്കയുടെ ആഗോള ആരോഗ്യ ധനസഹായ വെട്ടിക്കുറവ്:  80 ലക്ഷം കുട്ടികളുടെ മരണത്തിന് കാരണമാകും; ബിൽ ഗേറ്റ്സിന്റെ മുന്നറിയിപ്പ്

International
  •  15 hours ago
No Image

മുഹറം 10 ജൂലൈ 7ന് (തിങ്കളാഴ്ച്ച)

Kerala
  •  16 hours ago
No Image

സ്വത്തിന് വേണ്ടി പെൺമക്കളുടെ ശല്യവും അപമാനവും: അമ്പലത്തിലെ ഭണ്ഡാരത്തിൽ പിതാവ് നിക്ഷേപിച്ചത് 4 കോടിയുടെ സ്വത്തിന്റെ ആധാരം; കുടുംബം നിയമപോരാട്ടത്തിന്

National
  •  16 hours ago
No Image

ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് വർഷം മുഴുവൻ ഉംറ നിർവഹിക്കാം; സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  16 hours ago