HOME
DETAILS

പബ്ജി കളിക്കിടെ പ്രണയം; ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ ശ്രമിച്ച് യുവതി, കാമുകൻ അറസ്റ്റിൽ

  
Ajay
June 27 2025 | 13:06 PM

PUBG Romance Leads to Arrest Woman and Lover Held for Attempting to Abandon Husband and Child in UP

മഹോബ: ഉത്തർപ്രദേശിലെ മഹോബയിൽ പബ്ജി ഗെയിമിന് അടിമയായ യുവതി, ഓൺലൈൻ ഗെയിമിനിടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി, ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ തീരുമാനിച്ച സംഭവം വിവാദമായി. ആരാധന എന്ന യുവതിയാണ്, ഗെയിമിനിടെ പരിചയപ്പെട്ട പഞ്ചാബിലെ ലുധിയാന സ്വദേശിയായ ശിവവുമായി പ്രണയത്തിലായത്.

2022-ൽ മഹോബയിൽ നിന്നുള്ള ഷീലുവിനെ വിവാഹം കഴിച്ച ആരാധനയ്ക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. വിവാഹത്തിന് ശേഷം, പബ്ജി ഗെയിമിന് അടിമയായ ആരാധന, ശിവവുമായി ഗെയിമിനിടെ പരിചയപ്പെടുകയും അവരുടെ സൗഹൃദം പ്രണയമായി മാറുകയും ചെയ്തു. ശിവം ആയിരം കിലോമീറ്റർ ദൂരം സഞ്ചരിച്ച് മഹോബയിലെത്തി ആരാധനയെ കാണാൻ എത്തിയതോടെയാണ് സംഭവം യുവതിയുടെ ഭർത്താവും വീട്ടുകാരും അറിഞ്ഞത്.

ശിവത്തിന്റെ അപ്രതീക്ഷിത സന്ദർശനം ആരാധനയുടെ കുടുംബത്തെ ഞെട്ടിച്ചു. തനിക്ക് ശിവത്തോടൊപ്പം ജീവിക്കണമെന്ന് ആരാധന നിർബന്ധം പിടിച്ചു, ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, വീട്ടുകാരും നാട്ടുകാരും ഇടപെട്ടതോടെ, സംഭവം വലിയ സംഘർഷത്തിന് വഴിവച്ചു. ഭർത്താവ് ബന്ധത്തെ ചോദ്യം ചെയ്തപ്പോൾ, ആരാധന ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. "മീററ്റ് കൊലപാതകക്കേസിലെ പോലെ, ഭർത്താവിനെ 55 കഷണങ്ങളായി വെട്ടി ഡ്രമ്മിൽ ഇടും," എന്നാണ് യുവതി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആരാധനയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്, പോലീസ് ശിവത്തെ അറസ്റ്റ് ചെയ്തു. പതിനാല് മാസം മുമ്പ് പബ്ജി കളിക്കുന്നതിനിടെ ആരാധനയെ പരിചയപ്പെട്ടതായും, ഭർത്താവ് തന്നെ മർദ്ദിക്കുന്നുണ്ടെന്ന് ആരാധന പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ താൻ മഹോബയിലേക്ക് എത്തിയതാണെന്നും ശിവം പോലീസിനോട് വെളിപ്പെടുത്തി. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതിന് ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 151 പ്രകാരം ശിവത്തിനെതിരെ കേസെടുക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

In Mahoba, Uttar Pradesh, a woman named Aaradhana, addicted to PUBG, fell in love with Shivam from Ludhiana during online gaming. After their relationship developed, Shivam traveled 1,000 km to meet her, shocking her family. Aaradhana insisted on leaving her husband, Sheelu, and their one-and-a-half-year-old son to live with Shivam, even threatening to kill her husband. Following her husband’s complaint, police arrested Shivam under Section 151 of the CrPC for disturbing public peace. The investigation continues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  3 days ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  3 days ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  3 days ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  3 days ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  3 days ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  3 days ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  3 days ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  3 days ago
No Image

എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം

uae
  •  3 days ago