HOME
DETAILS

അമേരിക്കയുടെ ആഗോള ആരോഗ്യ ധനസഹായ വെട്ടിക്കുറവ്:  80 ലക്ഷം കുട്ടികളുടെ മരണത്തിന് കാരണമാകും; ബിൽ ഗേറ്റ്സിന്റെ മുന്നറിയിപ്പ്

  
Sabiksabil
June 27 2025 | 13:06 PM

US Global Health Funding Cuts Could Lead to 8 Million Child Deaths Bill Gates Warns

 

വാഷിങ്ടൺ: അമേരിക്കയുടെ ആഗോള ആരോഗ്യ സംരഭങ്ങൾക്കുള്ള സഹായ വെട്ടിക്കുറവുകൾ 2040ഓടെ 80 ലക്ഷം കുട്ടികളുടെ മരണത്തിന് കാരണമാകുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവകാരുണ്യ പ്രവർത്തകനുമായ ബിൽ ഗേറ്റ്സ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഈ നടപടി ശിശുമരണനിരക്ക് കുറയ്ക്കുന്നതിന് പതിറ്റാണ്ടുകളായി കൈവരിച്ച പുരോഗതിയെ തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലാൻസെറ്റ് പഠനത്തെ ഉദ്ധരിച്ച് എക്സിൽ പോസ്റ്റ് ചെയ്ത ബിൽ ഗേറ്റ്സ്, "2040 ആകുമ്പോഴേക്കും 80 ലക്ഷം കുട്ടികളാണ് മരിക്കാൻ പോകുന്നത് എന്ന് ചൂണ്ടിക്കാട്ടി. 

ആരോഗ്യ സേവനങ്ങളിൽ വൻ തിരിച്ചടി

യുഎസ് സർക്കാരിന്റെ ആഗോള ആരോഗ്യ ധനസഹായ വെട്ടിക്കുറവ് ഇതിനോടകം തന്നെ ക്ഷയരോഗ പരിശോധന, മലേറിയ തടയൽ, അവശ്യ മരുന്നുകളുടെ വിതരണം തുടങ്ങിയ നിർണായക പദ്ധതികളെ ബാധിച്ചുകഴിഞ്ഞുവെന്ന് ഗേറ്റ്സ് വെളിപ്പെടുത്തി. നൈജീരിയയിലും എത്യോപ്യയിലും അടുത്തിടെ നടത്തിയ സന്ദർശനങ്ങളിൽ, ധനസഹായക്കുറവ് മൂലം ആരോഗ്യ സേവനങ്ങൾ പ്രതിസന്ധിയിലാണെന്ന് അദ്ദേഹം നേരിട്ട് കണ്ടു.

"ആഗോള ആരോഗ്യ സഹായം ജീവൻ രക്ഷിക്കുന്നു. അത് പെട്ടെന്ന് പിൻവലിക്കുമ്പോൾ, ഒരു പദ്ധതിയുമില്ലാതെ, ജീവൻ നഷ്ടപ്പെടുന്നു," ഗേറ്റ്സ് അടിവരയിട്ടു. 25 വർഷത്തിലേറെയായി ആഗോള ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം, ഈ വെട്ടിക്കുറവുകൾ മൂലം പോളിയോ, മീസിൽസ്, എച്ച്ഐവി തുടങ്ങിയ രോഗങ്ങൾ വീണ്ടും ഉയർന്നുവരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി.

യുഎസ്എഐഡി അടച്ചുപൂട്ടലിനെതിരെ വിമർശനം

ഈ വർഷം ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) അടച്ചുപൂട്ടിയതിനെ ഗേറ്റ്സ് രൂക്ഷമായി വിമർശിച്ചു. ഈ നടപടിക്ക് നേതൃത്വം നൽകിയ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. "ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ ദരിദ്ര രാജ്യങ്ങളിലെ കുട്ടികളുടെ മരണത്തിന് സംഭാവന നൽകുന്നത് ഒരു മനോഹര കാഴ്ചയല്ല," ഗേറ്റ്സ് ദി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. യുഎസ്എഐഡി അടച്ചുപൂട്ടൽ ജീവൻ രക്ഷാ ഉപകരണങ്ങൾ കാലഹരണപ്പെടാനും ആഗോള ആരോഗ്യ പുരോഗതിയെ തകർക്കാനും കാരണമായതായി അദ്ദേഹം ആരോപിച്ചു.

പ്രതീക്ഷയുടെ നാമ്പ്

നിരാശാജനകമായ സാഹചര്യങ്ങൾക്കിടയിലും, ഗേറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു. PEPFAR, ഗ്ലോബൽ ഫണ്ട് തുടങ്ങിയ പ്രധാന പദ്ധതികൾക്കുള്ള ധനസഹായം പുനഃസ്ഥാപിക്കാൻ യുഎസ് കോൺഗ്രസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. "ഗതി മാറ്റാൻ ഇനിയും വൈകിയിട്ടില്ല," അദ്ദേഹം കുറിച്ചു.

ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ വാർഷിക ബജറ്റ് വരും വർഷങ്ങളിൽ 10 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സർക്കാർ സഹായത്തിന്റെ തോത് സ്വകാര്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നികത്താനാവില്ലെന്ന് ഗേറ്റ്സ് വ്യക്തമാക്കി. "കുട്ടികളുടെ അതിജീവനത്തെക്കുറിച്ച് സർക്കാരുകൾ വീണ്ടും ഗൗരവമായി ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  15 hours ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  16 hours ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  16 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  16 hours ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  16 hours ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  16 hours ago
No Image

വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Kerala
  •  17 hours ago
No Image

വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  17 hours ago
No Image

ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു

National
  •  18 hours ago
No Image

600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം

oman
  •  18 hours ago