
കരളിനെ പവറാക്കി നിര്‍ത്താന്‍ കുടിക്കാം ഈ നാലു പാനീയങ്ങള്‍

മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് കരള്‍. ലോകത്ത് ആകെ മരണങ്ങളില്‍ നാല് ശതമാനം ആളുകളും കരള്‍ രോഗം ബാധിച്ചിരിക്കുന്നവരാണ്. കരള്‍ രോഗങ്ങള്‍ മൂലം എല്ലാ വര്‍ഷവും രണ്ട് ദശലക്ഷം മനുഷ്യര്‍ മരണപ്പെടുന്നുമുണ്ട്. ഡിടോക്സിഫിക്കേഷന്, മെറ്റബോളിസം എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അവയവമാണ് കരള്‍. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, മദ്യപാനം എന്നിവയൊക്കെ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കരളിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നാല് പാനീയങ്ങളെ കുറിച്ചു നമുക്ക് പരിചയപ്പെടാം.
കാപ്പി
കാപ്പി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുക കഫീന്‍ ആണ്. എന്നാല്‍ കാപ്പിയില്‍ ആന്റി ഓക്സിഡന്റുകളും മറ്റു വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ആന്തരിക വീക്കം കുറയ്ക്കുകയും രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. കാപ്പി നിങ്ങള്‍ക്ക് ഊര്‍ജം നല്കുന്നു. പാലും മധുരവും ചേര്‍ക്കാത്ത കട്ടന്‍ കാപ്പി നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. മാത്രമല്ല ഹൃദയസ്തംഭനം തടയാനും സഹായിക്കുന്നു.
കാപ്പി കുടിക്കുന്നവരില്‍ കാപ്പി കുടിക്കാത്തവരേ അപേക്ഷിച്ച് കരള്‍ എന്‍സൈമിന്റെ അളവ് ആരോഗ്യകരമായ പരിധിയില്‍ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു. അതുപോലെ പക്ഷാഘാതം വന്‍കുടല്‍ കാന്‍സര്‍ അല്‍ഷിമേഴ്സ് രോഗം എന്നിവ വരാനുള്ള സാധ്യതയും കുറവാണ്.
ഫാറ്റി ലിവര്‍, ലിവര്‍ ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം കരള്‍ രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്ന ഒരു പാനീയമാണ് കാപ്പി. കുടിക്കുമ്പോള്‍ പഞ്ചസാരയും പാലും ഒഴിവാക്കി കട്ടന്‍ കാപ്പി കുടിക്കുവാന്‍ ശ്രദ്ധിക്കുക.
ഗ്രീന്‍ ടീ
ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തിനുവേണ്ടിയും പലരും ഗ്രീന്‍ ടി കുടിക്കുന്നതു കാണാം. എന്നാല്‍ പതിവായി ഗ്രീന്‍ ടി കുടിക്കുന്നവരെയും കാണാം. ഗ്രീന്‍ ടിയില്‍ അമിതമായ പ്രോസസിങ് നടക്കുന്നില്ല. തേയില ഇലകളില്‍ ആവി കയറ്റി ഉണക്കി ഈര്‍പ്പം വറ്റിച്ച ശേഷം ചെറിയ തരികളോടെ നുറുക്കി എടുക്കുന്നതാണ് ഗ്രീന്‍ ടി. കെമിക്കലൊന്നും ചേര്‍ക്കാതെയുള്ള ഈ ഗ്രീന്‍ടി ആരോഗ്യത്തിന് നല്കുന്ന ഗുണം ചെറുതല്ല.
ഇതിലടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താനും സ്ട്രസ് കുറയ്ക്കാനും സഹായിക്കുന്നു.
എന്നാല്‍ ഗുണം പോലെ തന്നെ ഇതിനു ദോഷവശങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് അനീമിയ. ഗ്രീന്‍ ടിയിലടങ്ങിയ (ഇജിസിജി) ശരീരത്തില്‍ നിന്ന് അയേണിന്റെ സാന്നിധ്യം കുറയ്ക്കാനും അയേണ്‍ ആഗിരണം ചെയ്യപ്പെടുന്നതും തടയുന്നു. കരളിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. മാത്രമല്ല നോണ്‍ ഫാറ്റി ലിവര്‍ ഡിസീസ് നിന്നും തടയുകയും ചെയ്യും. എന്നാല്‍ അമിതമായി ഗ്രീന്‍ ടീ കുടിച്ചാലും അത് കരളിനെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
ബീറ്റ്റൂട്ട് ജ്യൂസ്
ശരീരഭാരം നിയന്ത്രിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് സൂപ്പറാണ്. രക്തസമ്മര്‍ദം കുറയ്ക്കാനും ഇതിലെ ഉയര്‍ന്ന നൈട്രേറ്റ് അളവ് രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തസമ്മര്‍ദത്തെ കുറയ്ക്കുന്നു. ബീറ്റ്റൂട്ടിലെ ബീറ്റാലൈനുകള്‍ ശക്തമായ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുകയും കോശങ്ങളെ സമ്മര്‍ദത്തില്‍ നിന്നും വീക്കങ്ങളില്‍ നിന്നും രക്ഷിക്കുകയും ചെയ്യുന്നു. കരളിനുണ്ടാകുന്ന ഓക്സിഡേറ്റീവ് ഡാമേജ് കുറയ്ക്കുവാന്‍ സഹായിക്കുന്നത് ബീറ്റ്റൂട്ട് ജ്യൂസ് ആണ്. ഇത് കരളിലെ വീക്കത്തെയും കുറയ്ക്കുന്നതാണ്.
നാരങ്ങാ വെള്ളം
നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും കരളിലെ വിഷം വിമുക്തമാക്കുകയും ചെയ്യുന്നു. മദ്യം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്നും നാരങ്ങാ വെള്ളം കരളിനെ സഹായിക്കുന്നു. ദഹനപ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങാ വെള്ളം. രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചാല്‍ വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കുകയും ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
മാത്രമല്ല ഇത് നിര്‍ജലീകരണത്തെ തടയുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് പൊട്ടാസ്യം നല്കുന്നു. വീക്കം കുറയ്ക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
National
• a day ago
കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
• a day ago
പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Kerala
• a day ago
യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും
International
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ
Kerala
• a day ago
ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു
Kerala
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു
Kerala
• a day ago
റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്
Kerala
• a day ago
മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ
Kerala
• a day ago
പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala
• a day ago
കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി
Kerala
• a day ago
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്നാട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• a day ago
സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്
Saudi-arabia
• a day ago
അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും
uae
• 2 days ago
'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ
International
• 2 days ago
സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ
Kerala
• 2 days ago
ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 2 days ago
വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• a day ago
'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം
International
• 2 days ago
ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago