HOME
DETAILS

മഴ ശക്തം, ജലനിരപ്പ് ഉയരുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്

  
Farzana
June 27 2025 | 07:06 AM

Red Alert Issued for 8 Dams in Kerala as Heavy Rain Raises Water Levels

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ജലനിരപ്പ് ഉയരുന്നതിനാല്‍ എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മൂഴിയാര്‍ ഡാം , ഇടുക്കി പൊന്മുടി , കല്ലാര്‍കുട്ടി, ഇരട്ടയാര്‍ , ലോവര്‍ പെരിയാര്‍ ,തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് , കോഴിക്കോട് കുറ്റിയാടി ഡാം,വയനാട് ബാണാസുര സാഗര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെതുടര്‍ന്ന് വിവിധ നദികളിലും മുന്നറിയിപ്പ് നിര്‍ദേശം നല്‍കി.

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പാലക്കാട് മലമ്പുഴ ഡാം , വയനാട് ബാണാസുര സാഗര്‍ എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നതിനാല്‍ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് വയനാട് ബാണസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 5 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത് . കല്‍പ്പാത്തിപ്പുഴ , ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട് വാല്‍പ്പാറയിലെ ഷോളയാര്‍ ഡാമും തുറന്നു. അതിരപ്പിള്ളി പുഴയിലേക്കാണ് വെള്ളം എത്തുന്നത്. ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിങ്ങല്‍കൂത്ത് ഡാമിലെ ജലനിരപ്പും ഉയരും. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപെടേണ്ട സഹചരമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. 16 ഡാമുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്.

 

Kerala continues to receive heavy rainfall, prompting red alerts at eight major dams including Idukki, Peringalkuthu, and Banasura Sagar. Authorities have issued flood warnings along riverbanks and opened dam shutters as a precaution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും 

National
  •  4 hours ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും

Kerala
  •  4 hours ago
No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  11 hours ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  12 hours ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  12 hours ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  12 hours ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  13 hours ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  13 hours ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  13 hours ago